കടുംകൈ ചെയ്യാന്‍ റിഫയെ മാനസികമായി തളര്‍ത്തിയത് എന്ത്? ഗള്‍ഫിലേക്കു പോയത് ഒന്നര വയസ്സുള്ള മകനെ വീട്ടുകാരെ ഏല്‍പിച്ച്, മരിക്കുന്നതിന് മുമ്പുള്ള വീഡിയോ കോൾ അവസാനിപ്പിച്ചത് മകന് ചുംബനം നല്‍കി, അവസാനമായി ഇവര്‍ പോസ്റ്റ് ചെയ്തത് ഒരുമിച്ച് ബുര്‍ജ് ഖലീഫയ്ക്കു മുന്‍പില്‍ നിന്ന് എടുത്ത വീഡിയോ..., റിഫയെ തൂങ്ങിമരിച്ച വിവരം ബന്ധുക്കളെ അറിയിച്ച ഭര്‍ത്താവ് പൊട്ടിക്കരഞ്ഞുകൊണ്ടു മരണവിവരം വീഡിയോ സ്റ്റോറിയായി പോസ്റ്റ് ചെയ്യ്തത് പിന്നീട് നീക്കം ചെയ്തു, റിഫയുടെ ദുരൂഹമരണത്തില്‍ ആശങ്ക അകലാതെ ബന്ധുക്കളും നാട്ടുകാരും

വ്ലോഗറും ആല്‍ബം താരവുമായ റിഫ മെഹ്നുവിന്റെ (21) ദുരൂഹമരണത്തില്‍ ആശങ്ക അകലാതെ ബന്ധുക്കളും നാട്ടുകാരും. ദുബായ് ജാഫിലിയയിലെ ഫ്ളാറ്റില്‍ കഴിഞ്ഞ ദിവസമാണു റിഫയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഇന്നു നാട്ടില്‍ കബറടക്കും.
ആത്മഹത്യ ചെയ്യത്തക്ക കാരണങ്ങളൊന്നും റിഫയ്ക്ക് ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നത്. തിങ്കളാഴ്ച രാത്രി കൂട്ടുകാരോടൊപ്പം പുറത്തു ഭക്ഷണം കഴിക്കാന്‍ പോയ ഭര്‍ത്താവ് മെഹ്നാസ് തിരികെ ഫ്ളാറ്റിലെത്തിയപ്പോള്‍, ജോലി കഴിഞ്ഞെത്തിയ റിഫയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയെന്നാണു ബന്ധുക്കളെ അറിയിച്ചത്.
ഭര്‍ത്താവ് പൊട്ടിക്കരഞ്ഞുകൊണ്ടു റിഫയുടെ മരണവിവരം വിഡിയോ സ്റ്റോറിയായി പോസ്റ്റ് ചെയ്യുകയായിരുന്നു. ഈ വിഡിയോ പിന്നീട് നീക്കം ചെയ്തിട്ടുണ്ട്.മരിക്കുന്നതിനു മുന്‍പ് രാത്രി ഒന്‍പതോടെ റിഫ വീഡിയോകോളില്‍ വീട്ടുകാരുമായി സംസാരിച്ചിരുന്നു. ജോലി സ്ഥലത്തു നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞു മകന് ചുംബനം നല്‍കിയാണു സംസാരം അവസാനിപ്പിച്ചത്.
അതിനു ശേഷം കടുംകൈ ചെയ്യാന്‍ വിധത്തില്‍ മാനസികമായ തളര്‍ന്നത് എങ്ങനെ എന്നാണു ബന്ധുക്കള്‍ ചോദിക്കുന്നത്.എന്നാൽ ആത്മഹത്യയാണെന്ന വിവരമാണു ദുബായിലെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ലഭിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
വ്ളോഗറും ആല്‍ബം അഭിനേതാവുമായിരുന്ന മെഹ്നാസിനെ റിഫ ഇന്‍സ്റ്റഗ്രാമിലൂടെയാണു പരിചയപ്പെട്ടത്. 3 വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ഒന്നര വയസ്സുള്ള മകനെ വീട്ടുകാരെ ഏല്‍പിച്ചാണു റിഫ ഗള്‍ഫിലേക്കു പോയത്. റിഫയും ഭര്‍ത്താവും ഒരുമിച്ച് ബുര്‍ജ് ഖലീഫയ്ക്കു മുന്‍പില്‍ നിന്ന് എടുത്ത വീഡിയോയാണ് അവസാനമായി ഇവര്‍ പോസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha

























