Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണ സംഭവം..മലബാറിലെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം.. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി..


ഇന്ത്യന്‍ റെയിവേയുടെ ഫസ്റ്റ് ക്ലാസ് എസി കൂപ്പെ ആഡംബര മണിയറയാക്കി മാറ്റി നവദമ്പതികളുടെ യാത്ര... കോച്ചിനുള്ളില്‍ അതിക്രമിച്ചുകയറി അലങ്കാരപ്പണികള്‍.. ടിടിഇയെ സസ്പെന്‍ഡ് ചെയ്തതു..


വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ​ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..


വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വന്‍പ്രളയത്തിനും സാധ്യത..വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കടുത്ത പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്..


സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..

എന്ത് അർത്ഥതത്തിലാണ് ഒരു ചമക്കാളയോ പായയോ പോലും ഇല്ലാത്തെ വിഷമിച്ച്, വിറച്ച് നില്‍ക്കുന്ന ദിലീപിനെയാണ് കണ്ടതെന്ന് ഈ പറഞ്ഞ ശ്രീലേഖ ഐ പി എസ് പറഞ്ഞത്? ദിലീപിനെ ആലുവ ജയിലില്‍ സന്ദർശിച്ചത് 85 പേർ, ജയിലിന്റെ ചുമതലയുണ്ടായിരുന്ന ആള്‍ തന്നെ ജയിലില്‍ വന്ന് പ്രത്യേകം തിരഞ്ഞ് പിടിച്ച് ഒരു ജയില്‍ പുള്ളിക്ക് വേണ്ടുന്ന സൗകര്യങ്ങള്‍ എല്ലാം ചെയ്ത് കൊടുക്കുകയാണ്... മുൻ ഡി ജി പി ആർ ശ്രീലേഖയെ വിമർശിച്ച് ബൈജു കൊട്ടാരക്കര

04 MARCH 2022 05:44 PM IST
മലയാളി വാര്‍ത്ത

ജയിൽ ഡിജിപിയായിരിക്കേ ജയിലിൽ സന്ദര്‍ശിച്ചപ്പോള്‍ നടൻ ദിലീപ് ദയനീയമായ അവസ്ഥയിലായിരുന്നുവെന്നും ഈ സാഹചര്യത്തിൽ മാനുഷിക പരിഗണനയുടെ പുറത്താണ് നടനെ സഹായിച്ചെന്നും മുൻ ഡി ജി പി ആർ ശ്രീലേഖ അടുത്തിടെ തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥയുടെ വിമർശിച്ചും പിന്തുണച്ചും നിരവധിപ്പേർ രംഗത്ത് എത്തിയിരുന്നു.

എന്തുകൊണ്ട് ദിലീപിന് മാത്രം ഇത്തരമൊരു ഇളവ് നല്‍കിയെന്നായിരുന്നായിരുന്നു പലരുടേയും ചോദ്യം. സിനിമ നടന്‍ ആയതുകൊണ്ടാണോ മറ്റ് തടവുകാർക്ക് ലഭിക്കാതിരുന്ന പരിഗണന ദിലീപിന് മാത്രം ലഭിച്ചതെന്നും ചിലർ ചോദിച്ചു. ഇപ്പോഴിതാ ഈ വിഷയത്തില്‍ വിമർശനമുയർത്തി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര.

ജയിലുകള്‍ എന്ന് പറയുമ്പോള്‍ അവിടുത്തെ എല്ലാ പ്രതികള്‍ക്കുമുള്ള അവകാശങ്ങളും മറ്റ് കാര്യങ്ങളും ഒരു പോലെയണ്. ജയിലില്‍ ആർക്കും വേർതിരിവ് ഇല്ല. ജയിലുകളില്‍ ഇപ്പോള്‍ പഴയത് പോലെ സിമന്റ തറ ഒന്നും അല്ല. അത്യാവശ്യം ടൈലൊക്കെയിട്ട് നല്ല തറ തന്നെയാണ്. ജയിലില്‍ എത്തുന്ന ഒരാള്‍ക്ക് രണ്ട് ചമക്കാളയാണ് കൊടുക്കുന്നത്. ആദ്യം പായ കൊടുക്കും. പായ ഇല്ലെങ്കില്‍ ചാക്ക് പോലെ കട്ടിയുള്ള നൂലുകൊണ്ട് തയ്ച്ചെടുത്ത ഒരു സാധനമുണ്ടാവും. അതിനാണ് ചമക്കാളയെന്ന് പറയുന്നതെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കുന്നു.

