ആ നാല് സാമ്പത്തിക ഇടപാടില്‍ ദുരൂഹത! ദിലീപിനെ തൂക്കാൻ ക്രൈംബ്രാഞ്ച്.. രാമൻപിള്ളയെ ഒതുക്കാൻ അവസാന അടവ് പുറത്തിറക്കി; ഇത്തവണ വീഴും! അല്ലെങ്കിൽ വീഴ്ത്തും...

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ദിലീപിനെതിരെ നടിയെ ആക്രമിച്ച കേസിലും അന്വേഷണ സംഘത്തിനെതിരെ ഗൂഢാലോചന നടത്തിയ സംഭവത്തിലും ദിലീപിനെതിരായ അന്വേഷണം വിപുലപ്പെടുത്തിയിരിക്കുകയാണ് അന്വേഷണ സംഘം. നടിയെ അക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി കേസിലെ എട്ടാം പ്രതി കൂടിയായ ദിലീപിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന സൂചനകൾ പുറത്ത് വരുന്നുണ്ട്. താരത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ചാണ് കൂടുതല്‍ അന്വേഷണം നടക്കുന്നത്. നടി ആക്രമിക്കപ്പെട്ടതിന് ശേഷം ദിലീപ് നടത്തിയ ചില സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് അന്വേഷണ സംഘത്തിന് സംശയമുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് നീക്കം.
ദിലീപിന്റെ ബിസിനസ് പങ്കാളികൾ, പ്രൊഡക്‌ഷൻ കമ്പനി ജീവനക്കാർ, ചാർട്ടേഡ് അക്കൗണ്ടന്റ് എന്നിവരുടെ മൊഴികള്‍ അന്വേഷണ സംഘം നേരത്തെ രേഖപ്പെടുത്തിയിരുന്നു. കേസില്‍ വിചാരണ തുടങ്ങിയ ശേഷം ദിലീപ് നടത്തിയ നാല് സാമ്പത്തിക കൈമാറ്റങ്ങള്‍ സംബന്ധിച്ചുള്ള ചോദ്യങ്ങളായിരുന്നു ഇവരോട് ചോദിച്ചത്. ഈ സമയത്ത് ദിലീപ് നടത്തിയ 4 സാമ്പത്തിക കൈമാറ്റങ്ങള്‍ ഫീസാണെന്നായിരുന്നു ഇവർ വ്യക്തമാക്കിയത്. ദിലീപും ബിസിനസ് പങ്കാളികളും നടത്തിയ സാമ്പത്തിക ഇടപാടുകൾ കേസിലെ പ്രോസിക്യൂഷൻ സാക്ഷികളെ സ്വാധീനിക്കാൻ ഉപയോഗിച്ചതായുള്ള ആരോപണം നേരത്തെ തന്നെയുണ്ടായിരുന്നു. അന്വേഷണ സംഘത്തിനും ഇക്കാര്യത്തില്‍ സംശയമുണ്ട്.
ഇതുസംബന്ധിച്ച മൊഴികളും തെളിവുകളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ചില അഭിഭാഷകരുടെ പേരുകളും ഇത്തരം ആരോപണവുമായി ബന്ധപ്പെട്ട് ഉയർന്ന് വന്നിട്ടുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള അന്വേഷണ രീതി അഭിഭാഷകരുടെ പ്രവർത്തനത്തെ പൊതുവെ പ്രതികൂലമായി ബാധിക്കുമന്ന സാഹചര്യത്തില്‍ അഭിഭാഷകർ വലിയ എതിർപ്പുമായി രംഗത്ത് വന്നിരുന്നു. ഇതോടെ അഭിഭാഷകർ കൂടുതല്‍ പ്രകോപിതർ ആവാത്ത സാഹചര്യത്തിലൂടെ കൂടിയാണ് അന്വേഷണം മുന്നോട്ട് പോവുന്നത്. ഭിഭാഷകരെ പ്രതിരോധത്തിലാക്കാതെ കേസന്വേഷണവുമായി സഹകരിപ്പിക്കാനാണു ക്രൈംബ്രാഞ്ചിനു ലഭിച്ച നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ ദിലീപിന്റെ വക്കീലായ അഡ്വ.ബി.രാമൻപിള്ളയുമായി അനൗദ്യോഗികമായ കൂടിക്കാഴ്ചയ്ക്ക് അന്വേഷണസംഘം ശ്രമിച്ചേക്കുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
ദിലീപ് കോടതിയില്‍ ഹാജരാക്കിയ ഫോണുകള്‍ ഫോർമാറ്റ് ചെയ്യപ്പെട്ടതായി പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസവും കോടതിയെ അറിയിച്ചിരുന്നു. ഫോണുകള്‍ ഹാജരാക്കാന്‍ ദിലീപ് അടക്കുമുള്ള പ്രതികള്‍ക്ക് ഹൈക്കോടതി നിർദേശം നല്‍കിയതിന്റെ പിറ്റേദിവസമാണ് ഇത്തരമൊരു നീക്കം ഉണ്ടായതെന്നാണ് പ്രോസിക്യൂഷന്‍ വാദം. പ്രധാനപ്പെട്ട ഫോണുകളില്‍ ഒന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെങ്കിലും കൈമാറിയ മൊബൈൽ ഫോണിൽ നിന്നു നഷ്ടപ്പെട്ട ഡേറ്റ തിരിച്ചെടുക്കാൻ ക്രൈംബ്രാഞ്ച് ശ്രമം തുടങ്ങിയിട്ടുണ്ട്. കോടതിയുടെ അനുവാദത്തോടെ കൂടുതൽ സൈബർ ഫൊറൻസിക് പരിശോധന നടത്താനുള്ള സാധ്യതയാണ് ക്രൈംബ്രാഞ്ച് തേടുന്നത്.
https://www.facebook.com/Malayalivartha























