നെടുമങ്ങാട് എട്ടു കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍ ... ഒരാള്‍ കടന്നു കളഞ്ഞു, രക്ഷപ്പെട്ട യുവാവ് നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതി

നെടുമങ്ങാട് എട്ടു കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍ ... ഒരാള്‍ കടന്നു കളഞ്ഞു, രക്ഷപ്പെട്ട യുവാവ് നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതി.
നെടുമങ്ങാട് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസും എക്‌സൈസ് കമ്മീഷണറുടെ തെക്കന്‍ മേഖല സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നെടുമങ്ങാട് സര്‍ക്കാര്‍ ജില്ലാ ആശുപത്രിക്ക് സമീപത്തുനിന്ന് 7.940 കിലോഗ്രാം കഞ്ചാവ് പിടിച്ചത്.
നെടുമങ്ങാട് ആനാട് നാഗച്ചേരി ഗോകുലം തടത്തരികത്തു വീട്ടില്‍ സുജിത് (25), തിരുവനന്തപുരം കുടപ്പനക്കുന്ന് എ.കെ.ജി നഗറില്‍ കെ. പി എക്‌സ്.ഐ/204 നമ്പര്‍ വീട്ടില്‍ ലിവിന്‍ രാജ് (25) എന്നിവരാണ് അറസ്റ്റിലായത്.
തിരുവനന്തപുരം ജില്ലയില്‍ പ്രത്യേകിച്ചും നെടുമങ്ങാട് താലൂക്കിലെ വിവിധ സ്ഥലങ്ങളില്‍ സ്‌കൂള്‍ - കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും ചെറുപ്പക്കാര്‍ക്കും അന്യസംസ്ഥാനത്തു നിന്ന് വന്‍തോതില്‍ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് വലുതും ചെറുതുമായി പല അളവുകളില്‍ പൊതികളാക്കി 500,1000 രൂപ നിരക്കിലും ചെറുകിട കച്ചവടക്കാര്‍ക്ക് കഞ്ചാവ് പാഴ്‌സലാക്കി കിലോയ്ക്ക് 50,000 രൂപ നിരക്കിലും വില്പന നടത്തുന്ന സംഘമാണ് പിടിയിലായതെന്ന് എക്‌സൈസ് .
അതേസമയം നെടുമങ്ങാട് മഞ്ച പേരുമല ചന്ദ്രമംഗലം വീട്ടില്‍ ഡി.കെ എന്ന് വിളിക്കുന്ന അഖിലാണ് (27) രക്ഷപ്പെട്ടത്. അഖില്‍ നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയാണ്.
"
https://www.facebook.com/Malayalivartha
























