നിബന്ധനകളോടെ വിദേശ വായ്പ സ്വീകരിക്കാനും ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുമാണ് തീരുമാനം; എ.ഡി.ബി. ഉദ്യോഗസ്ഥരുടെ മേൽ കരി ഓയിൽ ഒഴിച്ചതും മുൻ അംബാസിഡർ ടി.പി. ശ്രീനിവാസന്റെ കരണത്ത് അടിച്ചതും സി.പി.എം മറക്കരുത്; നിങ്ങൾ കേരള സമൂഹത്തോട് പരസ്യമായി മാപ്പ് പറയണം; സി.പി.എം. സംസ്ഥാന സമ്മേളനത്തിൽ കോലാഹലത്തോടെ വികസന രേഖ അവതരിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

സി.പി.എം. സംസ്ഥാന സമ്മേളനത്തിൽ കോലാഹലത്തോടെ വികസന രേഖ അവതരിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . നിബന്ധനകളോടെ വിദേശ വായ്പ സ്വീകരിക്കാനും ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുമാണ് തീരുമാനം. എ.ഡി.ബി. ഉദ്യോഗസ്ഥരുടെ മേൽ കരി ഓയിൽ ഒഴിച്ചതും മുൻ അംബാസിഡർ ടി.പി. ശ്രീനിവാസന്റെ കരണത്ത് അടിച്ചതും സി.പി.എം മറക്കരുത്. നിങ്ങൾ കേരള സമൂഹത്തോട് പരസ്യമായി മാപ്പ് പറയണം.
പുനസംഘടനയുമായി ബന്ധപ്പെട്ട് വരുന്ന മാധ്യമ വാർത്തകൾ അടിസ്ഥാന രഹിതമാണ്. തെറ്റായ വാർത്തകളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നതും വ്യക്തിപരമായി അധിക്ഷേപിക്കുന്നതും ഒരേ കേന്ദ്രങ്ങളാണ്. കോൺഗ്രസിലെ സമാധാന അന്തരീക്ഷം ഇല്ലാതാക്കാനുള്ള കുത്തി തിരിപ്പുകളാണ് ഇതെല്ലാം. കോൺഗ്രസ് പ്രവർത്തകരോട് ഒരു കാര്യം ഉറപ്പ് പറയുന്നു. കേരളത്തിലെ പ്രതിപക്ഷ നേതാവിന്റെ പേരിൽ ഒരു ഗ്രൂപ്പും ഉണ്ടാകില്ല. ഏതെങ്കിലും ഗ്രൂപ്പിന്റെ ഭാഗമാകേണ്ട സാഹചര്യം വന്നാൽ പാർട്ടിയുമായി ബന്ധപ്പെട്ട ഒരു സ്ഥാനങ്ങളിലും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് ഭരണകാലത്ത് എ.ഡി.ബി. ഉദ്യോഗസ്ഥരുടെ മേല്‍ കരി ഓയില്‍ ഒഴിച്ചതിനും സ്വകാര്യമേഖലയില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ തീരുമനിച്ചപ്പോള്‍ എസ്.എഫ്.ഐക്കാരെ വിട്ട് മുന്‍ അംബാസിഡര്‍ ടി.പി. ശ്രീനിവാസന്റെ കരണത്ത് അടിച്ചതിനുമാണ് സി.പി.എം മാപ്പ് പറയേണ്ടത്. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയപ്പോള്‍ കണ്ണൂരില്‍ കലാപ സമാനമായ അന്തരീക്ഷമുണ്ടാക്കി വെടിവയ്പ്പുണ്ടാക്കി സഖാക്കൾ കൊല്ലപ്പെട്ടതിനും മാപ്പ് പറയണം.പഴയ നിലപാട് മാറ്റിയത് നല്ലതാണ്. വൈകി മാത്രമെ സി.പി.എമ്മിന് വിവേകം ഉദിക്കൂവെന്നതിന്റെ അവസാന ഉദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























