ബസ് വരാൻ പത്തിരുപത് മിനിറ്റുണ്ട്; സ്‌റ്റാൻഡിലെ വെയ്റ്റിഗ് ഏരിയയിലിരുന്നു; സ്വസ്ഥമായി ചിന്തിച്ച് നല്ലൊരു പോസ്റ്റെഴുതാൻ പറ്റിയ സാഹചര്യം; പെട്ടെന്നതാ ശൂന്യതയിൽ നിന്നും ഒരു ചേട്ടൻ പ്രത്യക്ഷപ്പെട്ട് തൊട്ട് മുന്നിലെ സീറ്റിൽ സ്ഥാനമുറപ്പിക്കുന്നു; ഫോണിൽ സിംഹഗർജനം മാതിരി ഉച്ചത്തിൽ ഏതാണ്ട് പ്ലേ ചെയ്യുന്നു; മനുഷ്യന്റെ സ്വൈര്യം തവിടുപൊടി; ഒരു ഹെഡ്ഫോൺ കൂടെ വാങ്ങി ചെവിയിൽ വയ്‌ക്കാൻ ഇനി എന്നാണാവോ ഇവരൊക്കെ പഠിക്കുന്നത്; അയ്യാൾടെയൊരു ഊ ഊ അണ്ടവാ; വിമർശനവുമായി ഡോ. ഷിംന അസീസ്

കെഎസ്ആർടിസി ബസിനുള്ളിൽ മാത്രമല്ല, സ്‌റ്റാൻഡിലും ഇങ്ങനെ ഏതൊരു സ്ഥലത്തും കോളാമ്പി കെട്ടിയ മൊബൈൽ പ്ലേ ചെയ്യുന്നതും ബഹളം വച്ച് സംസാരിക്കുന്നതും നിയന്ത്രിക്കേണ്ട സമയം വല്ലാതെ അതിക്രമിച്ചിരിക്കുന്നു. തന്റെ അനുഭവം പങ്കു വച്ച് ഡോ. ഷിംന അസീസ് രംഗത്ത് വന്നിരിക്കുകയാണ്. ഡോക്‌ടറുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ; ഒരു ചെറിയ യാത്രയിലാണ്.
പതിവ് പോലെ കെഎസ്ആർടിസിയെ ആശ്രയിച്ചാണ് പോണത്. ബസ് വരാൻ ഏതാണ്ട് പത്തിരുപത് മിനിറ്റുണ്ട്. സ്‌റ്റാൻഡിലെ വെയ്റ്റിഗ് ഏരിയയിലിരുന്നു. സ്വസ്ഥമായി ചിന്തിച്ച് കാടുകയറാനും, നല്ലൊരു പോസ്റ്റെഴുതാനും വായിൽ നോക്കാനുമൊക്കെ പറ്റിയ സാഹചര്യം, ശാന്തസുന്ദരം. പെട്ടെന്നതാ ശൂന്യതയിൽ നിന്നും ഒരു ചേട്ടൻ പ്രത്യക്ഷപ്പെട്ട് തൊട്ട് മുന്നിലെ സീറ്റിൽ സ്ഥാനമുറപ്പിക്കുന്നു.
ഫോണിൽ സിംഹഗർജനം മാതിരി ഉച്ചത്തിൽ കോമഡി ആഘോഷമോ ഊ അണ്ടവായുടെ പാരഡിയോ അങ്ങനെ ഏതാണ്ട് പ്ലേ ചെയ്യുന്നു. മനുഷ്യന്റെ സ്വൈര്യം തവിടുപൊടി. കെഎസ്ആർടിസി ബസിനുള്ളിൽ മാത്രമല്ല, സ്‌റ്റാൻഡിലും ഇങ്ങനെ ഏതൊരു സ്ഥലത്തും കോളാമ്പി കെട്ടിയ മൊബെയിൽ പ്ലേ ചെയ്യുന്നതും ബഹളംവച്ച് സംസാരിക്കുന്നതും നിയന്ത്രിക്കേണ്ട സമയം വല്ലാതെ അതിക്രമിച്ചിരിക്കുന്നു.
രൂപാ കുറേ കൊടുത്ത് വാങ്ങിയ ഹൈക്ലാസ് മൊബൈലൊക്കെയാണ്, കൂട്ടത്തിൽ ഒരമ്പത് രൂപ കൊടുത്ത് ഒരു ഹെഡ്ഫോൺ കൂടെ വാങ്ങി അണ്ണാക്കിൽ, ച്ഛെ മാറിപ്പോയി, ചെവിയിൽ വയ്‌ക്കാൻ ഇനി എന്നാണാവോ ഇവരൊക്കെ പഠിക്കുന്നത്. അയ്യാൾടെയൊരു ഊ ഊ അണ്ടവാ...!!
https://www.facebook.com/Malayalivartha























