Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

നിശാപാര്‍ട്ടികള്‍ക്ക് ഉന്മാദലഹരി പകരുവാനായി ഉപയോഗിക്കുന്ന പാരഡൈസ് -650; അതിമാരകമായ സിന്തറ്റിക്ക് മയക്കുമരുന്നുമായി എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിയെ പിടികൂടി

02 MARCH 2022 10:20 PM IST
മലയാളി വാര്‍ത്ത

കോളേജ് ക്യാംപസുകള്‍ കേന്ദ്രീകരിച്ചുള്ള ലഹരി ഉപയോഗത്തിനെതിരെ എക്‌സൈസിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്. അതിമാരക ന്യൂജന്‍ മയക്ക് മരുന്നായ 'പാരഡൈസ് - 650 ' എന്നറിയപ്പെടുന്ന ഉന്മാദ രാസ ലഹരി മരുന്നായിരുന്നു പിടിച്ചെടുത്തത്. കളമശ്ശേരി കുസാറ്റ് എഞ്ചിനിയറിങ് കോളേജിലെ അവസാന വര്‍ഷ ബിടെക് വിദ്യാര്‍ത്ഥി തിരുവനന്തപുരം വര്‍ക്കല സ്വദേശി കോട്ട വച്ച വിള വീട്ടില്‍ രാമചന്ദ്രന്‍ ജോയി മകന്‍ ജഗത് റാം ജോയി (22 )യെയാണ് ദക്ഷിണ മേഖല എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡിന്റെ ചുമതലയുള്ള എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍. രാജേഷിന്റെ മേല്‍ നോട്ടത്തിലുള്ള എക്‌സൈസ് സംഘം കസ്റ്റഡിയില്‍ എടുത്തത്.

കൊച്ചി കളമശ്ശേരി കുസാറ്റ് ക്യാംപസ് കേന്ദ്രീകരിച്ച്‌ വന്‍തോതില്‍ മയക്കുമരുന്ന് ഉപയോഗം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദക്ഷിണ മേഖല എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് നടത്തിയ രഹസ്യ നീക്കത്തില്‍ ആണ് ലോകത്തിലെ തന്നെ ഏറ്റവും മാരകമായ ഉന്മാദ ലഹരിയായ പാരഡൈസ് 650 - എന്ന അത്യന്തം വിനാശകാരിയ LSD സ്റ്റാമ്പായിരുന്നു പിടിച്ചെടുത്തത്.

കൊച്ചിയിലെ കോളേജ് ക്യാംപസുകളിലെ ഡ്രഗ് മാഫിയയുടെ വേരറുക്കുക എന്ന ഉദ്ദേശത്തോടു കൂടി രൂപപ്പെടുത്തിയിട്ടുള്ള ദക്ഷിണ മേഖല എക്‌സൈസ് കമ്മീഷണറുടെ പ്രത്യേക സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഒരു സ്റ്റാമ്പില്‍ 650 മൈക്രോഗ്രാം ലൈസര്‍ജിക് ആസിഡ് വീതം കണ്ടന്റ് അടങ്ങിയിട്ടുള്ള 20 എണ്ണം ത്രീ ഡോട്ടട് എല്‍ എസ് ഡി സ്റ്റാമ്പാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. ഇത്തരത്തിലുള്ള ഒരു എല്‍എസ്ഡി സ്റ്റാമ്ബിന് വിപണിയില്‍ 4000 മുതല്‍ 7000 രൂപ വരെ ഉള്ളതായി ചോദ്യം ചെയ്യലില്‍ ഇയാള്‍ വെളിപ്പെടുത്തി.

ആഡംബര ജീവിതത്തിനുള്ള പണം കണ്ടെത്തുന്നതിനും ഉന്മാദലഹരിയില്‍ ജീവിക്കുന്നതിനുമാണ് പ്രതി ലഹരി വ്യാപാരം നടത്തി വന്നിരുന്നത്. ഇതു സംബന്ധമായ പ്രാഥമിക അന്വേഷണത്തില്‍ കോഴിക്കോട് സ്വദേശിയായ സുഹൃത്ത് വഴി ചെന്നൈയില്‍ നിന്ന് കൊറിയര്‍ മുഖേന 75 സ്റ്റാമ്ബ് വരുത്തിയതാണെന്നും ആയത് സുഹൃത്തുക്കള്‍ക്ക് നല്‍കി വരുകയായിരുന്നെന്നും, കുറച്ച്‌ ഇയാള്‍ തന്നെ ഉപയോഗിക്കുകയും ചെയ്തതായും ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. നിശാപാര്‍ട്ടികള്‍ക്ക് ഉന്മാദലഹരി പകരുവാനായി വ്യാപകമായി ഉപയോഗിച്ച്‌ വരുന്ന ഒന്നാണ് പാരഡൈസ് -650.

