യുക്രൈനിൽ ആറ് മണിക്കൂർ നേരത്തേക്ക് യുദ്ധം നിർത്തിവയ്ക്കാൻ സാധിച്ച ഇന്ത്യൻ നയതന്ത്രശക്തിയെ തേടി അഭിനന്ദനങ്ങൾ; ലോകശക്തികൾക്ക് ചെയ്യാൻ കഴിയാത്തത് ആറ് മണിക്കൂർ കൊണ്ട്, ഇന്ത്യയ്ക്ക് ചെയ്യാൻ കഴിഞ്ഞു എന്നത് വളരെ അധികം ശ്രദ്ധേയം

ഇന്ത്യയ്ക്ക് ആറുമണിക്കൂർ യുക്രെയിൻ റഷ്യ യുദ്ധത്തിൽ വമ്പൻ ഇടപെടൽ നടത്താൻ കഴിഞ്ഞു. ആ ഇടപെടൽ ഇപ്പോൾ ലോക ശ്രദ്ധ നേടിയിരിക്കുകയാണ്. മാത്രമല്ല അത് ഒരു വമ്പൻ സൂചനകൂടി എന്നാണ് വിലയിരുത്തൽ. യുക്രൈനിൽ ആറ് മണിക്കൂർ നേരത്തേക്ക് യുദ്ധം നിർത്തിവയ്ക്കാൻ സാധിച്ച ഇന്ത്യൻ നയതന്ത്രശക്തിയെ തേടി അഭിനന്ദനങ്ങൾ എത്തുകയാണ്.
ലോകശക്തികൾക്ക് ചെയ്യാൻ കഴിയാത്തത് ആറ് മണിക്കൂർ കൊണ്ട്, ഇന്ത്യയ്ക്ക് ചെയ്യാൻ കഴിഞ്ഞു എന്നത് വളരെ അധികം ശ്രദ്ധേയമായ കാര്യമാണ്. , 6 മണിക്കൂറുകൾ കൊണ്ട് റഷ്യയെ കാർകിവിനെ നശിപ്പിക്കുന്നതിൽ നിന്ന് ഇന്ത്യയ്ക്ക് തടയാൻ കഴിഞ്ഞു എന്നതും ശ്രദ്ധേയമാണ്. ഇന്ത്യയുടെ പ്രധാന ലക്ഷ്യം യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരത്തിൽ നിന്ന് തങ്ങളുടെ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കുക എന്നതായിരുന്നു. എങ്കിലും യുദ്ധം താത്കാലികമായി നിർത്തി വയ്ക്കണമെന്ന് റഷ്യയെ ബോധ്യപ്പെടുത്താൻ ഇന്ത്യക്ക് സാധിച്ചത് വളരെ വലിയ കാര്യം തന്നെയാണ്.
ഇന്ത്യ ശക്തമായ ഇടപെടലുകളാണ്റഷ്യ-യുക്രൈൻ യുദ്ധത്തിൽ നടത്തുന്നത്. യുദ്ധം ഉടനടി നിർത്തണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നു. പക്ഷേ ആക്രമണത്തിൽ റഷ്യയെ നേരിട്ട് ഇന്ത്യ എതിർക്കുന്നില്ല. ഇതോടെ സോഷ്യൽ മീഡിയ മുഴുവൻ ഇന്ത്യയുടെ നടപടിയെ ഇന്ത്യൻ നയതന്ത്രത്തിന്റെ ശക്തിയുടെ പ്രതിഫലനമെന്ന വിശേഷണം നൽകി പുകഴ്ത്തുകയാണ്.
പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോണിൽ സംസാരിക്കുകയുണ്ടായി. യുദ്ധത്തിൽ തകർന്ന രാജ്യത്ത് നിലവിലുണ്ടായിക്കൊണ്ടിരിക്കുന്ന സംഘർഷാവസ്ഥ അദ്ദേഹം വിലയിരുത്തുകയുണ്ടായി. ഫെബ്രുവരി 26 ന് ആരംഭിച്ച ഓപ്പറേഷൻ ഗംഗയെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു. റഷ്യയിലേക്കുള്ള ഏറ്റവും ചെറിയ പാതയിലൂടെ കാർകിവിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികളെ അടിയന്തരമായി ഒഴിപ്പിക്കാൻ റഷ്യ ശ്രമിക്കുന്നുണ്ടെന്ന് സംഭാഷണത്തിനിടെ പ്രസിഡന്റ് പുടിൻ പ്രധാനമന്ത്രി മോദിയെ അറിയിക്കുകയുണ്ടായി.
യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ കാർകിവിൽ കുടുങ്ങിയ വിദ്യാർത്ഥികളെക്കുറിച്ചും റഷ്യൻ പ്രസിഡന്റും നരേന്ദ്രമോദിയും സംസാരിക്കുകയും ചെയ്തു . ഇന്ത്യൻ വിദ്യാർത്ഥികളെ യുക്രൈൻ സുരക്ഷാ സേന ബന്ദികളാക്കിയിട്ടുണ്ടെന്നും അവർ അവരെ മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്നും വിലയിരുത്തി. റഷ്യൻ പ്രദേശത്തേക്ക് പോകുന്നത് തടയാൻ സാധ്യമായ എല്ലാ വഴികളും ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരമൊരു സാഹചര്യത്തിൽ ഉത്തരവാദിത്തം പൂർണമായും കൈവ് അധികാരികൾക്കാണെന്നും പുടിൻ പറഞ്ഞു. എന്നാൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം റഷ്യൻ അവകാശവാദങ്ങൾ തള്ളുകയും ക്രിയോകിവിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥികളെയും ബന്ദികളാക്കിയിട്ടില്ലെന്നും പറഞ്ഞിരിക്കുകയാണ്. എന്തായാലും റഷ്യ യുക്രൈൻ യുദ്ധത്തിൽ ഇന്ത്യ ഇടപെട്ട് 6 മണിക്കൂറുകൾ ചരിത്രത്തിൽ ഇടം നേടിയിരിക്കുന്നു എന്നതാണ് വിശേഷമായ കാര്യം..
https://www.facebook.com/Malayalivartha
