അങ്ങനെയുള്ള രണ്ട് ചമക്കാളയാണ് തടവുകാർക്ക് നല്‍കുന്നത്. ഈ രണ്ടെണ്ണം നടി ആക്രമിക്കപ്പെട്ട കേസിലെ റിമാന്‍ഡ് തടവുകാരനായി എത്തിയ ദിലീപിനും കിട്ടിയിട്ടുണ്ട്. പിന്നെ എന്ത് അർത്ഥതത്തിലാണ് ഒരു ചമക്കാളയോ പായയോ പോലും ഇല്ലാത്തെ വിഷമിച്ച്, വിറച്ച് നില്‍ക്കുന്ന ദിലീപിനെയാണ് കണ്ടതെന്ന് ഈ പറഞ്ഞ ശ്രീലേഖ ഐ പി എസ് പറഞ്ഞതെന്നും ബൈജു കൊട്ടാരക്കര ചോദിക്കുന്നു. തന്റെ യൂട്യൂബ് ചാനലയ ന്യൂസ് ഗ്ലോബ് ടിവിയില്‍ കേസിലെ മാപ്പ് സാക്ഷി ജിന്‍സണുമായി നടത്തുന്ന അഭിമുഖത്തിന് ആമുഖമായി സംസാരിക്കുകയായിരുന്നു സംവിധായകന്‍.

ജയിലിന്റെ ചുമതലയുണ്ടായിരുന്ന ആള്‍ തന്നെ ജയിലില്‍ വന്ന് പ്രത്യേകം തിരഞ്ഞ് പിടിച്ച് ഒരു ജയില്‍ പുള്ളിക്ക് വേണ്ടുന്ന സൗകര്യങ്ങള്‍ എല്ലാം ചെയ്ത് കൊടുക്കുകയാണ്. വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ടുവരാനുള്ള സൗകര്യം ചെയ്തുകൊടുക്കുന്നു. അതുപോലെ ചമക്കാള രണ്ടെണ്ണം കൊടുക്കുന്നു, ഇഷ്ടംപോലെ ഫോണ്‍ചെയ്യാനുള്ള സൌകര്യവും ഉണ്ടായിരുന്നുവെന്നും ബൈജു കൊട്ടാരക്കര അവകാശപ്പെടുന്നു.

85 പേരാണ് ദിലീപിനെ ആലുവ ജയിലില്‍ സന്ദർശിച്ചത്. അദ്ദേഹം അവിടെ കിടന്നതാവട്ടെ 85 ദിവസവും. അപ്പോള്‍ എല്ലാ ദിവസവും ഓരോ സന്ദർശകരുണ്ടായിരുന്നു. ജയില്‍ ചട്ടം അനുസരിച്ച് ഒരാഴ്ച പരമാവതി രണ്ടോ മൂന്നോ പേർക്കാണ് അവിടെ കാണാന്‍ അനുമതി കൊടുക്കുക. അപ്പോള്‍ ഇതൊരു വിവിഐപി ആയിപ്പേയെന്ന് തോന്നിയാല്‍ അതില്‍ ആർക്കും കുറ്റം പറയാന്‍ സാധിക്കില്ല. കാരണം അങ്ങനെയാണ്.

ശ്രീലേഖ ഐ പി എസ് പോലും ഇങ്ങനെ വഴിവിട്ട് സഹായിച്ചിട്ടുണ്ടെങ്കില്‍ അന്ന് മുതല്‍ തന്നെ സഹായങ്ങള്‍ ഇങ്ങനെ ഒഴുകിക്കൊണ്ടിരിക്കുകയായാണെന്നാണ് പല കാര്യങ്ങളില്‍ നിന്നും അറിയാന്‍ കഴിയുന്നത്. പണമുണ്ടെങ്കില്‍ ആർക്കും ജയിലില്‍ സൌകര്യങ്ങള്‍ കൂടിക്കിട്ടുമെന്നാണ് ജിന്‍സണ്‍ പറയുന്നതെന്നും ബൈജു കൊട്ടാരക്കര അഭിപ്രായപ്പെടുന്നു.

