സംസ്ഥാനത്ത് മാര്‍ച്ച് അഞ്ച് മുതല്‍ ഏഴ് വരെ മഴയ്ക്ക് സാധ്യത; ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ ഫലമായിട്ടാണ് സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് മാര്‍ച്ച് അഞ്ച് മുതല്‍ ഏഴ് വരെ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ ഫലമായിട്ടാണ് സംസ്ഥാനത്ത് മാര്‍ച്ച് അഞ്ച് മുതല്‍ ഏഴ് വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത് .തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലനിന്നിരുന്ന ന്യൂനമര്‍ദ്ദം നിലവില്‍ തീവ്രന്യുന മര്‍ദ്ദമായി ശക്തി പ്രാപിച്ച് തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയ്ക്ക് 470 കിലോമീറ്റര്‍ അകലെയും നാഗപ്പട്ടണത്തിനു 760 കിലോമീറ്റര്‍ അകലെയും ചെന്നൈക്ക് 950 കിലോമീറ്റര്‍ അകലെയുമായാണ് സ്ഥിതി ചെയ്യുന്നത്.
അടുത്ത 24 മണിക്കൂറിനുള്ളില്‍ അതിതീവ്ര ന്യുനമര്‍ദ്ദമായി വീണ്ടും ശക്തി പ്രാപിച്ച് വടക്ക് -പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് ശ്രീലങ്കയുടെ കിഴക്കന്‍ തീരം വഴി തമിഴ്‌നാടിന്റെ വടക്കന്‍ തീരത്തേക്ക് നീങ്ങാനാണ് സാധ്യതെയന്നും അറിയിപ്പില്‍ പറയുന്നു. സെക്ലോണിക് സര്‍കുലേഷന്‍ അഥവാ ചക്രവാതച്ചുഴി, എന്ന് പറഞ്ഞാൽ സൈക്ലോൺ അഥവാ ചക്രവാതമാണ് .
ചുഴലിക്കാറ്റ് ആണെങ്കിലും ചക്രവാതച്ചുഴി യെ ഭയക്കേണ്ടതില്ല. ചക്രവാതച്ചുഴി ചുഴലിക്കാറ്റ് രൂപപ്പെടുന്നതിന്റെ ആദ്യപടിയാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. ന്യൂനമർദം രൂപപ്പെടുന്നതിന് മുന്നേ കാറ്റിന്റെ ശക്തി കുറഞ്ഞ കറക്കത്തെയാണ് ചക്രവാതച്ചുഴിയെന്ന് പറയുന്നത്. അന്തരീക്ഷത്തിലെ മർദ വ്യതിയാനം കാരണം വിവിധ ദിശയിൽ സഞ്ചരിക്കുന്ന കാറ്റ് ചക്രം പോലെ കറങ്ങുന്ന അവസ്ഥ .
ഘടികാരദിശയിലും എതിർഘടികാരദിശയിലും ചക്രവാതച്ചുഴിയിൽ കാറ്റിന്റെ കറക്കം ഉണ്ടാകും. ഭൂമിയുടെ ദക്ഷിണാർധ ഗോളത്തിൽ ഇത് ഘടികാര ദിശയിലും ഉത്തരാർധത്തിൽ ഇത് എതിർഘടികാാരദിശയിലും ആണ് ഉണ്ടാകുന്നത്. ഭൂമി കറങ്ങുന്നതു കാരണം കൊറിയോലിസ് ബലം കാരണമാണ് അർധഗോളങ്ങളിൽ വിപരീത ദിശകളിൽ ചക്രവാതച്ചുഴി രൂപപ്പെടുക.
ശക്തി കുറഞ്ഞ കാറ്റിന്റെ ഈ കറക്കം പിന്നീട് ശക്തി നേടി ന്യൂനമർദ്ദമായി രൂപപ്പെടുകയും ചെയ്യും . എല്ലാ ചക്രവാതച്ചുഴിയും ന്യൂനമർദമാകണമെന്നില്ല എന്നതാണ് മറ്റൊരു കാര്യം . ന്യൂനമർദം ശക്തി കൂടിയാൽ തീവ്രന്യൂനമർദവുമാകും . തീവ്ര ന്യൂനമർദം ശക്തിപ്പെട്ട് അതിതീവ്ര ന്യൂനമർദമാകും .
ഇത് വീണ്ടും ശക്തിപ്പെട്ടാൽ മാത്രം ചുഴലിക്കാറ്റ് രൂപപ്പെടുകയും ചെയ്യും . അതുപോലെ എല്ലാ ചക്രവാതച്ചുഴിയും മഴ നൽകണമെന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം . കാറ്റ് കറങ്ങുന്നതിന്റെ ശക്തി, ചക്രവാതച്ചുഴി രൂപപ്പെടുന്ന മേഖല, വ്യാപ്തി, മേഘം രൂപപ്പെടാനുള്ള സാധ്യത തുടങ്ങിയവയെ അനുസരിച്ചാണ് മഴ പെയ്യാനുള്ള സാധ്യതയുള്ളത്.
https://www.facebook.com/Malayalivartha

























