ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തി! മക്കളെ കൊലപ്പെടുത്തിയ ഇവര്‍ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തു, കേസിലെ പ്രതിയായ അമ്മ തൂങ്ങിമരിച്ച നിലയില്‍

നാദാപുരം പേരോട് ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി. കുട്ടികളുടെ മാതാവായ സുബീന മുംതാസി (29) നെയാണ് വാണിമേല്‍ നരിപ്പറ്റയിലെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ സെപ്റ്റംബര്‍ 25 നായിരുന്നു മക്കളെ കിണറ്റിലെറിഞ്ഞ ശേഷം സുബീന കിണറ്റിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. മക്കളെ കിണറ്റില്‍ എറിഞ്ഞതായും താന്‍ കിണറ്റില്‍ ചാടി മരിക്കുകയാണെന്നും വാണിമേലിലെ സ്വന്തം വീട്ടിലേക്ക് ഫോണില്‍ വിളിച്ച് അറിയിച്ച ശേഷമാണ് സുബീന അന്ന് കിണറ്റില്‍ ചാടിയത്.
ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ എത്തിയപ്പോള്‍ യുവതി കിണറ്റിലെ പൈപ്പില്‍ പിടിച്ച് നില്‍ക്കുകയായിരുന്നു. ഇവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയെങ്കിലും കുഞ്ഞുങ്ങള്‍ മരണപെട്ടു. മക്കളെ കൊലപ്പെടുത്തിയ ഇവര്‍ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി കേസും രജിസ്റ്റർ ചെയ്തതായിരുന്നു.
https://www.facebook.com/Malayalivartha

