സബ് ജയിലില്‍ ചെന്നപ്പോള്‍ ദിലീപിന്റെ പരിതാപകരമായ അവസ്ഥയായിരുന്നു കണ്ടതെന്നായിരുന്നു ആർ ശ്രീലേഖ പറഞ്ഞത്. വെറു തറയില്‍ ഒരു പായയില്‍ മൂന്നു നാല് തടവുകാരോടൊപ്പമായിരുന്നു ദിലീപ് കിടന്നിരുന്നത്. തട്ടി വിളിച്ചപ്പോള്‍ എഴുന്നേല്‍ക്കാന്‍ പോലും വയ്യാത്ത വിധത്തില്‍ വിറയ്ക്കുന്നുണ്ടായിരുന്നു. അഴിയില്‍ പിടിച്ച് എണീറ്റ് നിന്നെങ്കിലും വീണുപോയി. ദിലീപിനെ കൊണ്ടുവന്നു സൂപ്രണ്ടിന്റെ മുറിയിലിരുത്തുകയും ഒരു കരിക്ക് കൊടുക്കുകയും ചെയ്തിരുന്നുവെന്നും ആർ ശ്രീലേഖ പറഞ്ഞിരുന്നു.

 

ദയയുടെ പുറത്താണ് ദിലീപിന് ഇത്തരം സൗകര്യങ്ങള്‍ ചെയ്തുകൊടുത്തതെന്നായിരുന്നു മുന്‍ ഡിജിപിയുടെ വിശദീകരണം ദിലീപ് വിചാരണത്തടവുകാരനാണ്. വീട്ടിൽ‍നിന്നു ഭക്ഷണം കൊണ്ടുകൊടുക്കുന്നതിൽ തെറ്റില്ല എന്ന തീരുമാനമെടുത്തത് അതിനലാണ്. ദിലീപിനെ സഹായിച്ചുവെന്ന പേരിൽ പിന്നീട് ഒരുപാട് അപവാദം കേട്ടുവെന്നും ശ്രീലേഖ വ്യക്തമാക്കിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ തട്ടിക്കൊണ്ടുപോയി ആഭരണം കവര്‍ന്ന സംഭവത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേര്‍ പിടിയില്‍  (2 hours ago)

ഉസ്‌ബെക്കിസ്ഥാനില്‍ കൊല്ലപ്പെട്ട മലയാളി യുവതി നേരിട്ടത് കൊടുംക്രൂരത  (2 hours ago)

അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന് പൊലീസ്  (2 hours ago)

പി.എസ്.സി പരീക്ഷാ ക്രമക്കേട് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘം  (3 hours ago)

ധനകാര്യ സ്ഥാപനങ്ങളുടെ സ്വര്‍ണപ്പണയത്തിലെ കുതിപ്പ് തുടരുന്നു  (3 hours ago)

കേന്ദ്ര സര്‍ക്കാര്‍ ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം വീണ്ടും ആരംഭിക്കുന്നു  (3 hours ago)

ഡല്‍ഹിയില്‍ കേരളത്തിന്റെ എംപിമാര്‍ ഒരു ടീമായി പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ഡോക്ടറുടെ പരിചയക്കുറവില്‍ ചേലാകര്‍മ്മത്തിലെ ചികിത്സാ പിഴവ്; കുട്ടിക്ക് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്  (3 hours ago)

നടന്‍ വിനായകനെതിരെ കേസെടുത്ത് മാവേലിക്കര പൊലീസ്  (3 hours ago)

ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണു മരിച്ചു  (4 hours ago)

ഗായികയായി അരങ്ങേറ്റം കുറിച്ച് പൃഥ്വിരാജിന്റെ മകള്‍ അലംകൃത  (4 hours ago)

അഡീഷണല്‍ ക്യാഷ് ഡെപ്പോസിറ്റ് വിഷയത്തില്‍ സോളര്‍ ഉപഭോക്താക്കള്‍ക്ക് ആശങ്ക വേണ്ടെന്ന് കെഎസ്ഇബി വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍  (7 hours ago)

മുപ്പതുവർഷമായി ഇന്ത്യയിലുടനീളമുള്ള മുന്നൂറിലധികം ആഡംബര ഹോട്ടലുകളിൽ തട്ടിപ്പ് നടത്തിയ 69-കാരൻ ബിങ്സൺ ജോണിനെ രായ്പുർ പോലീസ് അറസ്റ്റ് ചെയ്തു  (7 hours ago)

മുപ്പതുവർഷമായി ഇന്ത്യയിലുടനീളമുള്ള മുന്നൂറിലധികം ആഡംബര ഹോട്ടലുകളിൽ തട്ടിപ്പ് നടത്തിയ 69-കാരൻ ബിങ്സൺ ജോണിനെ രായ്പുർ പോലീസ് അറസ്റ്റ് ചെയ്തു  (7 hours ago)

തിരുവല്ലം ടോള്‍ പ്ലാസയ്ക്കു സമീപം ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു.  (7 hours ago)

Malayali Vartha Recommends