നടി ആക്രമിക്കപ്പെട്ട കേസിലെ ക്വട്ടേഷന്‍ പണം എങ്ങനെയെങ്കിലും തനിക്ക് കിട്ടുമെന്ന ശുഭ പ്രതീക്ഷ പള്‍സർ സുനിക്ക് ഉണ്ടായിരുന്നു; പക്ഷേ പ്രതീക്ഷ തകർന്നടിഞ്ഞത് ആ നിമിഷത്തിൽ; അതറിഞ്ഞപ്പോൾ ദിലീപിന്റെ ആ സംശയം സകലതും പൊളിച്ചടുക്കി; അന്ന് ഫോണിൽ പറഞ്ഞത് ; വീണ്ടും ആ വെളിപ്പെടുത്തൽ

നടി ആക്രമിക്കപ്പെട്ട കേസിലെ ക്വട്ടേഷന്‍ പണം എങ്ങനെയെങ്കിലും തനിക്ക് കിട്ടുമെന്ന ശുഭ പ്രതീക്ഷ പള്‍സർ സുനിക്ക് ഉണ്ടായിരുന്നുവെന്ന് ജിന്‍സണ്‍ പറഞ്ഞു . പൈസ കിട്ടുമെന്ന പ്രതീക്ഷയില്‍ അദ്ദേഹം തിരക്ക് പിടിക്കാതെ നില്‍ക്കുകയായിരുന്നുവെന്നും ജിന്‍സണ്‍ പറഞ്ഞു. നടി ആക്രമിക്കെപ്പട്ട കേസിലെ മാപ്പ് സാക്ഷിയും പള്‍സർ സുനിയോടൊപ്പം കാക്കാനാട് ജയിലില്‍ കഴിഞ്ഞ വ്യക്തിയുമാണ് ജിന്‍സണ്‍.
ഫോണില്‍ സംസാരിപ്പോൾ എന്തോ ഉടക്ക് വർത്തമാനം ഉണ്ടാവുന്നത്. അങ്ങനെയാണ് കാര്യങ്ങള്‍ ഡീറ്റിയലായി തന്നെ വിവരിച്ചുകൊണ്ട് ആ കത്ത് എഴുതുന്നത്. ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുക, അല്ലെങ്കില്‍ ബുദ്ധിമുട്ടാവും എന്ന മുന്നറയിപ്പോടെയാണെന്ന് തോന്നുന്നു ആ കത്ത് എഴുതിയതെന്നും ജിന്‍സണ്‍ പറയുന്നു.
അതുവരെ പള്‍സർ സുനിക്ക് കാശ് കിട്ടുമെന്ന പ്രതീക്ഷയായിരുന്നു . എതെങ്കിലും ഒരു ആളോ വക്കീലോ ഒക്കെ വരുമെന്നും കരുതി . ഇതൊന്നും ഉണ്ടാവാതിരുന്നതപ്പോഴാണ് കത്തെഴുതിയതും മറ്റ് കാര്യങ്ങളുമൊക്കെ ഉണ്ടായത്. ജയിലില്‍ നിന്നും അനുവദിച്ച ഫോണിലും വിളിച്ച് കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്..
പൈസ കിട്ടിയില്ലെങ്കിലും ആരെയെങ്കിലും പറഞ്ഞയച്ച് ഞാന്‍ കൂടെയുണ്ടെന്ന ഒരു സിഗ്നലെങ്കിലും കൊടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും ജിൻസൺ പറഞ്ഞു . പക്ഷെ അതുണ്ടായില്ല. കത്ത് വെറും ഒരു പ്ലെയിന്‍ പേപ്പറിലാണ് എഴുതിയിരുന്നതെങ്കില്‍ കുഴപ്പം ഇല്ലായിരുന്നു. എന്നാല്‍ സീല് വെച്ച പേപ്പറില്‍ തന്നെയാണ് സുനി കത്ത് എഴുതിയതെന്നും അദ്ദേഹം പറഞ്ഞു . ജയിലില്‍ നിന്ന് തന്നെയാണ് ഇത് എഴുതുന്നതെന്നും ബോധ്യപ്പെടുത്താനാണ് അങ്ങനെയൊരു നീക്കം നടത്തിയത്.
അവിടെയാണ് രണ്ട് കൂട്ടർക്കും ആശയക്കുഴപ്പം സംഭവിച്ചത്. സീലില്ലാത്ത പ്ലെയിന്‍ പേപ്പറില്‍ ഈ കേസുമായി യാതൊരു ബന്ധവുമില്ലാത്ത ആള്‍ ഇതുപോലെയൊക്കെ സംഭവം എന്ന് പറഞ്ഞ് കഴിഞ്ഞു എന്നിരിക്കട്ടെ. അപ്പോൾ ഇത് മറ്റാരെയെങ്കിലും കുടുക്കാനാണെന്ന് ഈ പറഞ്ഞ ദിലീപ് കരുതിയാലോ എന്ന് ദിലീപ് കരുതിയിട്ടാണ് സുനി സീലുള്ള പേപ്പറില്‍ തന്നെ കത്തെഴുതിയതെന്നും ജിന്‍സണ്‍ പറഞ്ഞു.
സീല്‍ വെച്ച പേപ്പറില്‍ വരുന്നുണ്ടെങ്കില്‍ ജയിലില്‍ നിന്നും പ്രോപ്പർ ചാനല്‍ വഴിയല്ലാതെ വരില്ലല്ലോയെന്നായിരിക്കും ദിലീപ് ചിന്തിച്ചിട്ടുണ്ടാകുമെന്നും ജിൻസൺ പറഞ്ഞു . രേഖാപ്രകാരം വരുന്ന കത്ത് കൈപ്പറ്റുകയും അതിന് മറുപടി നല്‍കുകയും ചെയ്ത് കഴിഞ്ഞാല്‍ വീണ്ടും പ്രശ്നമാവുമെന്നും അദ്ദേഹം കരുതി. ഇത്തരത്തില്‍ രണ്ട് കൂട്ടരുടെ ഭാഗത്തും ആശയക്കുഴപ്പം ഉണ്ടായതാണ് ഈ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം.
ഈ ഒരു ആശയക്കുഴപ്പം അവിടെ ഉണ്ടായിരുന്നില്ലെങ്കില്‍ നേരത്തെ തന്നെ കൊടുക്കേണ്ട പൈസ കൊടുക്കുകയും കാര്യങ്ങളൊക്കെ ഇവര് ഉദ്ദേശിച്ച രീതിയില്‍ ഭംഗിയായി നടന്നേനെ. കാക്കാനാട് കടയില്‍ ഒരു സാധനം കൊടുത്തിട്ടുണ്ടെന്നും അത് ഒന്ന് വാങ്ങിനോക്കണമെന്നും സുനി ഫോണിലൂടെ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.
ആരോടാണ് ഇക്കാര്യം സംസാരിച്ചതെന്ന് തനിക്ക് അറിയില്ല.സെല്ലിനകത്ത് ചെരിഞ്ഞ് കിടന്നോ, തലയില്‍ക്കൂടെ തുണിയിട്ടിണ്ടോ ആവും ഫോണ്‍ വിളിക്കുന്നത് . സിസിടിവിയും കാര്യങ്ങളും ഒക്കെയുള്ളതിനാല്‍ അതില്‍പ്പെടാതിരിക്കാന്‍ ശ്രദ്ധയോടെയാവും സംസാരിക്കുന്നത് . പതിഞ്ഞ ശബ്ദമായിരിക്കുമെന്നും ജിന്‍സണ്‍ പറയുന്നു.
https://www.facebook.com/Malayalivartha

























