Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണ സംഭവം..മലബാറിലെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം.. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി..


ഇന്ത്യന്‍ റെയിവേയുടെ ഫസ്റ്റ് ക്ലാസ് എസി കൂപ്പെ ആഡംബര മണിയറയാക്കി മാറ്റി നവദമ്പതികളുടെ യാത്ര... കോച്ചിനുള്ളില്‍ അതിക്രമിച്ചുകയറി അലങ്കാരപ്പണികള്‍.. ടിടിഇയെ സസ്പെന്‍ഡ് ചെയ്തതു..


വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ​ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..


വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വന്‍പ്രളയത്തിനും സാധ്യത..വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കടുത്ത പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്..


സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..

അനുവാദമില്ലാതെ വസ്ത്രം അഴിച്ചു മാറ്റുകയും അശ്ലീല സംഭാഷണം നടത്തിയെന്നും ഭർത്താക്കന്മാർ! സ്വകാര്യ ഭാഗങ്ങളില്‍ ചിത്രങ്ങള്‍ വരച്ചു തരണം എന്ന ആവശ്യവുമായി എത്തുന്ന പെണ്‍കുട്ടികളുടെ എണ്ണം കൂടുന്നു; എവിടെ ചിത്രം വരയ്ക്കണമെങ്കിലും കൈ കൊണ്ട് തൊലി വലിച്ചു പിടിച്ചു മാത്രമേ ചെയ്യാനാകൂ... അതുകൊണ്ടു തന്നെ ഇതിന് പീഡനമായി കണക്കാക്കുന്നതിനു ന്യായീകരണമില്ല; പീഡന ആരോപണങ്ങളില്‍ പരാതി നല്‍കാതെ പെണ്‍കുട്ടികള്‍; വലഞ്ഞ് പൊലീസ്

04 MARCH 2022 08:29 PM IST
മലയാളി വാര്‍ത്ത

ടാറ്റൂ കലാകാരന്‍ പീഡിപ്പിച്ചുവെന്ന യുവതിയുടെ ആരോപണത്തിന് പിന്നാലെ ഒട്ടേറെ പേരാണ് മീടൂ ആരോപണവുമായി കൊച്ചിയില്‍ രംഗത്ത് വന്നത്. എന്നാല്‍ പെണ്‍കുട്ടികളാരും പരാതി നല്‍കാന്‍ തയാറാകാതെ വന്നതോടെ സിറ്റി പൊലീസാണ് പ്രതിസന്ധിയിലായത്. സമൂഹമാധ്യമങ്ങള്‍ വഴി ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ വച്ച്‌ അന്വേഷണം നടത്തേണ്ട അവസ്ഥയിലെത്തിയിരിക്കുകയാണ് ഉദ്യോഗസ്ഥർ.

കാക്കനാട്ടെ ടാറ്റൂ കലാകാരനെതിരെ ലൈംഗിക ആരോപണങ്ങള്‍ വന്നതിനു പിന്നാലെ പ്രമുഖനായ ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റിനെതിരെയും ആരോപണം ഉയർന്നിരിക്കുകയാണ്. സ്വകാര്യ ഭാഗത്തു ടാറ്റു വരയ്ക്കാന്‍ പോയ തനിക്ക് ദുരനുഭവമുണ്ടായെന്നായിരുന്നു ടാറ്റൂ കലാകാരനെതിരായ വെളിപ്പെടുത്തല്‍. ഇതിന് പിന്നാലെ നിരവധിപ്പേര്‍ ദുരനുഭവമുണ്ടായെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തി.

ഇതിന്റെ തുടര്‍ച്ചയായാണ് വൈറ്റിലയ്ക്കടുത്ത് സ്ഥാപനം നടത്തുന്ന മേക്കപ്പ് കലാകാരനെതിരെ ആരോപണം ഉയര്‍ത്തി സമൂഹമാധ്യമത്തില്‍ ആരോപണം വന്നത്. ഇതിനു കമന്റുകളായും ചാറ്റുകളായും നിരവധി പേര്‍ സ്വന്തം അനുഭവങ്ങള്‍ വെളിപ്പെടുത്തിയെന്ന് ആരോപണം ഉന്നയിച്ച യുവതി പറയുന്നു. ഇവയെല്ലാം സ്വന്തം സ്റ്റാറ്റസായി ഇവര്‍ പോസ്റ്റിടുക കൂടി ചെയ്തതോടെ അന്വേഷണം ഏതു രീതിയില്‍ വേണമെന്ന സംശയത്തിലാണ് പൊലീസ്.

