'രണ്ടാഴ്ച നീണ്ട പരിചരണത്തിനു ശേഷം ആൾ ആശുപത്രി വിടുമ്പൊ അത് കോട്ടയം മെഡിക്കൽ കോളജിലെ ആദ്യ കരൾ മാറ്റ ശസ്ത്രക്രിയയുടെ വിജയം കുറിക്കുന്നു. എത്ര അഭിമാനകരമായ നേട്ടമാണതെന്നോർക്കണം... പതിനേഴ് മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയ. .ടീമിൽ 29 ഡോക്ടർമ്മാരും ഒൻപത് ടെക്നീഷ്യന്മാരും... ഇനിം മുൻപോട്ട് ഒട്ടേറെ കടമ്പകൾ ആ വ്യക്തിക്ക് കടക്കാനുണ്ടെങ്കിലും ആദ്യ ഘട്ടമെന്ന നിലയിൽ...' ഡോ. നെൽസൺ ജോസഫ് കുറിക്കുന്നു

സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയിച്ചു. കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ തൃശൂര്‍ സ്വദേശി സുബീഷ് ഡിസ്ചാര്‍ജ് ആയി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കോട്ടയം മെഡിക്കല്‍ കോളേജിലെത്തി സുബീഷിനേയും കരള്‍ പകുത്ത് നല്‍കിയ ഭാര്യ പ്രവിജയേയും നേരിട്ട് കണ്ട് സന്തോഷം പങ്കുവച്ചു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെപി ജയകുമാറുമായും സൂപ്രണ്ട് ഡോ. ടികെ ജയകുമാറുമായും സര്‍ജിക്കല്‍ ഗ്യാസ്‌ട്രോഎന്‍ട്രോളജി വിഭാഗം മേധാവി ഡോ. സിന്ധുവുമായും മറ്റ് ടീം അംഗങ്ങളുമായും മന്ത്രി സംസാരിച്ചു.
എന്നാൽ ഇത്തരമൊരു വാർത്ത കേട്ടതിൽ ഏറെ അഭിമാനം തോന്നിയതായി കുറിച്ച് ഡോ. നെൽസൺ ജോസഫ് രംഗത്ത് എത്തിയിരിക്കുകയാണ്. 'ഇതൊരു കുറ്റപ്പെടുത്തലായിരുന്നെങ്കിൽ ഒരുപക്ഷേ ഈ സമയം കൊണ്ട് ഫേസ്ബുക്ക് നിറഞ്ഞേനെ പോസ്റ്റുകൾ. . കാര്യം മറ്റൊന്നുമല്ല. കോട്ടയം മെഡിക്കൽ കോളജിൽ നടന്ന കരൾ മാറ്റ ശസ്ത്രക്രിയ പൂർണ വിജയമാണെന്ന വാർത്തകൾ കണ്ടിരുന്നു. എത്ര അഭിമാനകരമായ നേട്ടമാണതെന്നോർക്കണം. . . പതിനേഴ് മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയ. . ടീമിൽ 29 ഡോക്ടർമ്മാരും ഒൻപത് ടെക്നീഷ്യന്മാരും. . . രണ്ടാഴ്ച നീണ്ട പരിചരണത്തിനു ശേഷം ആൾ ആശുപത്രി വിടുമ്പൊ അത് കോട്ടയം മെഡിക്കൽ കോളജിലെ ആദ്യ കരൾ മാറ്റ ശസ്ത്രക്രിയയുടെ വിജയം കുറിക്കുന്നു.' എന്നും ഇദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ഇതൊരു കുറ്റപ്പെടുത്തലായിരുന്നെങ്കിൽ ഒരുപക്ഷേ ഈ സമയം കൊണ്ട് ഫേസ്ബുക്ക് നിറഞ്ഞേനെ പോസ്റ്റുകൾ . . കാര്യം മറ്റൊന്നുമല്ല. കോട്ടയം മെഡിക്കൽ കോളജിൽ നടന്ന കരൾ മാറ്റ ശസ്ത്രക്രിയ പൂർണ വിജയമാണെന്ന വാർത്തകൾ കണ്ടിരുന്നു. എത്ര അഭിമാനകരമായ നേട്ടമാണതെന്നോർക്കണം. . . പതിനേഴ് മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയ. . ടീമിൽ 29 ഡോക്ടർമ്മാരും ഒൻപത് ടെക്നീഷ്യന്മാരും. . . രണ്ടാഴ്ച നീണ്ട പരിചരണത്തിനു ശേഷം ആൾ ആശുപത്രി വിടുമ്പൊ അത് കോട്ടയം മെഡിക്കൽ കോളജിലെ ആദ്യ കരൾ മാറ്റ ശസ്ത്രക്രിയയുടെ വിജയം കുറിക്കുന്നു.
ഇനിം മുൻപോട്ട് ഒട്ടേറെ കടമ്പകൾ ആ വ്യക്തിക്ക് കടക്കാനുണ്ടെങ്കിലും ആദ്യ ഘട്ടമെന്ന നിലയിൽ. . . ഇത് ആദ്യമായൊന്നുമല്ല കോട്ടയം മെഡിക്കൽ കോളജ് വാർത്തകളിൽ നിറയുന്നത്. സങ്കീർണ്ണതകൾ ഏറെയുള്ള, വെല്ലുവിളികൾ നിറഞ്ഞ ഒന്നിലധികം സംഭവങ്ങളിൽ വിജയം കണ്ടെത്തിയിട്ടുണ്ട് കോട്ടയം മെഡിക്കൽ കോളജ്... ഈ കൊറോണക്കാലത്തുൾപ്പടെ. . ഈ അടുത്തയിടെയും ക്ലബ് ഹൗസിൽ ആരോ സംസാരിക്കുന്നത് കേട്ടു. . . "വെറും പനിയും ചുമയും ചികിൽസിക്കാനല്ലാതെ സർക്കാരാശുപത്രികളെക്കൊണ്ട് എന്തിനു കൊള്ളാം " എന്ന്...
ദിവസേന ആ ആശുപത്രികളെ ആശ്രയിക്കുന്ന ലക്ഷങ്ങളുടെ കണക്കൊന്നും പറയാൻ തോന്നിയില്ല. അങ്ങനെയുള്ള ആ പൊതുബോധം ഇപ്പൊഴും ഒരു മാറ്റവുമില്ലാതെ നിൽക്കുന്നുണ്ട്.. കാരണം നേട്ടങ്ങളുണ്ടാവുമ്പൊ അതിനെത്ര പ്രചാരം നൽകാൻ ശ്രമിച്ചാലും ആ ആശുപത്രിയുടെ സഹായം സ്വീകരിച്ചവർ പോലും പലപ്പൊഴും ശ്രദ്ധിക്കാറില്ല.. ഇത്തവണ അതിനൊരു മാറ്റമുണ്ടാവട്ടെ. വിജയകരമായി ശസ്ത്രക്രിയ പൂർത്തീകരിക്കാൻ കാരണമായ എല്ലാവർക്കും അഭിനന്ദനങ്ങൾ.. അതിനായി സൗകര്യങ്ങളേർപ്പെടുത്താൻ മുന്നിൽ നിന്നവർക്കും.
എന്റെ കോളജ്
https://www.facebook.com/Malayalivartha
























