Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

'ഒരു ഇന്ത്യൻ വിദ്യാർത്ഥിയുടെ ജീവന്‍ റഷ്യൻ ഷെല്ലാക്രമണത്തിൽ നഷ്ടപ്പെട്ടത് നമ്മളെ എല്ലാവരെയും സങ്കടപ്പെടുത്തുന്നില്ലേ? ഇതുപോലെ എത്രയോ ഇരകളുടെ കുടുംബങ്ങൾ എവിടെയൊക്കെയൊ ഇരുന്നു കരയുന്നുണ്ടാകും. ഒരു മഹാമാരിയുടെ ദുരന്തത്തിൽ നിന്നും ഇതുവരെ കര കയറാത്ത ലോക ജനതക്ക് മുന്നിലേക്ക് ഒരു പ്രകോപനവും ഇല്ലാതെ യുദ്ധം എറിഞ്ഞു തന്ന പുടിൻ ഒരു ന്യായീകരണത്തിനും അർഹൻ അല്ല...' വൈറലായി കുറിപ്പ്

02 MARCH 2022 03:15 PM IST
മലയാളി വാര്‍ത്ത

റഷ്യ യുക്രൈൻ യുദ്ധം ആരംഭിച്ചിട്ട് ദിവസങ്ങൾ പിന്നിടുമ്പോൾ ഏറെ ദയനീയ വാർത്തകളാണ് പുറത്ത് വരുന്നത്. എത്രയോ ജനങ്ങൾ കൊല്ലപ്പെട്ടിരുന്നു. പല രാഷ്ട്രങ്ങളും വിഭിന്ന നിലപാട് സ്വീകരിക്കുമ്പോഴും ചരിത്രം നമുക്ക് കാണിച്ചു തരുന്നത് പലരുടെയും കണ്ണില്ലാ ക്രൂരത തന്നെയാണ്. നാളിതുവരെയും പലതരത്തിലുള്ള അക്രമണങ്ങളിലൂടെയാണ് ലോകം കടന്നുപോയിട്ടുള്ളത്. ഇത്തരം ആക്രമണങ്ങളിൽ എല്ലാം തന്നെ സാധുജനങ്ങളാണ് കൊല്ലപ്പെട്ടത്.


ഒരു ഇന്ത്യൻ വിദ്യാർത്ഥിയുടെ ജീവന്‍ റഷ്യൻ ഷെല്ലാക്രമണത്തിൽ നഷ്ടപ്പെട്ടത് നമ്മളെ എല്ലാവരെയും സങ്കടപ്പെടുത്തുന്നില്ലേ? ഇതുപോലെ എത്രയോ ഇരകളുടെ കുടുംബങ്ങൾ എവിടെയൊക്കെയൊ ഇരുന്നു കരയുന്നുണ്ടാകും. ഒരു മഹാമാരിയുടെ ദുരന്തത്തിൽ നിന്നും ഇതുവരെ കര കയറാത്ത ലോക ജനതക്ക് മുന്നിലേക്ക് ഒരു പ്രകോപനവും ഇല്ലാതെ യുദ്ധം എറിഞ്ഞു തന്ന പുട്ടിൻ ഒരു ന്യായീകരണത്തിനും അർഹൻ അല്ല. മനുഷ്യരാശിയോടുള്ള വെല്ലുവിളിയാണ് അയാൾ നടത്തുന്നത് എന്ന് കുറിക്കുകയാണ് സുധാ മേനോൻ എന്ന യുവതി.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ഒരു ഇന്ത്യൻ വിദ്യാർത്ഥിയുടെ ജീവന്‍ റഷ്യൻ ഷെല്ലാക്രമണത്തിൽ നഷ്ടപ്പെട്ടത് നമ്മളെ എല്ലാവരെയും സങ്കടപ്പെടുത്തുന്നില്ലേ? ഇതുപോലെ എത്രയോ ഇരകളുടെ കുടുംബങ്ങൾ എവിടെയൊക്കെയൊ ഇരുന്നു കരയുന്നുണ്ടാകും. ഒരു മഹാമാരിയുടെ ദുരന്തത്തിൽ നിന്നും ഇതുവരെ കര കയറാത്ത ലോക ജനതക്ക് മുന്നിലേക്ക് ഒരു പ്രകോപനവും ഇല്ലാതെ യുദ്ധം എറിഞ്ഞു തന്ന പുട്ടിൻ ഒരു ന്യായീകരണത്തിനും അർഹൻ അല്ല. മനുഷ്യരാശിയോടുള്ള വെല്ലുവിളിയാണ് അയാൾ നടത്തുന്നത്.

