Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണ സംഭവം..മലബാറിലെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം.. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി..


ഇന്ത്യന്‍ റെയിവേയുടെ ഫസ്റ്റ് ക്ലാസ് എസി കൂപ്പെ ആഡംബര മണിയറയാക്കി മാറ്റി നവദമ്പതികളുടെ യാത്ര... കോച്ചിനുള്ളില്‍ അതിക്രമിച്ചുകയറി അലങ്കാരപ്പണികള്‍.. ടിടിഇയെ സസ്പെന്‍ഡ് ചെയ്തതു..


വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ​ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..


വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വന്‍പ്രളയത്തിനും സാധ്യത..വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കടുത്ത പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്..


സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..

കോട്ടയം ജില്ലയിലെ വില്ലേജ് ഓഫിസർമാരെ ഫോണിൽ വിളിച്ച് വിജിലൻസിന്റെ പേരിൽ വിരട്ട് : കൈക്കൂലി ആവശ്യപ്പെട്ട് വില്ലേജ് ഓഫിസർമാരെ ഭീഷണിപ്പെടുത്തിയ എരുമേലി സ്വദേശി അറസ്റ്റിൽ

04 MARCH 2022 10:55 PM IST
മലയാളി വാര്‍ത്ത

ജില്ലയിലെ വിവിധ വില്ലേജ് ഓഫിസർമാരെ ഫോണിൽ വിളിച്ച്, വിജിലൻസ് ഉദ്യോഗസ്ഥനെന്ന പേരിൽ കൈക്കൂലി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ എരുമേലി സ്വദേശി പിടിയിൽ. വില്ലേജ് ഓഫിസർമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് എസ്.പി വി.ജി വിനോദ് കുമാറിന്റെ നേത്യത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. എരുമേലി താഴത്തതിൽ ഷിനോസ് ഷാനവാസിനെയാണ് വിജിലൻസ് സംഘം പിടികൂടി പാലാ പൊലീസിന് കൈമാറിയത്.

കഴിഞ്ഞ ഒരു മാസത്തിലേറെയായി ഇയാൾ വില്ലേജ് ഓഫിസർമാരെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് ചങ്ങനാശേരി വില്ലേജ് ഓഫിസർ വിജിലൻസിനെ സമീപിക്കുകയായിരുന്നു. മീനച്ചിൽ വില്ലേജ് ഓഫിസർ പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർക്കും , കാഞ്ഞിരപ്പള്ളി വില്ലേജ് ഓഫിസർ കാഞ്ഞിരപ്പള്ളി എസ്.എച്ച് ഒയ്ക്കും പരാതി നൽകി.

പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം വ്യാഴാഴ്ച രാത്രി നടത്തിയ അന്വേഷണത്തിലാണ് പ്രതി എരുമേലി സ്വദേശിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് വിജിലൻസ് നേതൃത്വത്തിൽ ഇയാളുടെ മൊബൈൽ ഫോൺ വിവരങ്ങൾ ശേഖരിച്ച് പരിശോധന നടത്തുകയായിരുന്നു. ഇതോടെയാണ് പ്രതി ഷിനോദ് ആണെന്ന് കണ്ടെത്തിയത്. എരുമേലിയിലെ ഫാമിൽ ഉണ്ടായിരുന്നു ഇയാളെ വിജിലൻസ് സംഘം കസ്റ്റഡിയിലെടുത്തത് പാലാ പൊലീസിന് കൈമാറി. ഇന്റലിജൻസ് സി.ഐ സജു എസ്. ദാസ് , എസ്.ഐ സ്റ്റാൻലി തോമസ് , സൈബർ ഉദ്യോഗസ്ഥനായ മനോജ് പി.എസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

