വിസ്മയ കേസിൽ പ്രതി കിരൺകുമാറിന് ജാമ്യം; ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ സുപ്രീംകോടതിയെ സമീപിച്ച കിരൺ കുമാറിന് ജാമ്യം, കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്നും സ്ത്രീധന പീഡന മരണമെന്ന കുറ്റം നിലനിൽക്കില്ലെന്നും ഹർജിയിൽ കിരൺ, മുൻകാലങ്ങളിലെ പ്രശ്‌നങ്ങളുടെ പേരിലാണ് തനിക്കു മേൽ കുറ്റം ചുമത്തിയതെന്നും പ്രതി, അവസാനം ജാമ്യം അനുവദിച്ച് സുപ്രീംകോടതി

വിസ്മയ കേസിൽ പ്രതി കിരൺകുമാറിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. കേസിന്റെയും തെളിവുകളുടെ അടിസ്ഥാനത്തിൽ നേരത്തെ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനെതിരെ കിരൺ കുമാർ സുപ്രീംകോടതിയെ സമീപിക്കുയാണ് ചെയ്തത്. ഹർജി പരിഗണിച്ചാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്നും സ്ത്രീധന പീഡന മരണമെന്ന കുറ്റം നിലനിൽക്കില്ലെന്നുമാണ് ഹർജിയിൽ കിരണിന്റെ വാദം. മുൻകാലങ്ങളിലെ പ്രശ്‌നങ്ങളുടെ പേരിലാണ് തനിക്കു മേൽ കുറ്റം ചുമത്തിയതെന്നാണ് കിരൺകുമാർ ഹർജിയിൽ വ്യക്തമാക്കുകയുണ്ടായി.
അതേസമയം 2021 ജൂൺ 21നാണ് വിസ്മയയെ ഭർത്തൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. സ്ത്രീധനത്തെ ചൊല്ലിയുള്ള ഭർത്താവ് കിരൺകുമാറിന്റെ നിരന്തര പീഡനത്തെ തുടർന്ന് വിസ്മയ മരിച്ചതെന്നാണ് കുറ്റപത്രത്തിൽ ഉണ്ടായിരുന്നത്. സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനത്തെ തുടർന്ന് വിസ്മയ മരിച്ച സംഭവം കേരളമാകെ ഏറെ ചർച്ചയായിരുന്നു. പ്രതി കിരൺ നിരന്തരം വിസ്മയയെ സ്ത്രീധനത്തിനായി പീഡിപ്പിച്ചിരുന്നു എന്നതിന് തെളിവായി വാട്‌സ് ആപ് ചാറ്റുകൾ പൊലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു. പ്രോസിക്യൂഷനും ഇതാണ് കീഴ്‌കോടതികളിൽ ജാമ്യം നിഷേധിക്കാൻ ഇടയാക്കിയത്.
വിസ്മയ കേസുമായി ബന്ധപ്പെട്ട് പ്രതിയും അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുമായ കിരൺകുമാറിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടിരുന്നു. കേരള സിവിൽ സർവീസ് ചട്ടം അനുസരിച്ചാണ് നടപടി. സംസ്ഥാന മോട്ടോർ വാഹന വകുപ്പ് കൊല്ലം റീജണൽ ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ കിരൺകുമാറിനെ പിരിച്ചിവിട്ടത്.അന്വേഷണം പൂർത്തിയാകും മുൻപ് പിരിച്ചുവിടുന്നത് അത്യപൂർവ നടപടിയായിരിരുന്നു ഇത്. കിരണിന് ഇനി സർക്കാർ സർവീസിൽ ജോലി ലഭിക്കില്ല. പിരിച്ചുവിട്ടതിനാൽ പെൻഷനോ മറ്റ് ആനുകൂല്യങ്ങളോ ഇനി കിരണിന് ലഭിക്കില്ല.
കിരണിനെതിരെ സ്ത്രീധന പീഡനത്തിനും ഗാർഹിക പീഡനത്തിനും കേസെടുത്തിരുന്നു.
ജൂൺ 21നാണ് വിസ്മയയെ കൊല്ലം പോരുവഴിയിലെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. സ്ത്രീപീഡനത്തെ തുടർന്നുള്ള കൊലപാതകമാണിതെന്നായിരുന്നു വിസ്മയയുടെ മാതാപിതാക്കളുടെ ആരോപണം. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ കിരൺകുമാർ സ്ത്രീധനത്തിന്റെ പേരിൽ വിസ്മയയെ നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് ബന്ധുക്കളുടെ ആരോപണം.
