Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണ സംഭവം..മലബാറിലെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം.. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി..


ഇന്ത്യന്‍ റെയിവേയുടെ ഫസ്റ്റ് ക്ലാസ് എസി കൂപ്പെ ആഡംബര മണിയറയാക്കി മാറ്റി നവദമ്പതികളുടെ യാത്ര... കോച്ചിനുള്ളില്‍ അതിക്രമിച്ചുകയറി അലങ്കാരപ്പണികള്‍.. ടിടിഇയെ സസ്പെന്‍ഡ് ചെയ്തതു..


വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ​ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..


വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വന്‍പ്രളയത്തിനും സാധ്യത..വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കടുത്ത പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്..


സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..

യുദ്ധ ഭൂമിയില്‍ നിന്ന് പ്രതിസന്ധികളെ അതിജീവിച്ച്‌ ആര്യയും സൈറയും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍! നിറകണ്ണുകളോടെയാണ് അമ്മ: ജീവിതത്തില്‍ എറ്റവും കൂടുതല്‍ സന്തോഷിയ്ക്കുന്ന നിമിഷമാണിത്, പ്രതിസന്ധികളില്‍ ഒപ്പം നിന്നവര്‍ക്ക് നന്ദി അറിയിച്ച് ആര്യ

04 MARCH 2022 11:11 PM IST
മലയാളി വാര്‍ത്ത

തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായ സൈറയുമായി യുക്രെയിലെ യുദ്ധമുഖത്ത് നിന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ആര്യ നാട്ടിലെത്തി. കുടുംബാംഗങ്ങള്‍ ചേര്‍ന്നാണ് ഇവരെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വീകരിച്ചത്.

യുക്രെനിലെ യുദ്ധത്തിന് ആര്യയുടെ നിശ്ചയദാര്‍ഢ്യത്തെ തോല്‍പ്പിയ്ക്കാനായില്ല. യുദ്ധ ഭൂമിയില്‍ നിന്ന് പ്രതിസന്ധികളെ അതിജീവിച്ച്‌ സൈറയുമായി ആര്യ ഒടുവില്‍ നാട്ടിലെത്തി. അച്ഛനും അമ്മയും ഇരുവരെയും സ്വീകരിയ്ക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.

നിറകണ്ണുകളോടെയാണ് അമ്മ ഇവരെ സ്വീകരിച്ചത്. പ്രതിസന്ധികളില്‍ ഒപ്പം നിന്നവര്‍ക്ക് ആര്യ നന്ദി പറഞ്ഞു. എല്ലാവരുടെയും പിന്തുണ ഉണ്ടായതുകൊണ്ട് മാത്രമാണ് തനിയ്ക്ക് വിജയകരമായി യാത്ര പൂര്‍ത്തിയ്ക്കാനായത്. ജീവിതത്തില്‍ എറ്റവും കൂടുതല്‍ സന്തോഷിയ്ക്കുന്ന നിമിഷമാണിതെന്ന് ആര്യ പറഞ്ഞു.

യുക്രെനില്‍ നിന്ന് ഡല്‍ഹിയിലെത്തിയ ആര്യയ്ക്ക് സൈറയെ കൊണ്ടുവരുന്നതിന് എയര്‍ ഏഷ്യ വിമാന കമ്ബനി അനുമതി നല്‍കിയിരുന്നില്ല. ഇതിനെത്തുടര്‍ന്ന എയര്‍ ഇന്ത്യ വിമാനത്തിലാണ് നെടുമ്ബാശ്ശേരിയിലെത്തിയത്. സര്‍ക്കാരിന്റെ ചാര്‍ട്ടേഡ് ഫ്ളൈറ്റില്‍ യാത്ര ചെയ്യാന്‍ സാധിയ്ക്കാതെ വന്നതോടെ ആര്യ സ്വന്തം ചിലവില്‍ ടിക്കറ്റ് എടുത്തിരുന്നു. എന്നാല്‍ സൈറയുടെ യാത്രാ ചെലവ് സംസ്ഥാന സര്‍ക്കാരാണ് വഹിച്ചത്. നെടുമ്ബാശ്ശേരിയില്‍ നിന്ന് തൃപ്പൂണിത്തുറയിലെത്തി സൈറയെ ഡോക്ടറെ കാണിച്ചു. ഇതിന് ശേഷമാണ് ജന്മനാടായ മൂന്നാറിലേയ്ക്ക് തിരിച്ചത്.