കോട്ടയം ഇടുക്കി ആലപ്പുഴ ജില്ലയിലെ വിവിധ വില്ലേജ് ഓഫീസർമാരെ കഴിഞ്ഞ ഒരു മാസത്തോളമായി ഇയാൾ ഭീഷണിപ്പെടുത്തി വരികയായിരുന്നു. ഈ വില്ലേജ് ഓഫീസർമാർക്ക് എതിരെ കൈക്കൂലി കേസ് നിലവിലുണ്ടെന്നും ഈ കേസിൽ നടപടിയെടുക്കാതിരിക്കണമെങ്കിൽ എങ്കിൽ 10,000 മുതൽ 50,000 രൂപ വരെ കൈക്കൂലിയായി നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഇയാൾ ഭീഷണിപ്പെടുത്തിയത്. തുടർന്നാണ് വിജിലൻസ് അന്വേഷണം നടത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്. പാലാ കാഞ്ഞിരപ്പള്ളി സ്റ്റേഷനുകളിൽ പരാതി ലഭിച്ച സാഹചര്യത്തിലാണ് ഇയാളെ പാലാ പൊലീസിന് കൈമാറിയിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ തട്ടിക്കൊണ്ടുപോയി ആഭരണം കവര്‍ന്ന സംഭവത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേര്‍ പിടിയില്‍  (2 hours ago)

ഉസ്‌ബെക്കിസ്ഥാനില്‍ കൊല്ലപ്പെട്ട മലയാളി യുവതി നേരിട്ടത് കൊടുംക്രൂരത  (2 hours ago)

അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന് പൊലീസ്  (2 hours ago)

പി.എസ്.സി പരീക്ഷാ ക്രമക്കേട് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘം  (3 hours ago)

ധനകാര്യ സ്ഥാപനങ്ങളുടെ സ്വര്‍ണപ്പണയത്തിലെ കുതിപ്പ് തുടരുന്നു  (3 hours ago)

കേന്ദ്ര സര്‍ക്കാര്‍ ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം വീണ്ടും ആരംഭിക്കുന്നു  (3 hours ago)

ഡല്‍ഹിയില്‍ കേരളത്തിന്റെ എംപിമാര്‍ ഒരു ടീമായി പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ഡോക്ടറുടെ പരിചയക്കുറവില്‍ ചേലാകര്‍മ്മത്തിലെ ചികിത്സാ പിഴവ്; കുട്ടിക്ക് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്  (3 hours ago)

നടന്‍ വിനായകനെതിരെ കേസെടുത്ത് മാവേലിക്കര പൊലീസ്  (3 hours ago)

ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണു മരിച്ചു  (4 hours ago)

ഗായികയായി അരങ്ങേറ്റം കുറിച്ച് പൃഥ്വിരാജിന്റെ മകള്‍ അലംകൃത  (4 hours ago)

അഡീഷണല്‍ ക്യാഷ് ഡെപ്പോസിറ്റ് വിഷയത്തില്‍ സോളര്‍ ഉപഭോക്താക്കള്‍ക്ക് ആശങ്ക വേണ്ടെന്ന് കെഎസ്ഇബി വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍  (7 hours ago)

മുപ്പതുവർഷമായി ഇന്ത്യയിലുടനീളമുള്ള മുന്നൂറിലധികം ആഡംബര ഹോട്ടലുകളിൽ തട്ടിപ്പ് നടത്തിയ 69-കാരൻ ബിങ്സൺ ജോണിനെ രായ്പുർ പോലീസ് അറസ്റ്റ് ചെയ്തു  (7 hours ago)

മുപ്പതുവർഷമായി ഇന്ത്യയിലുടനീളമുള്ള മുന്നൂറിലധികം ആഡംബര ഹോട്ടലുകളിൽ തട്ടിപ്പ് നടത്തിയ 69-കാരൻ ബിങ്സൺ ജോണിനെ രായ്പുർ പോലീസ് അറസ്റ്റ് ചെയ്തു  (7 hours ago)

തിരുവല്ലം ടോള്‍ പ്ലാസയ്ക്കു സമീപം ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു.  (7 hours ago)

Malayali Vartha Recommends