അതോടൊപ്പം തന്നെ വിസ്മയയുടെ വീട്ടിൽനിന്നും കൊടുത്ത കാർ ഇഷ്ടമല്ലെന്നും ഇതേചൊല്ലി വിയോജിപ്പുകൾ ഉണ്ടെന്നും മാത്രമാണ് കിരൺ അടുത്ത കൂട്ടുകാരോടു പോലും പറഞ്ഞിരുന്നത്. അതിന് അപ്പുറത്തേക്ക് ആർക്കും ഒന്നും അറിയില്ല. ജനുവരിയിൽ വിസ്മയയുടെ വീട്ടിൽ രാത്രി മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ കിരണിനെ കുറിച്ചു കേട്ട് ഞെട്ടുകയാണ് നാട്ടുകാരും കൂട്ടുകാരും. കിരൺ മദ്യപിക്കുകയും ലഹരിവസ്തു വായിലിട്ടു ചവയ്ക്കുകയും ചെയ്യുന്നതിനെക്കുറിച്ച് വിസ്മയ പരാതി പറഞ്ഞിരുന്നതായി വിസ്മയയുടെ ബന്ധുക്കൾ പറയുന്നു.
താൻ നേരിടുന്ന നിരന്തര പീഡനങ്ങൾ അടുത്ത സുഹൃത്തുക്കളോടും ബന്ധുക്കളോടും വിസ്മയ പലപ്പോഴായി പങ്കുവച്ചിരുന്നു. ഇവരിൽ നിന്നെല്ലാം വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. തറ നിരപ്പിൽ നിന്ന് 185 സെന്റിമീറ്റർ ഉയരമുള്ള ജനൽ കമ്പിയിൽ വിസ്മയ തൂങ്ങിമരിച്ചുവെന്നാണ് കിരണും കുടുംബവും നൽകിയ മൊഴി. ഇത് അവിശ്വസനീയമാണ്. ബെഡ് റൂമിന് ചേർന്നുള്ളതാണ് ശുചി മുറി. വിസ്മയ മരിക്കുമ്പോൾ ഈ മുറിയിൽ കിരൺ ഉണ്ടായിരുന്നു. ബാത്ത് റൂം അടച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെങ്കിൽ ഇക്കാര്യം കിരൺ അറിഞ്ഞത് എങ്ങനെ എന്ന ചോദ്യത്തിനും ഉത്തരമില്ല.
2020 ഓഗസ്റ്റ് 29-ന് കിഴക്കേ കല്ലടയിൽ സമീപവാസികളുടെ മുന്നിൽവെച്ചും 2021 ജനുവരി രണ്ടിന് വിസ്മയയുടെ വീടിനുമുന്നിൽ അയൽക്കാരുടെ മുന്നിൽവെച്ചും പ്രതി പരസ്യമായി സ്ത്രീധനം സംബന്ധിച്ച അതൃപ്തി പ്രകടമാക്കിയതായി കുറ്റപത്രത്തിൽ പറയുന്നു. പഠനത്തിലും മറ്റും മിടുക്കനായിരുന്നു കിരൺ. പ്ലസ്ടുവിനു ശേഷം കോഴിക്കോട് മുക്കത്തെ സ്വകാര്യ എൻജിനീയറിങ് കോളജിലായിരുന്നു പഠനം. ചെടിയോടായിരുന്നു കൂടുതൽ ഇഷ്ടം. ഒഴിവുസമയങ്ങളിൽ നഴ്സറികളിൽനിന്നും വിവിധയിനം ചെടികൾ വാങ്ങി വീട്ടിനുള്ളിലും മുറ്റത്തും നട്ടു വളർത്തും. വാഹനങ്ങളോടു വലിയ കമ്പമായിരുന്നു. ഇതുകൊണ്ടാണ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ജോലി പഠിച്ച് നേടിയെടുക്കാൻ കാരണവും. കോവിഡു കാലത്തായിരുന്നു കിരണിന്റേയും വിസ്മയുടേയും കല്യാണം. അതുകൊണ്ട് തന്നെ അയൽക്കാർ പോലും കല്യാണത്തിന് എത്തിയിരുന്നില്ല. പലരും വിസ്മയയെ കണ്ടിട്ടു പോലുമില്ല.
