Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണ സംഭവം..മലബാറിലെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം.. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി..


ഇന്ത്യന്‍ റെയിവേയുടെ ഫസ്റ്റ് ക്ലാസ് എസി കൂപ്പെ ആഡംബര മണിയറയാക്കി മാറ്റി നവദമ്പതികളുടെ യാത്ര... കോച്ചിനുള്ളില്‍ അതിക്രമിച്ചുകയറി അലങ്കാരപ്പണികള്‍.. ടിടിഇയെ സസ്പെന്‍ഡ് ചെയ്തതു..


വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ​ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..


വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വന്‍പ്രളയത്തിനും സാധ്യത..വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കടുത്ത പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്..


സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..

ബിഗ്‌ബോസിൽ വരുക എന്നത് പലരും ആഗ്രഹിക്കുന്നപോലെ എന്റെയും ആഗ്രഹം ആണ്; പ്രെഡിക്ഷൻ ലിസ്റ്റ് കണ്ടു കുറച്ചു ദിവസങ്ങളായി പ്രിയപ്പെട്ടവർ മെസ്സേജ് അയച്ചു ചോദിക്കുന്നുണ്ട് ഇപ്രാവശ്യം ബിഗ്ഗ്ബോസ്സിൽ ഉണ്ടല്ലേ? ഞാൻ കള്ളം പറയുക ആണെന്ന് തെറ്റിദ്ധരിച്ചവർ വരെ ഉണ്ട്; നിർഭാഗ്യവശാൽ ഈ വർഷം പങ്കെടുക്കാൻ എനിക്ക് സാധിക്കില്ല; ഇനി അഥവാ പോകുന്നുണ്ടേൽ തല്ലിക്കൊന്നാലും ഞാൻ ആരോടും പറയൂലാ; ബിഗ്‌ബോസിലേക്കില്ലെന്ന് നടി അശ്വതി

04 MARCH 2022 01:18 PM IST
മലയാളി വാര്‍ത്ത

ഞാൻ ബിഗ്‌ബോസിലേക്കില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി അശ്വതി !ബിഗ് ബോസ് സീസൺ ഫോറിൽ അശ്വതിയും ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾക്ക് മറുപടി പറയുകയായിരുന്നു താരം. അശ്വതിയുടെ വാക്കുകൾ ഇങ്ങനെ; ബിഗ്‌ബോസിൽ വരുക എന്നത് പലരും ആഗ്രഹിക്കുന്നപോലെ എന്റെയും ആഗ്രഹം ആണ്. പ്രെഡിക്ഷൻ ലിസ്റ്റും, ഇതുപോലെ വാർത്തകളും കണ്ടു കുറച്ചു ദിവസങ്ങളായി പ്രിയപ്പെട്ടവർ മെസ്സേജ് അയച്ചു ചോദിക്കുന്നുണ്ട് ഇപ്രാവശ്യം ബിഗ്ഗ്ബോസ്സിൽ ഉണ്ടല്ലേ.

ഞങ്ങളോട് മാത്രം പറയൂ എന്ന്. ഞാൻ കള്ളം പറയുക ആണെന്ന് തെറ്റിദ്ധരിച്ചവർ വരെ ഉണ്ട്. നിർഭാഗ്യവശാൽ ഈ വർഷം പങ്കെടുക്കാൻ എനിക്ക് സാധിക്കില്ല."ഇനി അഥവാ പോകുന്നുണ്ടേൽ തല്ലിക്കൊന്നാലും ഞാൻ ആരോടും പറയൂലാ" എന്ന് പറഞ്ഞാണ് നടി കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

അതേസമയം ബിഗ് ബോസ്സ് മലയാളം സീസണ്‍ 4 മാർച്ചിൽ തുടങ്ങാനിരിക്കുകയാണ്. പുതിയ സീസണിന്റെ പ്രഖ്യാപനത്തിന് പിന്നാലെ തന്നെ ആരൊക്കെയായിരിക്കും ബിഗ് ബോസില്‍ ഉണ്ടാവുക എന്ന ചര്‍ച്ചയിലാണ് ആരാധകര്‍. ഇതിനോടകം തന്നെ പല താരങ്ങളുടേയും പേരുകള്‍ സോഷ്യൽ മീഡിയയിലൂടെ ഉയർത്തിയിട്ടുണ്ട്. ആരാധകര്‍ ചര്‍ച്ചയാക്കിയിട്ടുണ്ട്. സന്തോഷ് പണ്ഡിറ്റ്, വാവ സുരേഷ്, തങ്കച്ചന്‍ വിതുര, ലക്ഷ്മി പ്രിയ തുടങ്ങിയ താരങ്ങളുടെ പേരുകള്‍ ആണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറുന്നത്.

ആദ്യത്തെ പ്രഡിക്ഷൻ ലിസ്റ്റ് പുറത്തുവന്നിട്ടുണ്ട്. ജിയ ഇറാനി ഇത്തവണ മത്സരാർത്ഥിയായി എത്തുമെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. ബിഗ് ബോസിന്റെ മൂന്നാം സീസണിന്റെ അവസാനത്തോടെ തന്നെ അടുത്ത സീസണിലുണ്ടാകുമെന്ന് ആരാധകര്‍ പറഞ്ഞിരുന്ന പേരായിരുന്നു ജിയ ഇറാനിയുടേത്. കഴിഞ്ഞ ബിഗ് ബോസ്സിലെ മത്സരാർത്ഥിയായിരുന്ന റിതുവിനെ അറിയുന്ന ആരാധകര്‍ക്കെല്ലാം സുപരിചിതമായ പേരാണ് ജിയ ഇറാനി.