നിലവില്‍ ടാറ്റൂ കലാകാരനെതിരെ സുപ്രീം കോടതിയുടെ ലളിതകുമാരി വേഴ്സസ് യുപി കേസിലെ വിധി അനുസരിച്ചാണ് അന്വേഷണം നടന്നുകൊണ്ടിരിക്കുന്നത്. ലൈംഗിക പീഡന പരാതികളില്‍ പൊലീസിനു നേരിട്ടു പരാതി ലഭിച്ചില്ലെങ്കിലും അന്വേഷിക്കാമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

സമൂഹമാധ്യമത്തില്‍ ആദ്യം പോസ്റ്റിട്ട യുവതി കഴിഞ്ഞ ദിവസം മാതാപിതാക്കള്‍ക്കൊപ്പം പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി ഇല്ലെന്ന് അറിയിച്ചിരുന്നു. ഇവര്‍ക്കൊപ്പം ആരോപണങ്ങളുമായി എത്തിയ പെണ്‍കുട്ടികളെയും പൊലീസ് കണ്ടെത്തി നേരിട്ടു ചോദിച്ച അവസരത്തിൽ ഇവര്‍ക്ക് ആര്‍ക്കും പരാതിയില്ലെന്നാണ് പറയുന്നത്. ഇതോടെയാണ് പൊലീസ് സ്വന്തം രീതിയില്‍ അന്വേഷണത്തിന് തീരുമാനിച്ചത്. ഫോണ്‍ വഴിയാണെങ്കിലും പരാതി ലഭിച്ചാല്‍ അന്വേഷണം ഉണ്ടാകുമെന്നാണ് സിറ്റി പൊലീസ് കമ്മിഷണര്‍ സി. നാഗരാജു വ്യക്തമാക്കുന്നത്.

ഇതിനിടെ ആരോപണമുയര്‍ന്ന ടാറ്റു കലാകാരനെതിരെ അന്വേഷണവുമായി ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ചിറ്റൂരിലും വെണ്ണലയിലുമുള്ള ഇയാളുടെ വീടുകളില്‍ എത്തിയിരുന്നു. പരാതി ഉയര്‍ന്നതിനു പിന്നാലെ ഫോണ്‍ ഓഫ് ചെയ്തിരിക്കുകയാണ്. ഇയാള്‍ ഒളിവിലാണെന്ന് സിറ്റി കമ്മീഷണര്‍ പറയുന്നു. അതേസമയം ടാറ്റൂ കലാകാരന്‍മാര്‍ക്കിടയിലുള്ള പോരാണ് ആരോപണത്തിന് പിന്നിലെന്നാണ് പ്രതിയുടെ ബന്ധുക്കള്‍ പറയുന്നത്.

വൈറ്റിലയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ സമീപിച്ച നിരവധിപ്പേര്‍ക്ക് മോശം അനുഭവം ഉണ്ടായെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ഇരയായ പെണ്‍കുട്ടികള്‍ക്ക് പുറമേ ചിലരുടെ ഭര്‍ത്താക്കന്‍മാരും വെളിപ്പെടുത്തലുകളുമായി വന്നിട്ടുണ്ട്. അനാവശ്യമായി ഇയാള്‍ ശരീര ഭാഗങ്ങളില്‍ സ്പര്‍ശിച്ചിരുന്നതായാണ് ആരോപണം. അനുവാദമില്ലാതെ വസ്ത്രം അഴിച്ചു മാറ്റുകയും അശ്ലീല സംഭാഷണം നടത്തിയെന്നുമെല്ലാം ഇവര്‍ ആരോപിക്കുന്നു. വിവാഹ ആവശ്യങ്ങള്‍ക്ക് മേക്കപ്പിന് എത്തിയവര്‍ക്കു പോലും ലൈംഗിക അതിക്രമം നേരിടേണ്ടി വന്നെന്നും പറയുന്നു.

