1999 മാർച്ച് മുതൽ മെയ് വരെ അമേരിക്കൻ നേതൃത്വത്തിൽ നാറ്റോ സഖ്യം നടത്തിയ ക്രൂരമായ നരഹത്യയും ബോംബിംഗും നീണ്ടുനിന്നത് 78 ദിവസങ്ങളാണ്; ഏഴാം ദിവസത്തെ റഷ്യൻ ഇൻവേഷനെ ബീഭത്സം, പൈശാചികം, അതിക്രൂരം; കൊന്നാൽ കൂടുന്ന ജനസമ്മിതി ജനാധിപത്യമോ അതോ ജനാധിപത്യത്തിൻ്റെ അർബുദാവസ്ഥയോ? തുറന്നടിച്ച് ഡോ. അരുൺ കുമാർ

1999 മാർച്ച് മുതൽ മെയ് വരെ അമേരിക്കൻ നേതൃത്വത്തിൽ നാറ്റോ സഖ്യം നടത്തിയ ക്രൂരമായ നരഹത്യയും ബോംബിംഗും നീണ്ടുനിന്നത് 78 ദിവസങ്ങളാണ്. ഏഴാം ദിവസത്തെ റഷ്യൻ ഇൻവേഷനെ ബീഭത്സം, പൈശാചികം, അതിക്രൂരം, എന്നൊക്കെ വിളിക്കുന്ന പാശ്ചാത്യ മാധ്യമ റിപ്പോർട്ടുകൾ കണ്ടപ്പോൾ ഓർത്തതാണ്.ഭീകരമായ അവസ്ഥ വിവരിച്ച് ഡോക്ടർ അരുൺ കുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; ഇതു കീവോ, ഹർഗീവോ, സുമിയോ അല്ല. യൂഗോസ്ലേവിയൻ തലസ്ഥാനമായ ബെൽഗ്രേഡ്.1999 മാർച്ച് മുതൽ മെയ് വരെ അമേരിക്കൻ നേതൃത്വത്തിൽ നാറ്റോ സഖ്യം നടത്തിയ ക്രൂരമായ നരഹത്യയും ബോംബിംഗും നീണ്ടുനിന്നത് 78 ദിവസങ്ങളാണ്. 'കനിവുള്ള മാലാഖ' എന്നായിരുന്നു ആയിരത്തിലധികം സിവിലിയൻമാരുടെ ജീവനെടുത്ത (ഏറെയും കുഞ്ഞുങ്ങളും സ്ത്രീകളും) മിലിറ്ററി ഓപ്പറേഷൻ്റെ പേര്.
ഡെപ്ലീറ്റഡ് യുറേനിയം വിതച്ച ബോംബിംഗ് ഏകദേശം പതിനെട്ടായിരം മനുഷ്യരെ ക്യാൻസർ മരണത്തിന് വിട്ടുകൊടുത്തു. 2015 വരെ സെർബിയയിൽ പിറന്നു വീഴുന്ന ഏഴു കുഞ്ഞുങ്ങളിൽ ഒരാൾക്ക് യുദ്ധാനന്തര ക്യാൻസർ സാധ്യതയുണ്ടായിരുന്നു. ഏഴാം ദിവസത്തെ റഷ്യൻ ഇൻവേഷനെ ബീഭത്സം, പൈശാചികം, അതിക്രൂരം, എന്നൊക്കെ വിളിക്കുന്ന പാശ്ചാത്യ മാധ്യമ റിപ്പോർട്ടുകൾ കണ്ടപ്പോൾ ഓർത്തതാണ്.
ചരിത്രം ഇല്ലാത്ത മനുഷ്യരാണെങ്കിലും ഓർമ്മകളോട് ഇത്തിരി വിനയമൊക്കെയാവാം. റഷ്യയിൽ പുട്ടിൻ്റെ ജനസമ്മിതി 71 %. ആയി ഉയർന്നെന്ന് റഷ്യൻ മാധ്യമങ്ങൾ! കൊന്നാൽ കൂടുന്ന ജനസമ്മിതി ജനാധിപത്യമോ അതോ ജനാധിപത്യത്തിൻ്റെ അർബുദാവസ്ഥയോ?
https://www.facebook.com/Malayalivartha

