താനും റിതുവും പ്രണയത്തിലാണെന്ന് നേരത്തെ ജിയ ഇറാനി സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു. ബിഗ് ബോസ് ഷോ അവസാനിച്ചതിന് പിന്നാലെ ഇരുവര്‍ക്കുമിടയിലെ ബന്ധത്തില്‍ വിള്ളലുകള്‍ വീഴുകയായിരുന്നു. അതോടെയാണ് ജിയാ വാർത്തകളിൽ നിറഞ്ഞത്. കഴിഞ്ഞ രണ്ട് സീസണുകളിലെ ബിഗ് ബോസും ചെന്നൈയില്‍ വെച്ചാണ് നടത്തിയത്. എന്നാല്‍ ഇത്തവണ മുംബൈ ഫിലിം സിറ്റിയില്‍ ആയിരിക്കുമെന്നാണ് അറിയുന്നത്.

മാര്‍ച്ച് ഇരുപത്തിയേഴ് ഞായറാഴ്ച തന്നെ ബിഗ് ബോസ് തുടങ്ങിയേക്കും എന്നാണ് തൊണ്ണൂറ് ശതമാനം ചാൻസ്. വാനമ്പാടി സീരിയലിലെ വില്ലത്തി ആയി അഭിനയിച്ച സുചിത്ര നായര്‍ ആണ് സോഷ്യല്‍ മീഡിയ മത്സരാര്‍ത്ഥിയായി സാധ്യത കല്‍പ്പിക്കുന്ന ഒന്നാമത്തെ ആള്‍. അമ്മയറിയാതെ സീരിയലിലെ അലീന ടീച്ചറെ അവതരിപ്പിക്കുന്ന ശ്രീതു കൃഷ്ണനാണ് മറ്റൊരാള്‍. അമ്മ സീരിയലിലെ ശ്രീകലയുടെ പേരും ആരാധകര്‍ക്കിടയില്‍ ഉയര്‍ന്നു വരുന്നുണ്ട്.

സീരിയല്‍ താരം അശ്വതിയുടെ പേരും പറയുന്നുണ്ട്. അതേസമയം പാടാത്ത പൈങ്കിളി താരം ലക്ക്ജിത്ത് സൈനിയുടെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഈയ്യടുത്ത് ലക്ക്ജിത്ത് പാടാത്ത പൈങ്കിളിയില്‍ നിന്നും പിന്മാറിയിരുന്നു. പാടാത്ത പൈങ്കിളിയിലെ തന്നെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രം ചെയ്തിരുന്ന നവീന്‍ അറയ്ക്കല്‍, അനീഷ് രവി എന്നിവരുടെ പേരുകളും ചര്‍ച്ചയാകുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ തട്ടിക്കൊണ്ടുപോയി ആഭരണം കവര്‍ന്ന സംഭവത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേര്‍ പിടിയില്‍  (3 hours ago)

ഉസ്‌ബെക്കിസ്ഥാനില്‍ കൊല്ലപ്പെട്ട മലയാളി യുവതി നേരിട്ടത് കൊടുംക്രൂരത  (3 hours ago)

അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന് പൊലീസ്  (3 hours ago)

പി.എസ്.സി പരീക്ഷാ ക്രമക്കേട് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘം  (3 hours ago)

ധനകാര്യ സ്ഥാപനങ്ങളുടെ സ്വര്‍ണപ്പണയത്തിലെ കുതിപ്പ് തുടരുന്നു  (4 hours ago)

കേന്ദ്ര സര്‍ക്കാര്‍ ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം വീണ്ടും ആരംഭിക്കുന്നു  (4 hours ago)

ഡല്‍ഹിയില്‍ കേരളത്തിന്റെ എംപിമാര്‍ ഒരു ടീമായി പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (4 hours ago)

ഡോക്ടറുടെ പരിചയക്കുറവില്‍ ചേലാകര്‍മ്മത്തിലെ ചികിത്സാ പിഴവ്; കുട്ടിക്ക് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്  (4 hours ago)

നടന്‍ വിനായകനെതിരെ കേസെടുത്ത് മാവേലിക്കര പൊലീസ്  (4 hours ago)

ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണു മരിച്ചു  (5 hours ago)

ഗായികയായി അരങ്ങേറ്റം കുറിച്ച് പൃഥ്വിരാജിന്റെ മകള്‍ അലംകൃത  (5 hours ago)

അഡീഷണല്‍ ക്യാഷ് ഡെപ്പോസിറ്റ് വിഷയത്തില്‍ സോളര്‍ ഉപഭോക്താക്കള്‍ക്ക് ആശങ്ക വേണ്ടെന്ന് കെഎസ്ഇബി വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍  (8 hours ago)

മുപ്പതുവർഷമായി ഇന്ത്യയിലുടനീളമുള്ള മുന്നൂറിലധികം ആഡംബര ഹോട്ടലുകളിൽ തട്ടിപ്പ് നടത്തിയ 69-കാരൻ ബിങ്സൺ ജോണിനെ രായ്പുർ പോലീസ് അറസ്റ്റ് ചെയ്തു  (8 hours ago)

മുപ്പതുവർഷമായി ഇന്ത്യയിലുടനീളമുള്ള മുന്നൂറിലധികം ആഡംബര ഹോട്ടലുകളിൽ തട്ടിപ്പ് നടത്തിയ 69-കാരൻ ബിങ്സൺ ജോണിനെ രായ്പുർ പോലീസ് അറസ്റ്റ് ചെയ്തു  (8 hours ago)

തിരുവല്ലം ടോള്‍ പ്ലാസയ്ക്കു സമീപം ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു.  (8 hours ago)

Malayali Vartha Recommends