ആശങ്കയകലുന്നു.... മെഡിക്കല്‍ ഇന്റേണ്‍ഷിപ് വിദേശത്ത് മുടങ്ങിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് അവശേഷിക്കുന്ന ഭാഗം ഇന്ത്യയില്‍ പൂര്‍ത്തിയാക്കാം

ആശങ്കയകലുന്നു.... കോവിഡിന്റെയും യുദ്ധത്തിന്റെയും സാഹചര്യത്തില്‍ വിദേശത്ത് മെഡിക്കല്‍ ഇന്റേണ്‍ഷിപ് മുടങ്ങിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് അവശേഷിക്കുന്ന ഭാഗം ഇന്ത്യയില്‍ പൂര്‍ത്തിയാക്കാന്‍ അനുമതി നല്‍കി ദേശീയ മെഡിക്കല്‍ കമീഷന്റെ ഉത്തരവ്.
ഈ വിദ്യാര്‍ഥികള്‍ ഇന്ത്യയില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കുന്നതിന് മുമ്പ് നാഷനല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ (എന്‍.ബി.ഇ) നടത്തുന്ന ഫോറില്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ് പരീക്ഷ (എഫ്.എം.ജി.ഇ) വിജയിച്ചിരിക്കണം.
ഈ വ്യവസ്ഥയോടെ ഇന്റേണ്‍ഷിപ് പൂര്‍ത്തീകരിക്കാനുള്ള വിദ്യാര്‍ഥികളുടെ അപേക്ഷയില്‍ ബന്ധപ്പെട്ട സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലുകള്‍ക്ക് തുടര്‍നടപടി സ്വീകരിക്കാമെന്നും ഉത്തരവില്‍ പറയുന്നു. ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ക്കായി കമീഷന്‍ മാര്‍ഗനിര്‍ദേശവും പുറപ്പെടുവിച്ചു.
വിദേശത്ത് മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കുകയും എന്നാല്‍ നിര്‍ബന്ധിത ഇന്റേണ്‍ഷിപ് പൂര്‍ത്തിയാക്കാന്‍ കഴിയാത്തതുമായ വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ പരിഗണിച്ചാണ് കമീഷന്റെ നടപടി.
ുക്രെയ്‌നില്‍ റഷ്യ നടത്തുന്ന അധിനിവേശത്തെതുടര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നാട്ടിലേക്ക് മടങ്ങുകയാണ്.
"
https://www.facebook.com/Malayalivartha























