നവനാസിസ്റ്റുകളുടെ മിലിട്ടറി മിഷൻ അസോവ് ബറ്റാലിയനെ ഓദ്യോഗികമായി അംഗീകരിച്ച ഒരുരാജ്യത്തിൻ്റെ പോരാട്ടം ജനാധിപത്യ പോരാട്ടമായി കാണാൻ കഴിയില്ല; സെലൻസ്കി ഉക്രയിൻ ജനതയെ ആയുധമണിയിക്കുമ്പോൾ തീവ്ര വംശീയ വെറി പൂണ്ട കുറ്റവാളികൾക്കും നീലക്കണ്ണും വെളുത്ത നിറവും ഉള്ള യുറോപ്യൻ മനുഷ്യരുടെ ചെറുത്ത് നിൽപ്പായി സെലൻസ്കി ആവേശം കൊള്ളുമ്പോൾ മദർ ഓഫ് ആൾബാറ്റിൽ എന്ന് ഉന്മാദം പൂണ്ട സദ്ദാം ഹുസൈൻ്റെ ആവേശത്തിൽ നിന്ന് ഏറെയൊന്നും വ്യത്യസ്തമല്ലെന്ന് ഡോക്‌ടർ അരുൺകുമാർ

സെലൻസ്കി ഉക്രയിൻ ജനതയെ ആയുധമണിയിക്കുമ്പോൾ തീവ്ര വംശീയ വെറി പൂണ്ട കുറ്റവാളികൾക്കും നീലക്കണ്ണും വെളുത്ത നിറവും ഉള്ള യുറോപ്യൻ മനുഷ്യരുടെ ചെറുത്ത് നിൽപ്പായി സെലൻസ്കി ആവേശം കൊള്ളുമ്പോൾ മദർ ഓഫ് ആൾബാറ്റിൽ എന്ന് ഉന്മാദം പൂണ്ട സദ്ദാം ഹുസൈൻ്റെ ആവേശത്തിൽ നിന്ന് ഏറെയൊന്നും വ്യത്യസ്തമല്ലെന്ന് ഡോക്‌ടർ അരുൺകുമാർ.
അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; സെലൻസ്കി ഉക്രയിൻ ജനതയെ ആയുധമണിയിക്കുമ്പോൾ തീവ്ര വംശീയ വെറി പൂണ്ട കുറ്റവാളികൾക്കും നീലക്കണ്ണും വെളുത്ത നിറവും ഉള്ള യുറോപ്യൻ മനുഷ്യരുടെ ചെറുത്ത് നിൽപ്പായി സെലൻസ്കി ആവേശം കൊള്ളുമ്പോൾ മദർ ഓഫ് ആൾബാറ്റിൽ എന്ന് ഉന്മാദം പൂണ്ട സദ്ദാം ഹുസൈൻ്റെ ആവേശത്തിൽ നിന്ന് ഏറെയൊന്നും വ്യത്യസ്തമല്ല.
ഹ്യുമൻ ഷീൽഡൊരുക്കി റഷ്യയുടെ പരിശീലനം നേടിയ ഫീൽഡ്ട്രൂപ്പിൻ്റെയും ഹൈ പ്രിസിഷൻ, എയർ ടു സർഫസ് മിസൈലിൻ്റെയും, ഉയർന്ന സട്രൈക്ക് റേറ്റ് ഉള്ള ഏരിയൽ ബോംബിംഗിനു മുന്നിൽ സാധാരണ മനുഷ്യരെAk 47 തോക്കണിയിച്ച സെലൻസ്കിയുടെ പ്രതിരോധം യഥാർത്ഥത്തിൽ ഉയരുന്ന സിവിലിയൻ കാഷ്വാലിറ്റിയെ മുൻനിർത്തി റഷ്യയെ സമ്മർദ്ദത്തിലാക്കാൻ തന്നെയായിരുന്നു.
അതിനു പിന്നണിയിൽ പാശ്ചാത്യ മാധ്യമങ്ങളുടെ പ്രൊപ്പഗാൻഡ ശ്രമങ്ങളും സജീവം. അതിൻ്റെ ഒടുവിലത്തെ കാഴ്ചയാണ് യൂറോപ്യൻ യൂണിയൻ്റെ വേദിയിൽ സെലൻസ്കി നടത്തിയ വൈകാരിക പ്രസംഗം. ആയുധമേന്തിയ സൈനിക സഹായത്തിനു പകരം എഴുന്നേറ്റ്കയ്യടിച്ച് വികാരമുൾക്കൊണ്ടു യൂണിയൻ. ഏഴാം ദിനത്തിലേക്ക് കടക്കുന്ന പോരാട്ടം യഥാർത്ഥത്തിൽ ഒരു ടോട്ടൽ വാർ ആയിട്ടേയില്ല.
ടാർജറ്റഡ് ആക്രമണങ്ങൾ മാത്രമാണിതു വരെ. 2008 ആഗസ്റ്റിൽ സൗത്ത് ഒസേഷ്യ, അബ്കാസിയ എന്നീ പ്രവിശ്യകളെ സ്വതന്ത്രമാക്കാൻ ജോർജിയയിൽ റഷ്യ നടത്തിയ ആക്രമണം 12 ദിവസമായിരുന്നു എന്നറിയണം. ഏഴാം നാളിൽ തന്നെ പരാജയം സമ്മതിച്ച ലീഡറിൻ്റെ ഭാഷയാണ് വൈകാരികത കൊണ്ട് 'മറയിട്ടപ്രസംഗത്തിൽ നിറഞ്ഞു നിന്നത്.
നവനാസിസ്റ്റുകളുടെ മിലിട്ടറി മിഷൻ അസോവ് ബറ്റാലിയനെ ഓദ്യോഗികമായി അംഗീകരിച്ച ഒരുരാജ്യത്തിൻ്റെ പോരാട്ടം ജനാധിപത്യ പോരാട്ടമായി കാണാൻ കഴിയില്ല. ഉയർന്ന മികവുള്ള ഒരു സേനയ്ക്ക് മുന്നിൽ നയതന്ത്ര വഴി തേടാതെ ജനതയെ പണയപ്പെടുത്തിയ മോശം സ്റ്റേറ്റ്സ്മാനായി സെലൻസ്കി അവശേഷിക്കും.മറിച്ചുള്ള പ്രൊപ്പഗാൻഡകൾ പുട്ടിനെയും റഷ്യയും എത്രമേൽ പ്രതിനായകരാക്കി പ്രതിഷ്ഠിച്ചാലും. ഇതിനർത്ഥം റഷ്യയുടേത് അധിനിവേശമല്ല എന്നല്ല.
https://www.facebook.com/Malayalivartha

























