പിണറായിക്ക് പെണ്ണുങ്ങള്‍ കൂട്ടത്തോടെ ഇരുട്ടടി കൊടുത്തു; മാരക ടാസ്‌കുമായി ബിന്ദു, ആരും ഇത് പ്രതീക്ഷിച്ചില്ല

ബിജെപിക്കാരെ ട്രോളാന്‍ ഉപയോഗിച്ചിരുന്ന നമോ, നമസ്‌തേ, ധ്വജം എന്നീ വാക്കുകള്‍ ഇടതുപക്ഷം പതാകാഗാനത്തില്‍ എന്തിനാണ് ഉപയോഗിക്കുന്നത്? വിപ്ലവഗാനത്തിന്റെ ട്രാക്ക് വിട്ട് ഭക്തിഗാനത്തിന്റെ ശൈലിയിലേക്ക് മാറുന്നത് എന്തിനാണ്? കാലോചിതമായ മാറ്റം എന്ന ന്യായത്തിന് പരിധിയില്ലേ? അരിവാള്‍ പഴയതായി എന്നുകരുതി പതാകയില്‍ അതുമാറ്റി ഡ്രില്ലിങ് മെഷീന്‍ ആരും വെക്കില്ലല്ലോ. സിപിഎം ചുവടുമാറുകയാണ് എന്ന് പറഞ്ഞ് പാര്‍ട്ടിയെ ട്രോളി നിരവധി പേര്‍ രംഗത്തുള്ള സമയമാണ്. ഇതിനിടയിലാണ് അടുത്ത പണി. അതും പാര്‍ട്ടിയിലെ മുഖ്യ സഖാവിന്റെ ഭാര്യയും മന്ത്രിയുമായ ബിന്ദു വക. എല്ലാം ചെന്ന് പതിക്കുന്നത് ആഭ്യന്ത വകുപ്പ് കയ്യാളുന്ന മുഖ്യമന്തി പിണറായി വിജയന്റെ നേര്‍ക്ക് തന്നെ.
കേരള പോലീസില്‍ വനിതാ ഉദ്യോഗസ്ഥര്‍ക്കു മേലധികാരികളില്‍ നിന്നു ലൈംഗികചൂഷണം ഉള്‍പ്പെടെ നേരിടേണ്ടി വരുന്നുവെന്നതുള്‍പ്പെടെ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വന്നത് പോലെ എളുപ്പമാവില്ല ബിന്ദുവിന്റെ ആരോപണങ്ങള്‍ക്കുള്ള മറുപടി. എന്ത് സംഭവിച്ചുവെന്ന് ശ്രീലേഖ തന്നെ പറയണമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. വിഷയത്തില്‍ ശ്രീലേഖ തന്നെ അതൃപ്തി അറിയിച്ചിട്ടില്ല. അവര്‍ അപമാനം സഹിച്ചു എന്നാണ് പറയുന്നത്. എപ്പോഴാണ് ദുരനുഭവം എന്ന് അവര്‍ പറഞ്ഞിട്ടില്ല. കാലഘട്ടവും അവ്യക്തം. എന്ത് സംഭവിച്ചെന്ന് ശ്രീലേഖ തന്നെ പറയണം. ഇപ്പോഴിതാ വീണ്ടും നേരെ ചൊവ്വേയിലൂടെ ബിന്ദുവും സമാനമായ മറ്റൊരു കാര്യം പറയുന്നു.
വനിതാ നേതാക്കളോട് ചില പുരുഷ നേതാക്കളുടെ സമീപനം മോശമാണെന്ന് ഖേദത്തോടെ പറയേണ്ടി വരികയാണെന്ന് പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിലെ ചര്‍ച്ചയില്‍ മന്ത്രി ആര്‍.ബിന്ദുവിന്റെ വിമര്‍ശനം. മോശം പെരുമാറ്റത്തിനെതിരെ പരാതി നല്‍കിയാലും ചില ഘട്ടങ്ങളിലെങ്കിലും പാര്‍ട്ടി ശരിയായി പരിഗണിക്കുന്നില്ല. പരാതിക്കാര്‍ക്ക് അവഗണന നേരിടേണ്ടി വരുന്ന സാഹചര്യമുണ്ടെന്നും സിപിഎം സംസ്ഥാന സമ്മേളനത്തിലെ ചര്‍ച്ചയില്‍ ബിന്ദു പറഞ്ഞു. മറ്റു ചില വനിതാ പ്രതിനിധികളും ഇക്കാര്യം ചര്‍ച്ചയില്‍ ഉന്നയിച്ചു. ബ്രാഞ്ച് സെക്രട്ടറിമാരായി കൂടുതല്‍ വനിതകളെ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പലയിടത്തും പുരുഷാധിപത്യം നിലനില്‍ക്കുന്നതായും വനിതാ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
വനിതാ പ്രവര്‍ത്തകയുടെ പരാതിയില്‍ ഷൊര്‍ണൂര്‍ മുന്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച കാര്യം റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് വിമര്‍ശനം. ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ കമ്മിറ്റിയിലെ വനിതാ അംഗത്തിന്റെ പരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എയും സിഐടിയു ജില്ലാ പ്രസിഡന്റുമായിരുന്ന പി.കെ.ശശിയെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തിരുന്നു. ആറുമാസത്തേക്കായിരുന്നു സസ്‌പെന്‍ഷന്‍. നടപടി നേരിട്ടപ്പോള്‍ പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു ശശി. സംസ്ഥാന, ജില്ലാ നേതാക്കള്‍ക്കു പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് യുവതി പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്കു പരാതി നല്‍കി. തുടര്‍ന്ന് മന്ത്രി എ.കെ.ബാലനും പി.കെ.ശ്രീമതിയും അംഗങ്ങളായി കമ്മിഷനെ നിയമിച്ചു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. നിലവില്‍ കെടിഡിസി ചെയര്‍മാനാണ് ശശി. പാര്‍ട്ടിയിലെ നേതാക്കള്‍ക്കിടയില്‍ പാര്‍ലമെന്ററി വ്യാമോഹം വര്‍ധിക്കുകയാണെന്ന് ചില അംഗങ്ങള്‍ വിമര്‍ശിച്ചു. പാര്‍ട്ടി നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നതിനു പകരം അധികാര സ്ഥാനത്തിരിക്കാനാണ് പലര്‍ക്കും താല്‍പര്യമെന്നും വിമര്‍ശനമുണ്ടായി.
https://www.facebook.com/Malayalivartha

