അതുകൊണ്ട്, 'റഷ്യ നടത്തിയത് ഒരു ഡെക്കറേഷനും ആവശ്യമില്ലാത്ത ക്രൂരമായ 'അധിനിവേശം' ആണെന്നു പറയാൻ അമേരിക്കൻ പക്ഷപാതി ആകേണ്ട കാര്യമില്ല. അമേരിക്കയുടെയും നാറ്റോയുടെയും അധിനിവേശ ചരിത്രമറിയാത്ത വിഡ്ഢികളോ നിഷ്ക്കളങ്കരോ അല്ല നമ്മളാരും. ഹിരോഷിമയിലും, നാഗസാക്കിയിലും ഒരൊറ്റ മിന്നൽ പ്രഭയിൽ പിടഞ്ഞുവീണു മരിച്ചത് രണ്ടു ലക്ഷത്തിൽ അധികം മനുഷ്യരാണ്. അന്ന് അമേരിക്കൻ പ്രസിഡണ്ട് ട്രൂമാന്റെ മുഖത്ത് വിടർന്നത് ലോകമഹായുദ്ധം' ജയിച്ച അഭിമാനച്ചിരിയായിരുന്നു. 84,000 കുഞ്ഞുങ്ങളാണ് വിയറ്റ്‌നാം യുദ്ധത്തിൽ കൊല്ലപ്പെട്ടത്. എട്ടുലക്ഷത്തിലേറെ മുതിർന്നവരും!

ഇതേ അമേരിക്കയാണ് 2015 ഇൽ അഫ്‌ഘാനിസ്ഥാനിൽ ഒരു ആശുപത്രി തന്നെ ബോംബിട്ട് തകർത്തത്. Doctors Without Borders എന്ന അന്തർദേശിയ പ്രസ്ഥാനം നടത്തിക്കൊണ്ടിരുന്ന ആ ആശുപത്രിയിൽ അന്ന് കൊല്ലപ്പെട്ടത് സന്നദ്ധസംഘടനാ പ്രവർത്തകർ ആയ ഡോക്ടർമാരും, നേഴ്‌സ്മാരും, രോഗികളും അടക്കമുള്ള സാധുമനുഷ്യർ ആയിരുന്നു. ഇറാഖ് യുദ്ധത്തിൽ മരിച്ചത് രണ്ടു ലക്ഷത്തിൽ അധികം മനുഷ്യർ ആയിരുന്നു. 9/11 ശേഷമുള്ള സൈനികനടപടിയുടെ ഭാഗമായി യുദ്ധഭൂമിയിൽ ഉണ്ടായിരുന്ന അമേരിക്കൻ സൈനികരിൽ മുപ്പത്തിനായിരത്തിൽ അധികംപേർ മാനസികസംഘർഷം സഹിക്കാനാവാതെ ആത്മഹത്യ ചെയ്തു. അങ്ങനെ എത്രയെത്ര അധിനിവേശങ്ങൾക്കും , ദുരന്തങ്ങൾക്കും , മരണങ്ങൾക്കും ആണ് അമേരിക്കയും നാറ്റോ സഖ്യവും ശീതയുദ്ധകാലത്തും അതിന് ശേഷവും കാരണമായത്. സത്യത്തിൽ നാറ്റോ പോലുള്ള ഒരു മിലിറ്ററി സഖ്യം ഇന്നത്തെ ലോകത്തു തുടരുന്നത് തന്നെ ഏറ്റവും വലിയ അശ്ലീലമാണ്.