അതേസമയം, സ്വകാര്യ ഭാഗങ്ങളില്‍ ചിത്രങ്ങള്‍ വരച്ചു തരണം എന്ന ആവശ്യവുമായി എത്തുന്ന പെണ്‍കുട്ടികളുടെ എണ്ണം കൂടിയിട്ടുണ്ട് എന്നാണ് ഈ മേഖലയിലുള്ള ചിത്രകാരന്‍മാരില്‍ ഒരാളുടെ വെളിപ്പെടുത്തല്‍. 'എവിടെ ചിത്രം വരയ്ക്കണമെങ്കിലും കൈ കൊണ്ട് തൊലി വലിച്ചു പിടിച്ചു മാത്രമേ ചെയ്യാനാകൂ. അതുകൊണ്ടു തന്നെ ഇതിന് പീഡനമായി കണക്കാക്കുന്നതിനു ന്യായീകരണമില്ല. ജോലി ചെയ്യുമ്പോഴല്ലാതെ പെണ്‍കുട്ടിയുടെ ശരീരത്ത് എവിടെ സ്പര്‍ശിക്കുന്നതും ലൈംഗിക അതിക്രമമാണ് എന്നതില്‍ തര്‍ക്കമില്ല. കാക്കനാട് സ്റ്റുഡിയോയില്‍ എത്തിയ പെണ്‍കുട്ടി സ്വകാര്യ ഭാഗത്ത് ചിത്രം വരയ്ക്കാനാണ് എത്തിയത് എന്നാണ് അറിയുന്നത്. നിലവിലുള്ള സാഹചര്യത്തില്‍ ടാറ്റു കലാകാരന്‍മാരുടെ യോഗം ചേര്‍ന്ന് സംഘടന രൂപീകരിക്കാനാണ് തീരുമാനം'- എന്ന് ഒരു ടാറ്റൂ പ്രമുഖ മാധ്യമത്തിനോട് പറഞ്ഞിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ തട്ടിക്കൊണ്ടുപോയി ആഭരണം കവര്‍ന്ന സംഭവത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേര്‍ പിടിയില്‍  (2 hours ago)

ഉസ്‌ബെക്കിസ്ഥാനില്‍ കൊല്ലപ്പെട്ട മലയാളി യുവതി നേരിട്ടത് കൊടുംക്രൂരത  (2 hours ago)

അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന് പൊലീസ്  (2 hours ago)

പി.എസ്.സി പരീക്ഷാ ക്രമക്കേട് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘം  (2 hours ago)

ധനകാര്യ സ്ഥാപനങ്ങളുടെ സ്വര്‍ണപ്പണയത്തിലെ കുതിപ്പ് തുടരുന്നു  (3 hours ago)

കേന്ദ്ര സര്‍ക്കാര്‍ ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം വീണ്ടും ആരംഭിക്കുന്നു  (3 hours ago)

ഡല്‍ഹിയില്‍ കേരളത്തിന്റെ എംപിമാര്‍ ഒരു ടീമായി പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ഡോക്ടറുടെ പരിചയക്കുറവില്‍ ചേലാകര്‍മ്മത്തിലെ ചികിത്സാ പിഴവ്; കുട്ടിക്ക് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്  (3 hours ago)

നടന്‍ വിനായകനെതിരെ കേസെടുത്ത് മാവേലിക്കര പൊലീസ്  (3 hours ago)

ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണു മരിച്ചു  (4 hours ago)

ഗായികയായി അരങ്ങേറ്റം കുറിച്ച് പൃഥ്വിരാജിന്റെ മകള്‍ അലംകൃത  (4 hours ago)

അഡീഷണല്‍ ക്യാഷ് ഡെപ്പോസിറ്റ് വിഷയത്തില്‍ സോളര്‍ ഉപഭോക്താക്കള്‍ക്ക് ആശങ്ക വേണ്ടെന്ന് കെഎസ്ഇബി വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍  (7 hours ago)

മുപ്പതുവർഷമായി ഇന്ത്യയിലുടനീളമുള്ള മുന്നൂറിലധികം ആഡംബര ഹോട്ടലുകളിൽ തട്ടിപ്പ് നടത്തിയ 69-കാരൻ ബിങ്സൺ ജോണിനെ രായ്പുർ പോലീസ് അറസ്റ്റ് ചെയ്തു  (7 hours ago)

മുപ്പതുവർഷമായി ഇന്ത്യയിലുടനീളമുള്ള മുന്നൂറിലധികം ആഡംബര ഹോട്ടലുകളിൽ തട്ടിപ്പ് നടത്തിയ 69-കാരൻ ബിങ്സൺ ജോണിനെ രായ്പുർ പോലീസ് അറസ്റ്റ് ചെയ്തു  (7 hours ago)

തിരുവല്ലം ടോള്‍ പ്ലാസയ്ക്കു സമീപം ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു.  (7 hours ago)

Malayali Vartha Recommends