'ആത്മഹത്യ ചെയ്തതാണത്രെ... അതിന് മാത്രം എന്തേലും പ്രശ്നം ഉണ്ടായിരുന്നെങ്കിൽ നമ്മളൊക്കെ ഇല്ലേ ഇവിടെ... ഒരു വാക്ക്...' നജീബ് മൂടാടി കുറിക്കുന്നു
നിന്റെ പ്രായത്തിലൊക്കെ ഞങ്ങൾ ഇതിലും വലിയ എടങ്ങേറുകൾ സഹിച്ചതാ.... ഇപ്പഴത്തെ തലമുറയ്ക്ക് തീരെ ഒന്നും താങ്ങാൻ പറ്റൂല.. നിനക്കൊക്കെ എന്ത് കഷ്ടപ്പാട്... ഇതിലും ചെറിയ ശമ്പളത്തിന് പതിനാറും പതിനെട്ടും മണിക്കൂറ് പണിയെടുക്കുന്ന എത്ര ആളുകള്.. എന്നിട്ടാ നീയിപ്പറയുന്നത്.. എന്നിങ്ങനെ തളർത്തുന്ന ഇത്തരം വാക്കുകൾക്ക് പകരം ഒരാളെ ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിക്കാൻ, ആശ്വസിപ്പിക്കാൻ ഒപ്പമുണ്ട് എന്നൊരു വാക്ക് മതി എന്ന് പറയുകയാണ് എഴുത്തുകാരനായ നജീബ് മൂടാടി.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
നിന്റെ പ്രായത്തിലൊക്കെ ഞങ്ങൾ ഇതിലും വലിയ എടങ്ങേറുകൾ സഹിച്ചതാ.... ഇപ്പഴത്തെ തലമുറക്ക് തീരെ ഒന്നും താങ്ങാൻ പറ്റൂല..
നിനക്കൊക്കെ എന്ത് കഷ്ടപ്പാട്... ഇതിലും ചെറിയ ശമ്പളത്തിന് പതിനാറും പതിനെട്ടും മണിക്കൂറ് പണിയെടുക്കുന്ന എത്ര ആളുകള്.. എന്നിട്ടാ നീയിപ്പറയുന്നത്..
ഹോ... ഇതൊക്കെ ഒരു വേദനയാണോ... രണ്ട് കൊല്ലം മുമ്പ് ഞാൻ ഇതേ അവസ്ഥയിൽ പറ്റെ കിടന്ന് പോയതാ... അതൊക്കെ വെച്ചു നോക്കുമ്പോ...
നിന്റെ ഈ സൗകര്യങ്ങൾ ഒന്നും ഇല്ലാത്ത എത്ര കുട്ടികൾ കഷ്ടപ്പെട്ട് പഠിച്ച് ഓരോ നിലയിൽ എത്തുന്നു... അലസമായി തീർത്തിട്ട് ഓരോ ന്യായീകരണങ്ങൾ..
നിനക്കൊക്കെ എന്തിന്റെ കുറവുണ്ടായിട്ടാണ്....
പിന്നേ...ലോകത്ത് ആദ്യത്തെ പ്രണയം അല്ലെ നിന്റേത്.... എനിക്ക് നിന്റെ ഈ സങ്കടം പറച്ചില് കേൾക്കുമ്പോ ചിരിയാ വരുന്നത്... വേറെ പണിയൊന്നും ഇല്ലേ ചങ്ങായീ...
ആവശ്യത്തിൽ കൂടുതൽ ടെൻഷൻ എനിക്ക് തന്നെ ഉണ്ട്... ഇനി നിന്റേം കൂടെ ഇങ്ങോട്ട് ഇറക്കി വെക്കല്ലേ.... സന്തോഷായിട്ടുള്ള വല്ലോം പറയാനുണ്ടേൽ പറ.. വെറുതെ മൂഡ് കളയാൻ
ആത്മഹത്യ ചെയ്തതാണത്രെ... അതിന് മാത്രം എന്തേലും പ്രശ്നം ഉണ്ടായിരുന്നെങ്കിൽ നമ്മളൊക്കെ ഇല്ലേ ഇവിടെ... ഒരു വാക്ക്...
https://www.facebook.com/Malayalivartha

