നാക്കിലും ചുണ്ടിനുള്ളിലും ഒട്ടിച്ച്‌ ഉപയോഗിക്കുന്ന ഇവയുടെ അളവ് അല്‍പം കൂടിയാല്‍ തന്നെ ഉപയോക്താവ് മരണപ്പെടാന്‍ തന്നെ സാധ്യതയുള്ള അത്ര മാരകമായ ഒന്നാണിത്. ന്യൂജന്‍ തലമുറയ്ക്ക് ഇപ്പോള്‍ പ്രിയം എല്‍എസ്ഡിമുതല്‍ മുകളിലേക്കുള്ള സിന്തറ്റിക് ഡ്രഗ് ആണെന്നും കഞ്ചാവ് പോലുള്ള കണ്‍ട്രി ഡ്രഗുകള്‍ക്ക് ഇപ്പോള്‍ യുവാക്കള്‍ക്കിടയില്‍ ഡിമാന്റ് കുറവാണെന്നും ഇയാള്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. 0.1 ഗ്രാം എല്‍എസ്ഡി സ്റ്റാമ്ബ് കൈവശം വയ്ക്കുന്നത് 20 വര്‍ഷം വരെ കഠിന തടവ് ലഭിക്കുന്ന കുറ്റമാണെന്നിരിക്കെ ഇയാളില്‍ നിന്ന് പിടിച്ചെടുത്തത് 0.368 ഗ്രാം എല്‍എസ്ഡി സ്റ്റാമ്ബാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി തോറ്റു...! കമല പോലും വോട്ട് കുത്തിയില്ല പൊട്ടിക്കരഞ്ഞ് റഷീദ് യൂത്തൻ തൂത്ത് വാരി  (24 minutes ago)

പിറവത്ത് ഇക്കുറിയും അനൂപ് തന്നെ  (31 minutes ago)

പാലക്കാട് Re-Counting..? ശോഭ തോറ്റു..രാഹുൽ കേസ് ഏറ്റില്ല.. രാഹുൽ പറഞ്ഞത് അച്ചട്ടായി..പിഷാരടി തൂക്കി  (52 minutes ago)

കേരളത്തില്‍ ചരിത്രം കുറിച്ച് ബിജെപി  (54 minutes ago)

അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...  (57 minutes ago)

VKP തോറ്റു പൂഴികടക്കൻ അടിച്ച് തിരിച്ചു.. പ്രശാന്ത് വീട്ടിലിരിക്ക്...!കട്ട ട്വിസ്റ്റ് WELCOME കെ മുരളീധരൻ  (1 hour ago)

സച്ചിൻ ദേവ് തോറ്റു ഭാര്യ ആര്യ തോൽപിച്ചു..? ഒന്ന് പൊട്ടിക്കരഞ്ഞൂടേ... സൂരജ് തൂക്കി അട്ടഹാസം  (1 hour ago)

RC തൂക്കി, നേമം പൂട്ട് അടിച്ച് പൊട്ടിച്ചു...! രാജീവ് ചന്ദ്രശേഖർ ജയിച്ചു...! അമ്പോ ശിവൻകുട്ടി തോറ്റു  (1 hour ago)

യുഡിഎഫിന്റെ ചരിത്രവിജയത്തിന് പിന്നാലെ പ്രതികരണവുമായി വി ഡി സതീശന്‍  (1 hour ago)

ഒഞ്ചിയത്ത് CPM-ന്റെ പട്ടട തയ്യാർ.. 2012 മേയ് 4, മറക്കില്ല... പിണറായി ദേ ഒറ്റ വെട്ടിന് തീർന്നു ..UDF സുനാമി അടിച്ച് തൂക്കി  (1 hour ago)

ജനവിധി അംഗീകരിക്കുന്നുവെന്ന് കെ ടി ജലീല്‍  (1 hour ago)

വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (1 hour ago)

പാലക്കാട് മികച്ച വിജയവുമായി രമേശ് പിഷാരടി  (1 hour ago)

മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?  (1 hour ago)

പുതുപ്പള്ളിക്കാരുടെ ഹൃദയത്തില്‍ ഇടം നേടി ചാണ്ടി ഉമ്മന്‍; 50,000ന്റെ റെക്കാഡ് ഭൂരിപക്ഷം  (2 hours ago)

Malayali Vartha Recommends