കുഞ്ഞുങ്ങളോടൊപ്പം ഒരുമിച്ച് മരിക്കാൻ കിണറ്റിൽ ചാടി! നാട്ടുകാർ കണ്ടതോടെ യുവതിയെ രക്ഷപ്പെടുത്തി, പക്ഷെ മക്കളുടെ ജീവൻ രക്ഷിക്കാനായില്ല! ജയിലിൽ പോയ യുവതി ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെ നീറുന്ന കുറ്റബോധം; ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞുകൊന്ന കേസിൽ ജാമ്യത്തിലിറങ്ങിയ മാതാവ് തൂങ്ങിമരിച്ചു

ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞുകൊന്ന കേസിൽ ജാമ്യത്തിലിറങ്ങിയ മാതാവ് തൂങ്ങിമരിച്ചു. നരിപ്പറ്റ പഞ്ചായത്തിലെ പതിനാലാം വാർഡിലെ പാണ്ടി തറമ്മൽ സുബീന മുംതാസ്(29) ആണ് ആത്മഹത്യ ചെയ്തത്. ഇന്നലെയാണ് സുബീനയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ സെപ്തംബർ 26 ന് രാത്രിയാണ് നാലുവയസുള്ള ഫാത്തിമ റൗഹയേയും മുഹമ്മദ് റിസ്വിനെയും കൊണ്ട് യുവതി കിണറ്റിൽ ചാടിയത്. കുട്ടികൾ മരിച്ചു. സുബീനയെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. മൂന്ന് മാസം ജാമ്യം ലഭിച്ചതോടെയാണ് സുബീന സ്വന്തം വീട്ടിലെത്തിയത്. പാണ്ടി തറമേൽ സൂപ്പിയുടെയും സീനത്തിന്റെയും മകളാണ് സുബീന. പേരോട് സിസിയുപി സ്‌കൂൾ പരിസരത്തെ മഞ്ചാപുറത്തെ റഫീഖിന്റെ ഭാര്യയാണ്.
https://www.facebook.com/Malayalivartha
