കാറിനു മൈലേജ് കിട്ടുന്നില്ലെന്നും മറ്റൊരു കാർ വേണമെന്നും പറഞ്ഞ് വീട്ടിൽ വന്നു വഴക്കുണ്ടാക്കിയിട്ടുണ്ട്. അന്നു വിസ്മയയുടെ അച്ഛനെ അസഭ്യം പറഞ്ഞു. വിവാഹത്തിന് ഞങ്ങൾ കിരണിനെ അണിയിച്ച മാല ഊരി എറിഞ്ഞു. തങ്ങളുടെ മുന്നിലിട്ടു വിസ്മയയെയും തടസ്സം പിടിച്ച സഹോദരൻ വിജിത്തിനെയും മർദിച്ചു.
നാട്ടുകാർ കൂടിയപ്പോൾ വീട്ടിൽ നിന്ന് ഇറങ്ങി ഓടിയെങ്കിലും വിവരമറിഞ്ഞെത്തിയ പൊലീസ് വഴിയിൽ വച്ചു പിടികൂടി. മദ്യലഹരിയിൽ അന്നു പൊലീസിനെയും ആക്രമിച്ചു. പിന്നീട് കുറേക്കാലം വിസ്മയ തങ്ങൾക്കൊപ്പം തന്നെ കഴിഞ്ഞുവെന്നും സജിത പറയുന്നു. ഇനി ഭർതൃവീട്ടിലേക്ക് പോകേണ്ടെന്നും വിവാഹ മോചനം തേടാമെന്നും തീരുമാനിച്ചു. ഇതിനായി മാർച്ച് 25ന് സമുദായനേതാക്കൾ ഇടപെട്ടു ചർച്ച നിശ്ചയിച്ചു. ഇതറിഞ്ഞു കിരൺ വിസ്മയയെ വീണ്ടും ഫോൺ ചെയ്തു തുടങ്ങി. തന്റെ ജന്മദിനത്തിനു മുൻപ് വീട്ടിൽ തിരിച്ചു വന്നില്ലെങ്കിൽ ഇനി ഒരിക്കലും വരേണ്ടെന്നു പറഞ്ഞു. അങ്ങനെയാണ് പരീക്ഷയ്ക്കായി കോളജിൽ പോയ വിസ്മയ, കിരൺ അവിടെ ചെന്നു വിളിച്ചപ്പോൾ ഒപ്പം പോയത്. അങ്ങോട്ടേക്കു വീണ്ടും പോയ ശേഷം എന്നെ മാത്രമേ വിളിച്ചിരുന്നുള്ളൂ. അതിനും കിരൺ പ്രശ്നമുണ്ടാക്കി.
സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം ഉപദ്രവിച്ചു. എന്നെ വിഷമിപ്പിക്കേണ്ടെന്നു കരുതി അടുത്തിടെയായി അവളുടെ വിഷമങ്ങൾ കൂട്ടുകാരികളോടാണ് കൂടുതലായി പറഞ്ഞിരുന്നത്. ഞാനാണോ സ്ത്രീധനമാണോ വലുത് എന്ന് വിസ്മയ ഒരിക്കൽ കിരണിനോട് ചോദിച്ചതായി എന്നോട് അവൾ പറഞ്ഞിട്ടുണ്ട്. ജീവിക്കണമെങ്കിൽ സ്ത്രീധനം വേണമെന്നായിരുന്നു കിരണിന്റെ മറുപടി സജിത പറയുന്നു. ഒരിക്കൽ ഞാൻ മകളെക്കാണാൻ അവളുടെ ഭർതൃഗൃഹത്തിൽ പോയപ്പോൾ അവൾ ആ വീട്ടിലെ എല്ലാവരുടെയും വസ്ത്രങ്ങൾ കൈകൊണ്ട് അലക്കുകയാണ്. അതുകണ്ട് സങ്കടമായി അടുത്ത ദിവസം തന്നെ ഞാൻ ഒരു വാഷിങ് മെഷീൻ വാങ്ങി അവരുടെ വീട്ടിൽ എത്തിച്ചു. കിരൺ മദ്യപിച്ച് ഇവിടെ വന്ന് പ്രശ്നമുണ്ടാക്കിയപ്പോൾ മാത്രമാണ് അവന്റെ സ്വഭാവം എനിക്കു മനസ്സിലായത്. ഈ ബന്ധം ഇനി വേണ്ട എന്ന് അന്നു തന്നെ തീരുമാനിച്ചിരുന്നു. പക്ഷേ, അവൻ എന്റെ മകളെ പറഞ്ഞു വിശ്വസിപ്പിച്ച് കൊണ്ടുപോയതാണ്.-ഇതാണ് അച്ഛൻ ത്രിവിക്രമൻ നായർ നേരത്തെ പറഞ്ഞിരുന്നത്.
https://www.facebook.com/Malayalivartha

























