യുവതിയെ വെട്ടി പരിക്കേല്പിച്ച ശേഷം മധ്യവയസ്ക്കന് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; രണ്ട് പേരെയും ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചു
എടക്കരയിൽ യുവതിയെ വെട്ടി പരിക്കേല്പിച്ച ശേഷം മധ്യവയസ്ക്കന് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. രണ്ട് പേരെയും ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.ചുങ്കത്തറ കൈപ്പിനി അമ്ബലപൊയിലില് ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം.
തരിയക്കോട് അഷറഫ് (55) ആണ് കാമുകി ശാന്തകുമാരി (47) യെ വെട്ടി പരിക്കേല്പിച്ചത് . പുലര്‍ച്ചെ 4.30 തോടെ ശാന്തകുമാരി തൊഴുത്തില്‍ പശുവിനെ കറക്കുന്നതിനിടയില്‍ അഷറഫ് വെട്ടുകയായിരുന്നു. വിവാഹിതനായ അഷറഫിന് ഭാര്യയും മക്കളുമുണ്ട്. ശാന്തകുമാരി വിവാഹിതയല്ല. ഏറെ കാലമായി ഇവര്‍ തമ്മില്‍ സ്നേഹ ബന്ധത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha