ബിരുദധാരിയായ യുവതി ഭര്‍ത്താവുമായി പിരിഞ്ഞ് താമസിക്കവേ യുവാവുമായി അടുപ്പത്തിലായി.... വിവാഹ വാഗ്ദാനം നല്‍കി കൂടെ താമസിച്ചശേഷം യുവതിയെയും കുഞ്ഞിനെയും ഉപേക്ഷിച്ചയാള്‍ പിടിയില്‍

ബിരുദധാരിയായ യുവതി ഭര്‍ത്താവുമായി പിരിഞ്ഞ് താമസിക്കവേ യുവാവുമായി അടുപ്പത്തിലായി.... വിവാഹ വാഗ്ദാനം നല്‍കി കൂടെ താമസിച്ചശേഷം യുവതിയെയും കുഞ്ഞിനെയും ഉപേക്ഷിച്ചയാള്‍ പിടിയില്‍.
അകലകുന്നം കാഞ്ഞിരമറ്റം പാറയില്‍ ഹരികൃഷ്ണന്‍ ആണ് പിടിയിലായത്. പീരുമേട് സ്വദേശിനിയും എം.എസ്സി. ബിരുദധാരിയുമായ യുവതി ഭര്‍ത്താവുമായുള്ള പൊരുത്തക്കേടുകള്‍ മൂലം പിരിഞ്ഞ് താമസിക്കവേയാണ് ഹരികൃഷ്ണനുമായി അടുപ്പത്തിലാകുന്നത്.
വിവാഹം കഴിച്ചുകൊള്ളാമെന്ന ഉറപ്പില്‍, 2018 മുതല്‍ യുവതി ജെ.സി.ബി. ഓപ്പറേറ്ററായ പ്രതിയോടൊപ്പം താമസിച്ചു. യുവതി ഒമ്പത് മാസം ഗര്‍ഭിണി ആയപ്പോള്‍ 2021 ഡിസംബറില്‍ പ്രതി കൊല്ലത്ത് നഴ്‌സിങ് വിദ്യാര്‍ഥിനിയുമായി പ്രണയത്തിലാവുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
2022 ജനുവരിയില്‍ യുവതി പ്രസവിച്ചു. പ്രതി ശാരീരികമായും മാനസികമായും ഇവരെ ഉപദ്രവിക്കാന്‍ തുടങ്ങി. ഇതു സംബന്ധിച്ച് ശിശുക്ഷേമസമിതിയില്‍ പരാതി നല്‍കിയശേഷം യുവതിയും കുഞ്ഞും കുറേക്കാലം വണ്ടന്‍പതാലിലുള്ള ആശ്രമത്തില്‍ താമസിച്ചു.
യുവതിയെ വിവാഹം കഴിച്ചുകൊള്ളാമെന്ന് ഉറപ്പു നല്‍കി അവിടെനിന്നു പ്രതി സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നെങ്കിലും വീണ്ടും പീഡനം തുടര്‍ന്നതിനെത്തുടര്‍ന്ന് യുവതി പാലാ ഡിവൈ.എസ്.പി. ഷാജു ജോസിന് പരാതി നല്‍കി.
പ്രതിയെ ഡിവൈ.എസ്.പി.ഓഫീസില്‍ വിളിച്ചുവെങ്കിലും വരാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് യുവതിയെയും കുഞ്ഞിനെയും തത്കാലത്തേക്ക് കല്ലറ മഹിളാമന്ദിരത്തില്‍ പ്രവേശിപ്പിച്ചു. ഇതറിഞ്ഞ പ്രതി കഴിഞ്ഞ ദിവസം യുവതിയെ വിവാഹം ചെയ്തുകൊള്ളാമെന്ന് കാണിച്ച് വക്കീല്‍ നോട്ടീസ് അയച്ചു. തുടര്‍ന്ന് കൊഴുവനാല്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ യുവതി എത്തിയെങ്കിലും ഇയാള്‍ എത്താതെ ഒളിവില്‍പോയി. തുടര്‍ന്ന് യുവതി വീണ്ടും പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
"
https://www.facebook.com/Malayalivartha























