ട്വന്റി-20 പ്രവര്ത്തകന് സി.പി.എം പ്രവർത്തകരുടെ മർദ്ദനമേറ്റ് മരണപ്പെട്ട സംഭവം; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ സംസ്ഥാനത്തെ ഒരു മന്ത്രി ഇടപെട്ടുവെന്ന് വെളിപ്പെടുത്തൽ; കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ട്വന്റി-20 കോര്‍ഡിനേറ്റര്‍ സാബു എം. ജേക്കബ്

ട്വന്റി-20 പ്രവര്ത്തകന് ദീപു മര്‍ദ്ദനമേറ്റ് ചികിത്സയിലിരിക്കേ മരിച്ച സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ സംസ്ഥാനത്തെ ഒരു മന്ത്രി ഇടപെട്ടുവെന്ന ആരോപണം. ട്വന്റി-20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം. ജേക്കബാണ് ഇക്കാര്യം ഉന്നയിച്ചത്.
മന്ത്രിയുടെ ബന്ധുവായ അസിസ്റ്റന്റ് സൂപ്രണ്ട് വഴി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്താനായിരുന്നു നീക്കം. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ദീപുവിന്റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ നടന്നത്. ദീപുവിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ പി.വി.ശ്രീനിജന് എംഎല്‍എയ്ക്കും പങ്കുണ്ട്. സംസ്ഥാനത്തെ പോലീസ് അന്വേഷിച്ചാല്‍ കേസിലെ സത്യാവസ്ഥ പുറത്തുവരില്ലെന്നും അതിനാല്‍ സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സാബു എം. ജേക്കബ് പറഞ്ഞു.
https://www.facebook.com/Malayalivartha

























