Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണ സംഭവം..മലബാറിലെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം.. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി..


ഇന്ത്യന്‍ റെയിവേയുടെ ഫസ്റ്റ് ക്ലാസ് എസി കൂപ്പെ ആഡംബര മണിയറയാക്കി മാറ്റി നവദമ്പതികളുടെ യാത്ര... കോച്ചിനുള്ളില്‍ അതിക്രമിച്ചുകയറി അലങ്കാരപ്പണികള്‍.. ടിടിഇയെ സസ്പെന്‍ഡ് ചെയ്തതു..


വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ​ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..


വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വന്‍പ്രളയത്തിനും സാധ്യത..വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കടുത്ത പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്..


സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..

ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കോടതിയില്‍ വച്ചു നിയമവിരുദ്ധമായി തുറന്നു; ദൃശ്യങ്ങള്‍ കാണുകയാണോ അതോ പകര്‍ത്തിയതാണോ എന്നു വ്യക്തമല്ല; കേസിലെ നിര്‍ണായകമായ തെളിവാണ് ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ്; പുതിയ വിവരം നടുക്കുന്നത്

04 MARCH 2022 11:25 AM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യം കോടതിയില്‍ നിന്ന് ചോര്‍ന്നുവെന്നുള്ള കാര്യത്തിനു സ്ഥിരികരണം വന്നിരിക്കുന്നു എന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്. 2018 മാര്‍ച്ചിലാണ് ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവും സീല്‍ ചെയ്ത മെമ്മറി കാര്‍ഡും എറണാകുളം സെഷന്‍ കോടതിയിലേക്ക് അയച്ചത്. 2018 മാര്‍ച്ച് 15 മുതല്‍ 2019 മാര്‍ച്ച് 16 വരെ ഈ ദൃശ്യങ്ങള്‍ എറണാകുളത്തെ ജില്ലാ കോടതിയിലായിരുന്നു.

ഈ കാലയളവിലാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പീഡന ദൃശ്യം ചോര്‍ന്ന സംഭവത്തില്‍ അന്വേഷണ വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അതിജീവിത കത്തയച്ചതിന് പിന്നാലെ ഹൈക്കോടതി ഉത്തരവിട്ട് അന്വേഷണം നടക്കുകയാണ്

ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കോടതിയില്‍ വച്ചു നിയമവിരുദ്ധമായി തുറന്നുവെന്ന് ക്രൈംബ്രാഞ്ചിന്റെ സ്ഥിരീകരണം. ദൃശ്യങ്ങള്‍ എറണാകുളം ജില്ലാ കോടതിയില്‍ നിന്ന് ചോര്‍ന്നുവെന്ന നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി അന്വേഷണം നടക്കുന്നതിനിടെയാണ് അന്വേഷണസംഘത്തിന്റെ സ്ഥിരീകരണം.

 

 

ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കോടതിയില്‍ വച്ച് നിയമവിരുദ്ധമായി തുറന്നുവെന്ന് അന്വേഷണ സംഘം വിചാരണക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.എന്നാല്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കാണുകയാണോ അതോ പകര്‍ത്തിയതാണോ എന്നു വ്യക്തമല്ല. ഇതില്‍ വിശദമായ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ കൈമാറാന്‍ വിചാരണക്കോടതി അന്വേഷണ ഉദ്യോഗസ്ഥനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചെങ്കിലും. വിശദമായ റിപ്പോർട്ടു നൽകാൻ കോടതി ആവശ്യപ്പെട്ടു. ഇതു പരിശോധിച്ച ശേഷം മാത്രം കൂടുതൽ സമയം നൽകണോ എന്നു തീരുമാനിക്കുമെന്നു കോടതി അറിയിച്ചു. തുടരന്വേഷണത്തിനു കൂടുതല്‍ സമയം നല്‍കുന്നതിനെ എതിര്‍ത്തു കേസിലെ പ്രതിയായ നടൻ ദിലീപും കോടതിയില്‍ ഹര്‍ജി നല്‍കും.

നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിലെ നിര്‍ണായകമായ തെളിവാണ് ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ്. അതേസമയം ദൃശ്യങ്ങള്‍ ചോര്‍ന്നതായി ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു. 2018 ഡിസംബര്‍ 13ന് ആണ് മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നതായി തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് എന്നാണ് വിവരം. ദൃശ്യങ്ങള്‍ ചോര്‍ന്നിട്ടുണ്ടെങ്കില്‍ അത് അതീവ ഗുരുതരമായ വീഴ്ച ആണെന്നാണ് വിലയിരുത്തപ്പെടുന്നത്.

രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും പുറമെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍മാര്‍, കേന്ദ്ര-സംസ്ഥാന വനിതാ കമ്മീഷന്‍, സംസ്ഥാന പോലീസ് മേധാവി എന്നിവര്‍ക്കും ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ അതിജീവിത പരാതി നല്‍കിയിരുന്നു. തന്നെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ എറണാകുളം സെഷന്‍സ് കോടതിയില്‍ നിന്ന് ചോര്‍ന്നുവെന്ന വാര്‍ത്തകളില്‍ അന്വേഷണം വേണം എന്നായിരുന്നു പരാതിയില്‍ അതീജീവിത ആവശ്യപ്പെട്ടത്.

വിദേശത്തുളള ചിലര്‍ക്ക് ദൃശ്യങ്ങള്‍ ലഭിച്ചുവെന്നുളള വാര്‍ത്തകള്‍ ഞെടിക്കുന്നതാണെന്നും ഇത് തന്റെ സ്വകാര്യതയെ ഹനിക്കുന്നതാണെന്നും അതിജീവിത കത്തില്‍ പറയുന്നു. തുടര്‍ന്നാണ് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ഹൈക്കോടതി വിജിലന്‍സ് വിഭാഗമാണ് ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന ആരോപണത്തില്‍ അന്വേഷണം നടത്തുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ തട്ടിക്കൊണ്ടുപോയി ആഭരണം കവര്‍ന്ന സംഭവത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേര്‍ പിടിയില്‍  (3 hours ago)

ഉസ്‌ബെക്കിസ്ഥാനില്‍ കൊല്ലപ്പെട്ട മലയാളി യുവതി നേരിട്ടത് കൊടുംക്രൂരത  (3 hours ago)

അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന് പൊലീസ്  (3 hours ago)

പി.എസ്.സി പരീക്ഷാ ക്രമക്കേട് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘം  (3 hours ago)

ധനകാര്യ സ്ഥാപനങ്ങളുടെ സ്വര്‍ണപ്പണയത്തിലെ കുതിപ്പ് തുടരുന്നു  (4 hours ago)

കേന്ദ്ര സര്‍ക്കാര്‍ ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം വീണ്ടും ആരംഭിക്കുന്നു  (4 hours ago)

ഡല്‍ഹിയില്‍ കേരളത്തിന്റെ എംപിമാര്‍ ഒരു ടീമായി പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (4 hours ago)

ഡോക്ടറുടെ പരിചയക്കുറവില്‍ ചേലാകര്‍മ്മത്തിലെ ചികിത്സാ പിഴവ്; കുട്ടിക്ക് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്  (4 hours ago)

നടന്‍ വിനായകനെതിരെ കേസെടുത്ത് മാവേലിക്കര പൊലീസ്  (4 hours ago)

ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണു മരിച്ചു  (5 hours ago)

ഗായികയായി അരങ്ങേറ്റം കുറിച്ച് പൃഥ്വിരാജിന്റെ മകള്‍ അലംകൃത  (5 hours ago)

അഡീഷണല്‍ ക്യാഷ് ഡെപ്പോസിറ്റ് വിഷയത്തില്‍ സോളര്‍ ഉപഭോക്താക്കള്‍ക്ക് ആശങ്ക വേണ്ടെന്ന് കെഎസ്ഇബി വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍  (8 hours ago)

മുപ്പതുവർഷമായി ഇന്ത്യയിലുടനീളമുള്ള മുന്നൂറിലധികം ആഡംബര ഹോട്ടലുകളിൽ തട്ടിപ്പ് നടത്തിയ 69-കാരൻ ബിങ്സൺ ജോണിനെ രായ്പുർ പോലീസ് അറസ്റ്റ് ചെയ്തു  (8 hours ago)

മുപ്പതുവർഷമായി ഇന്ത്യയിലുടനീളമുള്ള മുന്നൂറിലധികം ആഡംബര ഹോട്ടലുകളിൽ തട്ടിപ്പ് നടത്തിയ 69-കാരൻ ബിങ്സൺ ജോണിനെ രായ്പുർ പോലീസ് അറസ്റ്റ് ചെയ്തു  (8 hours ago)

തിരുവല്ലം ടോള്‍ പ്ലാസയ്ക്കു സമീപം ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു.  (8 hours ago)

Malayali Vartha Recommends