മരണം കൈയകലെ എത്തിയപ്പോള്‍ പാകിസ്ഥാനികള്‍ ഇന്ത്യാക്കാരായി... എന്നിട്ടും ഇന്ത്യയിലെ കോണ്‍ഗ്രസിന് മാത്രം രാജ്യത്തോട് മമതയില്ല; ഇന്ത്യാക്കാര്‍ ചോദിക്കുന്നു: രാഹുല്‍ ഗാന്ധി പാകിസ്ഥാനിയായോ?

മരണം കൈയകലെ എത്തിയപ്പോള്‍ പാകിസ്ഥാനികള്‍ ഇന്ത്യാക്കാരായി. എന്നിട്ടും ഇന്ത്യയിലെ കോണ്‍ഗ്രസിന് മാത്രം രാജ്യത്തോട് മമതയില്ല. ഇന്ത്യാക്കാര്‍ ചോദിക്കുന്നു: രാഹുല്‍ ഗാന്ധി പാകിസ്ഥാനിയായോ?
യുക്രയിനിലാണ് സംഭവം. മരണം വിളിപ്പാടകലെ എത്തിയപ്പോഴാണ് പാകിസ്ഥാന്‍ വിദ്യാര്‍ത്ഥികള്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെയും പ്രധാനമന്ത്രിയുടെയും വില മനസിലാക്കിയത്. ഇന്ത്യയില്‍ നിന്നാണെന്ന് യുദ്ധമുന്നണിയിലുള്ളവര്‍ മനസിലാക്കിയാല്‍ ജീവന്‍ രക്ഷിക്കാമെന്ന് എല്ലാവരും കരുതുന്നു.
ഇന്ത്യയുടെ ദേശീയപതാകയുമായി യാത്ര ചെയ്തതു കൊണ്ട് പ്രശ്‌നങ്ങളില്ലാതെ അതിര്‍ത്തി കടക്കാനാകുമെന്ന് പാക്കിസ്ഥാന്‍, തുര്‍ക്കി വിദ്യാര്‍ഥികള്‍ മനസിലാക്കിയത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ കണ്ടാണ്.
സുരക്ഷയ്ക്കായി ത്രിവര്‍ണപതാക കയ്യിലേന്തിയെന്തിയാണ് ഇവര്‍ യാത്ര ചെയ്യുന്നതെന്ന് യുക്രെയ്‌നില്‍ നിന്ന് റുമാനിയയിലേക്കു രക്ഷപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പറഞ്ഞു. 'സ്‌പ്രേ പെയിന്റ് വാങ്ങി കര്‍ട്ടനുകളില്‍ ത്രിവര്‍ണം പൂശി. കര്‍ട്ടന്‍ കീറിയെടുത്ത് പല പതാകകളാക്കി കയ്യില്‍ പിടിച്ചു. ചില പാക്കിസ്ഥാന്‍, തുര്‍ക്കി വിദ്യാര്‍ഥികളും ഇന്ത്യയുടെ പതാക പിടിച്ചാണു ചെക് പോയിന്റുകള്‍ കടന്നത്. ഒഡേസയില്‍ നിന്നു ബസിലായിരുന്നു യാത്ര. ബസിലും ദേശീയപതാക പ്രദര്‍ശിപ്പിച്ചുവെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
പാകിസ്ഥാനികള്‍ക്കും തുര്‍ക്കികള്‍ക്കും ഇക്കാര്യത്തില്‍ ഒരു മടിയും ഉണ്ടായിരുന്നില്ല. ജീവന്‍ വേണോ ഇന്ത്യ വേണോ എന്ന ചോദ്യത്തിന് ഇവര്‍ ജീവന്‍ മതിയെന്നാണ് പറഞ്ഞത്. പാകിസ്ഥാനികള്‍ ഇന്ത്യയുടെ ദേശീയ പതാക പിടിച്ച വിവരം അറിഞ്ഞിട്ടും പാകിസ്ഥാന്‍ ഒരക്ഷരം പ്രതികരിച്ചിട്ടില്ല. ആരുടെ പതാക പിടിച്ചാലും കുട്ടികള്‍ നാട്ടിലെത്തിയാല്‍ മതിയെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍. പാകി സ്ഥാന്‍ ഭരണകൂടം ഇത് മുമ്പേയറിഞ്ഞു.
