സ്വകാര്യ റിസോര്‍ട്ടില്‍ യുവാവിനെയും യുവതിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്

സുല്‍ത്താന്‍ ബത്തേരിയിലെ മണിച്ചിറക്കടുത്ത് സ്വകാര്യ റിസോര്‍ട്ടില്‍ യുവാവിനെയും യുവതിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുല്‍പള്ളി അമരക്കുനി പോത്തനാമലയില്‍ നിഖില്‍ പ്രകാശ് (26), ശശിമല മാടപ്പള്ളിക്കുന്ന് വെള്ളംകുന്നില്‍ ബബിത (22) എന്നിവരാണ് മരിച്ചത്.
റിസോര്‍ട്ടിലെ മുറിയിലെ ഫാനിനോട് ചേര്‍ന്ന ഹുക്കില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ 11ഓടെയാണ് ഇരുവരും റിസോര്‍ട്ടിലെത്തിയത്. ബുധനാഴ്ച രാവിലെ ഇവരുടെ മുറിയുടെ വാതില്‍ അടഞ്ഞുകിടക്കുന്നത് ശ്രദ്ധയില്‍പെട്ട ജീവനക്കാര്‍ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസെത്തി മുറി തുറന്ന് പരിശോധിച്ചപ്പോള്‍ ഇരുവരും തൂങ്ങി മരിച്ച നിലയിലായിരുന്നു. സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
https://www.facebook.com/Malayalivartha

























