Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണ സംഭവം..മലബാറിലെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം.. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി..


ഇന്ത്യന്‍ റെയിവേയുടെ ഫസ്റ്റ് ക്ലാസ് എസി കൂപ്പെ ആഡംബര മണിയറയാക്കി മാറ്റി നവദമ്പതികളുടെ യാത്ര... കോച്ചിനുള്ളില്‍ അതിക്രമിച്ചുകയറി അലങ്കാരപ്പണികള്‍.. ടിടിഇയെ സസ്പെന്‍ഡ് ചെയ്തതു..


വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ​ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..


വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വന്‍പ്രളയത്തിനും സാധ്യത..വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കടുത്ത പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്..


സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..

പാര്‍ട്ടി പറഞ്ഞു: ചില്ലി കാശില്ല സഖാവേ.... ഉമ്മന്‍ ചാണ്ടി നല്‍കിയ മാനനഷ്ടകേസില്‍ അപ്പീലിനായി കോടതി ആവശ്യപ്പെട്ട ലക്ഷങ്ങള്‍ കെട്ടി വയ്ക്കാന്‍ പാര്‍ട്ടി തുക നല്‍കണമെന്ന വി എസിന്റെ ആവശ്യം പിണറായിയും കോടിയേരിയും തള്ളിയതായി സൂചന...

04 MARCH 2022 05:49 PM IST
മലയാളി വാര്‍ത്ത

ഉമ്മന്‍ ചാണ്ടി നല്‍കിയ മാനനഷ്ടകേസില്‍ അപ്പീലിനായി കോടതി ആവശ്യപ്പെട്ട ലക്ഷങ്ങള്‍ കെട്ടി വയ്ക്കാന്‍ പാര്‍ട്ടി തുക നല്‍കണമെന്ന വി എസിന്റെ ആവശ്യം പിണറായിയും കോടിയേരിയും തള്ളിയതായി സൂചന. സമ്മേളനങ്ങള്‍ നടക്കുന്നതിനിടയില്‍ ലക്ഷങ്ങള്‍ ചെലവഴിക്കാനില്ലെന്നാണ് പാര്‍ട്ടി അറിയിച്ചത്. തുടര്‍ന്ന് മകന്‍ അരുണ്‍കുമാര്‍ പണം അടച്ചു.

കോടതിയില്‍ കെട്ടിവയ്ക്കാന്‍ തുക നല്‍കണമെന്ന് വി എസ് തന്നെയാണ് രേഖാമൂലം ആവശ്യപ്പെട്ടത്. അദ്ദേഹത്തിന് വേണ്ടി മകന്‍ അരുണ്‍കുമാറാണ് പാര്‍ട്ടി സെക്രട്ടറിക്ക് മുന്നില്‍ ഇക്കാര്യം ഉന്നയിച്ചത്. പാര്‍ട്ടി സെക്രട്ടറി സ്വാഭാവികമായി മുഖ്യമന്ത്രിയുമായി സംസാരിച്ചു.

 



സോളാര്‍ അഴിമതി ആരോപണത്തില്‍ ഉമ്മന്‍ചാണ്ടിക്ക് വി.എസ്. അച്യുതാന്ദന്‍ നല്‍കിയ മാനനഷ്ടത്തുകയെ ചൊല്ലി സിപിഎമ്മില്‍ വിവാദം വലുതാവുകയാണ്.. ഉമ്മന്‍ചാണ്ടിക്ക് വിഎസ് 10,10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതിയാണ് ഉത്തരവിട്ടത്. ഇത് വി എസിനെ സംബന്ധിച്ചടത്തോളം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. ആരെയും എന്തും പറയാനുള്ള ലൈസന്‍സ് തനിക്കുണ്ടെന്നാണ് വി എസ് കരുതിയിരുന്നത്.

പണം കിട്ടാതെ വന്നപ്പോള്‍ വിഎസിന് വേണ്ടി അപ്പീല്‍ വേളയില്‍ തുക കെട്ടിവച്ചത് മകന്‍ അരുണ്‍കുമാറാണ്. എന്നാല്‍ സോളാര്‍ കേസ് മുന്‍നിര്‍ത്തി അധികാരത്തില്‍ വന്ന സിപിഎം ഈ തുക നല്‍കണമെന്നാണ് പാര്‍ട്ടിക്കുള്ളില്‍ ആവശ്യമുയരുന്നത്. 

2013 ആഗസ്തില്‍ ഒരു സ്വകാര്യ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്കെതിരേ വിഎസ് അഴിമതി ആരോപണം ഉയര്‍ത്തിയത്. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ഒരു കമ്പനിയുണ്ടാക്കി തട്ടിപ്പ് നടത്തിയെന്നായിരുന്നു വിഎസിന്റെ ആരോപണം. 2014 ലാണ് ഉമ്മന്‍ചാണ്ടി അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്. ഇതും വി എസ് പ്രതീക്ഷിച്ചില്ല.


