പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കേസിൽ രണ്ടുപേർ അറസ്റ്റിൽ

നെടുമങ്ങാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍. കോട്ടയം കടുത്തുരുത്തി സ്വദേശി അനീഷ് (24), നെടുമങ്ങാട് സ്വദേശി ഷൈജു (42) എന്നിവരാണ് പൊലീസ് പിടിയിലായത്. നെടുമങ്ങാട് പൊലീസാണ് അറസ്റ്റ് ചെയ്തത്.
പ്ലസ് ടു വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ട അനീഷ്, പ്രണയം നടിച്ച് വിവാഹവാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സ്കൂളില്‍ നിന്ന് പെണ്‍കുട്ടി മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെയും അനീഷിനെയും കോട്ടയത്തുള്ള അനീഷിന്‍റെ വീട്ടില്‍ കണ്ടെത്തിയത്.
പെണ്‍കുട്ടിയെ കൗണ്‍സലിങ് നടത്തിയപ്പോഴാണ് അടുത്ത ബന്ധുവായ ഷൈജു ആറു വര്‍ഷം മുമ്ബ് പലതവണ പീഡിപ്പിച്ച വിവരം പുറത്തുവന്നത്. തുടര്‍ന്ന് ഷൈജുവിനെയും പിടികൂടുകയായിരുന്നു.
തിരുവനന്തപുരം റൂറല്‍ ജില്ല പൊലീസ് മേധാവി ദിവ്യ വി. ഗോപിനാഥിന്‍റെ നിര്‍ദേശാനുസരണം നെടുമങ്ങാട് ഡിവൈ.എസ്.പി സുല്‍ഫിക്കറിന്റെ നേതൃത്വത്തില്‍ പൊലീസ് ഇന്‍സ്പെക്ടര്‍ സന്തോഷ് കുമാര്‍, എസ്.ഐ സുനില്‍ ഗോപി, എ.എസ്.ഐമാരായ നൂറുല്‍ ഹസന്‍, വിജയന്‍, പൊലീസുകാരായ ബിജു സി, ബിജു ആര്‍, ലിജുഷാന്‍, ശരത്ചന്ദ്രന്‍, അഖില്‍ കുമാര്‍, രമ്യാദേവി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha

