പക്ഷെ, ഇപ്പോൾ റഷ്യ നടത്തിയത് അന്തർദേശിയ മര്യാദകളുടെ നഗ്നമായ ലംഘനവും, പച്ചയായ അധിനിവേശവും, ഏകപക്ഷീയമായ ആക്രമണവും ആയിരുന്നു എന്ന് ഉറപ്പോടെ വിളിച്ചു പറയാൻ ഈ ചരിത്രമൊന്നും തടസ്സമാകരുത്. ഡിപ്ലോമസി ഉപേക്ഷിച്ചു കൊണ്ട് മറ്റൊരു രാജ്യത്തെ ആദ്യം ആക്രമിക്കുന്നവരെയാണ് രാഷ്ട്രതന്ത്രത്തിൽ 'aggressor' എന്ന് വിളിക്കുന്നത്. അതിനി എന്ത് ജിയോ പൊളിറ്റിക്കൽന്യായത്തിന്റെ പേരിൽ ആയാലും ഏകപക്ഷീയമായ അക്രമം ആണ്. അത് മനുഷ്യപക്ഷമേ അല്ല. അതുകൊണ്ട്, പൊളിറ്റിക്കൽ റിയലിസം ക്ലാസ് എടുക്കുന്നവരോട് പറയാനുള്ളത്, യുക്രൈൻ എന്ത് തെറ്റ് ചെയ്താലും റഷ്യ അക്രമം അഴിച്ചുവിട്ടതോടെ അനീതിക്കിരയായ രാജ്യമായി അവർ മാറിക്കഴിഞ്ഞു എന്നാണ്. ആഗോള മനുഷ്യാകാശനിയമങ്ങളെല്ലാം ലംഘിച്ച് റഷ്യ ഇപ്പോൾ യുദ്ധം കൂടുതൽ വ്യാപിപ്പിക്കുകയാണ്. ഇത് ലോകത്തെ എങ്ങോട്ട് നയിക്കുമെന്ന് അറിയില്ല.

ഇപ്പോൾ റഷ്യയുടെ കടന്നുകയറ്റത്തെ നമ്മൾ ഉപാധികൾ ഇല്ലാതെ അപലപിച്ചില്ലെങ്കിൽ, ശക്തിയായി എതിർത്തില്ലെങ്കിൽ 'സാങ്കൽപ്പികശത്രുവിന്റെയും' അതിർത്തിസുരക്ഷയുടെയും പേരിൽ നാളെ ഏതു ശക്തനും ദുർബലരായ അയൽക്കാരെ ആക്രമിക്കാം, കീഴടക്കാം, കൊല്ലാം. ആരും ആരോടും ചോദിക്കില്ല. അതിലേറെ അപകടം, ഇത് ആയുധശക്തിയിൽ മുൻപിൽ നിൽക്കുന്ന പല രാജ്യങ്ങളുടെയും സാമ്രാജ്യത്വമോഹങ്ങൾക്ക് ചിറക് മുളപ്പിക്കും എന്നത് കൂടെയാണ്. അവർക്കും സമാനന്യായങ്ങൾ നിരത്താൻ ഉണ്ടാകും.

