സ്വകാര്യ റിസോര്‍ട്ടില്‍ യുവതിയും യുവാവും മുറിയെടുത്തു, ഏറെ നേരമായി അകത്ത് കയറിയ ഇരുവരേയും പുറത്തേക്ക് കാണാതായതോടെ വാതിലിൽ തട്ടി......പ്രതികരിക്കാത്തതും കതക് തുറക്കാത്തതിക്കുകയും ചെയ്തതോടെ വിവരമറിയിച്ച പോലീസ് സംഘം സ്ഥലത്തേക്ക് പഞ്ഞെത്തി, മുറി തുറന്ന് പരിശോധിച്ചപ്പോൾ ഫാനിനോട് ചേര്‍ന്ന ഹുക്കില്‍ തൂങ്ങിയാടുന്ന യുവതിയുടേയും യുവാവിന്റേയും മൃതദേഹങ്ങൾ...!

വയനാട് ബത്തേരി മണിച്ചിറക്കടുത്ത് സ്വകാര്യ റിസോര്‍ട്ടിലാണ് ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് യുവതിയും യുവാവും റസിഡന്‍സിയില്‍ എത്തി റൂമെടുത്തത്. തുടര്‍ന്ന് ഇന്ന് റൂമിന് പുറത്തേക്ക് കാണാത്തതിനെയും വിളിച്ചിട്ട് വാതില്‍ തുറക്കാത്തതിനെയും തുടര്‍ന്ന് റസിഡന്‍സി അധികൃതര്‍ പൊലിസിനെ വിവരമറിയിക്കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പൊലിസെത്തി മുറി തുറന്ന് പരിശോധിച്ചപ്പോൾ ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പുല്‍പ്പളളി അമരക്കുനി പോത്തനാമലയില്‍ നിഖില്‍ പ്രകാശ് (26), ശശിമല മാടപ്പള്ളിക്കുന്ന് വെള്ളംകുന്നില്‍ ബബിത (22) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇരുവരെയും മുറിയിലെ ഫാനിനോട് ചേര്‍ന്ന ഹുക്കില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.മണിച്ചിറയിലെ സ്വകാര്യ റെസിഡന്‍സിയിലെ മുറിയിലാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബത്തേരി പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. യുവതിയും യുവാവും തമ്മില്‍ ഏറെ കാലമായി പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ഇവരുടെ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നതായാണ് സൂചന. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