സിപിഎം നേതൃത്വത്തില്‍ നടത്തിയ സോളാര്‍ സമരത്തിലെ മുഖ്യ ആകര്‍ഷണമായിരുന്നു വിഎസിന്റെ പ്രസ്താവന. സെക്രട്ടേറിയറ്റ് വളഞ്ഞ് സിപിഎം നടത്തിയ രാപകല്‍ സമരം ഒരിടത്തും എത്തിയില്ല . ആ സമരത്തിന്റെ കൂടി പിന്‍ബലത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നത്. ആ നിലയ്ക്ക് വിഎസ് കെട്ടിവയ്ക്കേണ്ടി വന്ന തുക പാര്‍ട്ടി നല്‍കണമെന്നും നല്‍കാത്തത് വിഎസിനോട് കാട്ടുന്ന അനീതിയാണെന്നുമാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ഇതില്‍ പഴയ വി എസ് ഗ്രൂപ്പ് നേതാക്കളുമുണ്ട്.



അതേസമയം പാര്‍ട്ടി സഹായിച്ചില്ലെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് വിഎസിന്റെ മകന്‍ അരുണ്‍കുമാര്‍ പറഞ്ഞു. വ്യക്തിപരമായി നടത്തുന്ന എല്ലാ കേസുകളുടെയും ചെലവ് വഹിക്കുന്നത് വിഎസ് തന്നെയാണ്. തുക നല്‍കണമെന്ന് പാര്‍ട്ടിയോട് ആവശ്യപ്പെട്ടിട്ടില്ല. അതിനാല്‍ ആരോപണത്തില്‍ കഴമ്പില്ലെന്നും അരുണ്‍കുമാര്‍ പറഞ്ഞു. എന്നാല്‍ ഇതല്ല വാസ്തവം. വി എസിന്റെ കൈയില്‍ ആവശ്യത്തിന് പണമില്ലെന്ന കാര്യം പ്രശസ്തമാണ്.

വി എസിനോട് പിണറായി പ്രതികാരം തീര്‍ക്കുകയാണെന്ന് ആരോപിക്കുന്നവര്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെയുണ്ട്. ഇക്കാര്യത്തില്‍ പിണറായിയെ തെറ്റുപറയാന്‍ കഴിയില്ല. നല്ല ബോധമുണ്ടായിരുന്ന കാലത്ത് പിണറായിയെ പരമാവധി ഉപദ്രവിച്ചയാളാണ് വിഎസ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ തട്ടിക്കൊണ്ടുപോയി ആഭരണം കവര്‍ന്ന സംഭവത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേര്‍ പിടിയില്‍  (2 hours ago)

ഉസ്‌ബെക്കിസ്ഥാനില്‍ കൊല്ലപ്പെട്ട മലയാളി യുവതി നേരിട്ടത് കൊടുംക്രൂരത  (2 hours ago)

അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന് പൊലീസ്  (2 hours ago)

പി.എസ്.സി പരീക്ഷാ ക്രമക്കേട് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘം  (3 hours ago)

ധനകാര്യ സ്ഥാപനങ്ങളുടെ സ്വര്‍ണപ്പണയത്തിലെ കുതിപ്പ് തുടരുന്നു  (3 hours ago)

കേന്ദ്ര സര്‍ക്കാര്‍ ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം വീണ്ടും ആരംഭിക്കുന്നു  (3 hours ago)

ഡല്‍ഹിയില്‍ കേരളത്തിന്റെ എംപിമാര്‍ ഒരു ടീമായി പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ഡോക്ടറുടെ പരിചയക്കുറവില്‍ ചേലാകര്‍മ്മത്തിലെ ചികിത്സാ പിഴവ്; കുട്ടിക്ക് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്  (3 hours ago)

നടന്‍ വിനായകനെതിരെ കേസെടുത്ത് മാവേലിക്കര പൊലീസ്  (3 hours ago)

ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണു മരിച്ചു  (4 hours ago)

ഗായികയായി അരങ്ങേറ്റം കുറിച്ച് പൃഥ്വിരാജിന്റെ മകള്‍ അലംകൃത  (4 hours ago)

അഡീഷണല്‍ ക്യാഷ് ഡെപ്പോസിറ്റ് വിഷയത്തില്‍ സോളര്‍ ഉപഭോക്താക്കള്‍ക്ക് ആശങ്ക വേണ്ടെന്ന് കെഎസ്ഇബി വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍  (7 hours ago)

മുപ്പതുവർഷമായി ഇന്ത്യയിലുടനീളമുള്ള മുന്നൂറിലധികം ആഡംബര ഹോട്ടലുകളിൽ തട്ടിപ്പ് നടത്തിയ 69-കാരൻ ബിങ്സൺ ജോണിനെ രായ്പുർ പോലീസ് അറസ്റ്റ് ചെയ്തു  (7 hours ago)

മുപ്പതുവർഷമായി ഇന്ത്യയിലുടനീളമുള്ള മുന്നൂറിലധികം ആഡംബര ഹോട്ടലുകളിൽ തട്ടിപ്പ് നടത്തിയ 69-കാരൻ ബിങ്സൺ ജോണിനെ രായ്പുർ പോലീസ് അറസ്റ്റ് ചെയ്തു  (7 hours ago)

തിരുവല്ലം ടോള്‍ പ്ലാസയ്ക്കു സമീപം ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു.  (7 hours ago)

Malayali Vartha Recommends