 

അപ്പോഴും എല്ലാ നരകയാതനകളും അനുഭവിക്കുന്നത് വൻശക്തി പ്രിവിലേജുകളോ, ആയുധബലമോ ഇല്ലാത്ത രാജ്യങ്ങൾ ആയിരിക്കും, അവിടുത്തെ ഒന്നുമറിയാത്ത സാധു മനുഷ്യരും. അതുകൊണ്ട്, പുട്ടിനെ റഷ്യൻ ദേശീയതയുടെ കാവൽകാരനും വീരപുരുഷനും, നാറ്റോ വിരുദ്ധതയുടെ നായകനും ആക്കുന്നത് ഒറ്റവാക്കിൽ പറഞ്ഞാൽ സാമ്രാജ്യത്വത്തോടുള്ള ആരാധന തന്നെയാണ്. നാറ്റോ വിരുദ്ധതയുടെ നായകസ്ഥാനം അലങ്കരിക്കേണ്ടത്‌ പുട്ടിനെപ്പോലുള്ള യുദ്ധഭ്രാന്തൻമാർ അല്ല. അതിശക്തവും ജനകീയവുമായ ആഗോളസമാധാനപ്രസ്ഥാനമാണ്. Call a spade a spade. അത് അമേരിക്ക ആയാലും, റഷ്യ ആയാലും, ചൈന ആയാലും.
നവീന് ആദരാഞ്ജലികൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി തോറ്റു...! കമല പോലും വോട്ട് കുത്തിയില്ല പൊട്ടിക്കരഞ്ഞ് റഷീദ് യൂത്തൻ തൂത്ത് വാരി  (40 minutes ago)

പിറവത്ത് ഇക്കുറിയും അനൂപ് തന്നെ  (47 minutes ago)

പാലക്കാട് Re-Counting..? ശോഭ തോറ്റു..രാഹുൽ കേസ് ഏറ്റില്ല.. രാഹുൽ പറഞ്ഞത് അച്ചട്ടായി..പിഷാരടി തൂക്കി  (1 hour ago)

കേരളത്തില്‍ ചരിത്രം കുറിച്ച് ബിജെപി  (1 hour ago)

അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...  (1 hour ago)

VKP തോറ്റു പൂഴികടക്കൻ അടിച്ച് തിരിച്ചു.. പ്രശാന്ത് വീട്ടിലിരിക്ക്...!കട്ട ട്വിസ്റ്റ് WELCOME കെ മുരളീധരൻ  (1 hour ago)

സച്ചിൻ ദേവ് തോറ്റു ഭാര്യ ആര്യ തോൽപിച്ചു..? ഒന്ന് പൊട്ടിക്കരഞ്ഞൂടേ... സൂരജ് തൂക്കി അട്ടഹാസം  (1 hour ago)

RC തൂക്കി, നേമം പൂട്ട് അടിച്ച് പൊട്ടിച്ചു...! രാജീവ് ചന്ദ്രശേഖർ ജയിച്ചു...! അമ്പോ ശിവൻകുട്ടി തോറ്റു  (1 hour ago)

യുഡിഎഫിന്റെ ചരിത്രവിജയത്തിന് പിന്നാലെ പ്രതികരണവുമായി വി ഡി സതീശന്‍  (1 hour ago)

ഒഞ്ചിയത്ത് CPM-ന്റെ പട്ടട തയ്യാർ.. 2012 മേയ് 4, മറക്കില്ല... പിണറായി ദേ ഒറ്റ വെട്ടിന് തീർന്നു ..UDF സുനാമി അടിച്ച് തൂക്കി  (1 hour ago)

ജനവിധി അംഗീകരിക്കുന്നുവെന്ന് കെ ടി ജലീല്‍  (1 hour ago)

വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (1 hour ago)

പാലക്കാട് മികച്ച വിജയവുമായി രമേശ് പിഷാരടി  (2 hours ago)

മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?  (2 hours ago)

പുതുപ്പള്ളിക്കാരുടെ ഹൃദയത്തില്‍ ഇടം നേടി ചാണ്ടി ഉമ്മന്‍; 50,000ന്റെ റെക്കാഡ് ഭൂരിപക്ഷം  (3 hours ago)

Malayali Vartha Recommends