പള്ളിവേട്ടയ്ക്കു കൊണ്ടുവന്ന ആനയെ വണ്ടിയിൽ നിന്നും ഇറക്കി ചങ്ങലയിടാൻ ശ്രമിക്കുന്നതിനിടെ ആ അപകടം; പാപ്പാനെ ഇടിച്ച് തെറിപ്പിച്ച് സ്കൂട്ടർ യാത്രക്കാരി; ഇടിയുടെ ആഘാതത്തിൽ പാപ്പാൻ തെറിച്ച് പോയി; സ്കൂട്ടർ ആനയുടെ ശരീരത്തിലേക്ക് ചരിഞ്ഞു; ഭയന്നു പോയ ആന വിരണ്ടോടി; ഭയാനകമായ നിമിഷങ്ങൾക്കൊടുവിൽ സംഭവിച്ചത് !

പാപ്പാനെ സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ചു. ബഹളം കേട്ട് സമീപത്തുണ്ടായിരുന്നു ആന വിരണ്ടോടി. വൈപ്പിന്‍ അയ്യമ്പള്ളി മഹാദേവ ക്ഷേത്രത്തില്‍ പള്ളിവേട്ടയ്ക്കു കൊണ്ടുവന്ന ആനയുടെ പാപ്പാനെയാണ് സ്‌കൂട്ടര്‍ യാത്രക്കാരി ഇടിച്ചത്. പാപ്പാനെ സ്കൂട്ടറിടിക്കുന്നത് കണ്ട ആന വിരണ്ടോടി. ആനയെ ഒപ്പമുണ്ടായിരുന്നവർ പെട്ടെന്ന് തന്നെ തളച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. ആന വിരണ്ടോടിയതോടെ നാട്ടുകാർ ഭയന്നു.
ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണു സംഭവം നടന്നത് . ഉല്‍സവത്തിന് എത്തിച്ച ആനയെ ലോറിയില്‍ നിന്ന് ഇറക്കി ചങ്ങല ഇടുകയായിരുന്നു. അപ്പോഴാണ് സ്‌കൂട്ടര്‍ യാത്രക്കാരി പാപ്പാനെ ഇടിച്ചിട്ടത് . സ്കൂട്ടർ ഓടിച്ചു വരുന്നതിനിടെ നടുറോഡിൽ ആനയെ കണ്ട സ്ത്രീ ഭയന്ന്. ഈ പരിഭ്രാന്തിയിലാണ് യുവതി പാപ്പാനെ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ പാപ്പാൻ തെറിച്ച് പോയി.
സ്കൂട്ടർ ആനയുടെ ശരീരത്തിലേക്ക് ചരിഞ്ഞു. പിന്നീട് മറുവശത്തേക്ക് മറിയുകയുമുണ്ടായി. . പാപ്പാനെ സ്കൂട്ടർ ഇടിക്കുന്നത് കണ്ട ആന പെട്ടെന്ന് വിരണ്ട് ഓടി . സമൂഹമാധ്യമങ്ങളിൽ ഇതിന്‍റെ വീഡിയോ വൈറലാകുകയാണ്. ആന വിരണ്ടോടിയപ്പോൾ ചുറ്റും കൂടി നിന്നവർ അമ്പരന്നു. ഇതിൽ ചിലർക്ക് നിസാര പരിക്കേറ്റു. എന്തായാലും വൻ ദുരന്തം ഒഴിവായി.
https://www.facebook.com/Malayalivartha

