യുക്രെയ്‌നിലെ ഹര്‍കീവില്‍ വിദ്യാര്‍ഥികളടക്കം എഴുനൂറോളം ഇന്ത്യക്കാര്‍ ജീവന്‍ പണയം വച്ച് റെയില്‍വേ സ്റ്റേഷനിലേക്ക് കൂട്ടമായി മാര്‍ച്ച് ചെയ്യുകയാണ്.എല്ലാവരുടെ കൈയിലും ദേശീയ പതാകയുണ്ട്. യുദ്ധത്തില്‍ കൊല്ലപ്പെട്ട കര്‍ണാടക സ്വദേശി നവീന്റെ സഹപാഠികളാണ് ഇക്കാര്യം അറിയിച്ചത്. . 7 ദിവസത്തോളം കഴിഞ്ഞ ബങ്കറില്‍ നിന്ന് ഇന്ത്യന്‍ പതാകകളും കയ്യിലേന്തിയാണ് അവര്‍ 7 കിലോമീറ്റര്‍ അകലെയുള്ള റെയില്‍വേ സ്റ്റേഷനിലേക്കു തിരിച്ചതെന്ന് നവീന്റെ സീനിയറായ മെഡിക്കല്‍ വിദ്യാര്‍ഥി അമിതിന്റെ പിതാവ് വെങ്കടേഷ് വൈശ്യര്‍ പറഞ്ഞു. വിവിധ രാജ്യങ്ങളിലെ മൂന്നൂറോളം പേരും ഇവര്‍ക്കൊപ്പമുണ്ട്.
ഭക്ഷണവും വെള്ളവുമൊന്നും കിട്ടാതായതോടെ ബങ്കറുകളില്‍ കുട്ടികള്‍ വളരെ പ്രയാസപ്പെട്ടിരുന്നു. ഒരാഴ്ചയോളമായിട്ടും രക്ഷപ്പെടാന്‍ മാര്‍ഗം കാണാത്തതുകൊണ്ടാണ് റെയില്‍വേ സ്റ്റേഷനിലേക്കു സംഘമായി പോകാന്‍ തീരുമാനിച്ചത്.
എന്നാല്‍ കോണ്‍ഗ്രസ് ഇപ്പോഴും സംശയത്തിലാണ്. യുക്രയിനില്‍ ഇന്ത്യാക്കാര്‍ക്ക് അപകടം പിണഞ്ഞാല്‍ അത്ര രാഷ്ട്രീയമായി ഉപയോഗിക്കാം എന്ന് കരുതുന്നവരാണ് ഇവര്‍. ഇന്ത്യ ചെയ്യുന്നതൊന്നും ഇവര്‍ കണ്ടില്ലെന്ന് നടിക്കുന്നു. ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തെ പര്‍വതീകരിച്ച് ഇന്ത്യയെ മോശമാക്കാനിറങ്ങിയിരിക്കുകയാണ് ഇന്ത്യാക്കാര്‍.
രാഹുല്‍ ഗാന്ധിയെ പോലുള്ളവര്‍ക്ക് മറുപടി പറഞ് സ്വയം കളയാതെ തന്റെ ജോലി പരമാവധി ഭംഗിയായി നിര്‍വഹിക്കുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അത് തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടം. പ്രധാനമന്ത്രിയെ മോശമാക്കുമ്പോള്‍ മോശമാകുന്നത് കോണ്‍ഗ്രസ് ആണെന്നതാണ് സത്യം .
"
https://www.facebook.com/Malayalivartha

