കഴിഞ്ഞ ഇരുപത്തിയാറാം തീയതിയാണ് സൈറയെ കൂട്ടി യുക്രെനിലെ കോളോജില്‍ നിന്ന് ആര്യ യാത്ര തിരിച്ചത്. സൈറയെ യുക്രെനില്‍ ഉപേക്ഷിയ്ക്കണമെന്ന് പലരും ആവശ്യപ്പെട്ടിരുന്നു എന്നാല്‍ ആര്യ അതിന് തയ്യാറായില്ല. കിലോ മീറ്ററുകളോളമാണ് സൈറയുമായി ആര്യ നടന്നത്. വസ്ത്രങ്ങളും മറ്റും യാത്രയില്‍ ബുദ്ധിമുട്ടായപ്പോള്‍ അതില്‍ പലതും ഉപേക്ഷിയ്ക്കുയാണ് ചെയ്തത്.

പിന്നെയും സൈറയുമായി യാത്ര തുടരുകയും ചെയ്തു. യുദ്ധഭൂമിയില്‍ നിന്ന് എല്ലാം ഉപേക്ഷിച്ച്‌ മടങ്ങുകയാണ് പലരും. അപ്പോഴാണ് വളര്‍ത്തുനായയെ ഒപ്പം കൂട്ടിയുള്ള ആര്യയുടെ യാത്ര. ഇതിനെ അഭിനന്ദിച്ച്‌ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ തട്ടിക്കൊണ്ടുപോയി ആഭരണം കവര്‍ന്ന സംഭവത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേര്‍ പിടിയില്‍  (2 hours ago)

ഉസ്‌ബെക്കിസ്ഥാനില്‍ കൊല്ലപ്പെട്ട മലയാളി യുവതി നേരിട്ടത് കൊടുംക്രൂരത  (2 hours ago)

അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന് പൊലീസ്  (2 hours ago)

പി.എസ്.സി പരീക്ഷാ ക്രമക്കേട് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘം  (3 hours ago)

ധനകാര്യ സ്ഥാപനങ്ങളുടെ സ്വര്‍ണപ്പണയത്തിലെ കുതിപ്പ് തുടരുന്നു  (3 hours ago)

കേന്ദ്ര സര്‍ക്കാര്‍ ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം വീണ്ടും ആരംഭിക്കുന്നു  (3 hours ago)

ഡല്‍ഹിയില്‍ കേരളത്തിന്റെ എംപിമാര്‍ ഒരു ടീമായി പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ഡോക്ടറുടെ പരിചയക്കുറവില്‍ ചേലാകര്‍മ്മത്തിലെ ചികിത്സാ പിഴവ്; കുട്ടിക്ക് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്  (3 hours ago)

നടന്‍ വിനായകനെതിരെ കേസെടുത്ത് മാവേലിക്കര പൊലീസ്  (3 hours ago)

ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണു മരിച്ചു  (4 hours ago)

ഗായികയായി അരങ്ങേറ്റം കുറിച്ച് പൃഥ്വിരാജിന്റെ മകള്‍ അലംകൃത  (4 hours ago)

അഡീഷണല്‍ ക്യാഷ് ഡെപ്പോസിറ്റ് വിഷയത്തില്‍ സോളര്‍ ഉപഭോക്താക്കള്‍ക്ക് ആശങ്ക വേണ്ടെന്ന് കെഎസ്ഇബി വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍  (7 hours ago)

മുപ്പതുവർഷമായി ഇന്ത്യയിലുടനീളമുള്ള മുന്നൂറിലധികം ആഡംബര ഹോട്ടലുകളിൽ തട്ടിപ്പ് നടത്തിയ 69-കാരൻ ബിങ്സൺ ജോണിനെ രായ്പുർ പോലീസ് അറസ്റ്റ് ചെയ്തു  (7 hours ago)

മുപ്പതുവർഷമായി ഇന്ത്യയിലുടനീളമുള്ള മുന്നൂറിലധികം ആഡംബര ഹോട്ടലുകളിൽ തട്ടിപ്പ് നടത്തിയ 69-കാരൻ ബിങ്സൺ ജോണിനെ രായ്പുർ പോലീസ് അറസ്റ്റ് ചെയ്തു  (7 hours ago)

തിരുവല്ലം ടോള്‍ പ്ലാസയ്ക്കു സമീപം ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു.  (7 hours ago)

Malayali Vartha Recommends