തിരുവല്ല പേരക്കുട്ടിയെ സ്‌കൂളിലാക്കാന്‍ പോയ വയോധികന്‍ ട്രെയിന്‍ എന്‍ജിന്‍ തട്ടി മരിച്ചു... കുട്ടി രക്ഷപ്പെട്ടത് അത്ഭുതകരമായി

തിരുവല്ല പേരക്കുട്ടിയെ സ്‌കൂളിലാക്കാന്‍ പോയ വയോധികന്‍ ട്രെയിന്‍ എന്‍ജിന്‍ തട്ടി മരിച്ചു... കുട്ടി രക്ഷപ്പെട്ടത് അത്ഭുതകരമായി. ചുമത്ര മോടിയില്‍ വീട്ടില്‍ രാജു (64) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.15 ഓടെ ഓതറ റെയില്‍വേ ഗേറ്റിന് സമീപമായിരുന്നു സംഭവം നടന്നത്.
മകളുടെ ഓതറയിലെ വീട്ടില്‍ എത്തിയ രാജു, പേരക്കുട്ടിയെ സ്‌കൂള്‍ ബസ് കയറ്റിവിടാനായി പോയതായിരുന്നു. ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ഒരു ട്രാക്കിലൂടെ കോര്‍ബ എക്‌സ്പ്രസും മറ്റൊരു ട്രാക്കിലൂടെ ട്രെയിന്‍ എഞ്ചിനും എത്തി.
പേരക്കുട്ടി ട്രാക്കില്‍ നിന്നും ചാടി രക്ഷപെട്ടു. രാജു എഞ്ചിന് മുമ്പില്‍ അകപ്പെടുകയായിരുന്നു. തിരുവല്ല പൊലീസെത്തി നടത്തിയ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മൃതദ്ദേഹം മാറ്റി.
"
https://www.facebook.com/Malayalivartha

























