മെഡലിന് അപേക്ഷിക്കുന്ന സി.പി.ഒ. മുതല്‍ എസ്.ഐ. വരെയുളള ഉദ്യോഗസ്ഥര്‍ സര്‍വീസിലെ അവസാന 10 വര്‍ഷത്തില്‍ അഞ്ചുവര്‍ഷം ഏതെങ്കിലും പോലീസ് സ്റ്റേഷനില്‍ ജോലിചെയ്തവരാകണം... മുഖ്യമന്ത്രിയുടെ പോലീസ് മെഡലിനുള്ള അര്‍ഹതാമാനദണ്ഡം പുതുക്കി സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്...

മുഖ്യമന്ത്രിയുടെ പോലീസ് മെഡലിനുള്ള അര്‍ഹതാമാനദണ്ഡം പുതുക്കി സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്. പരിഷ്‌കരിച്ച മാനദണ്ഡങ്ങള്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്കു കൈമാറി.
മെഡലിന് അപേക്ഷിക്കുന്ന സി.പി.ഒ. മുതല്‍ എസ്.ഐ. വരെയുളള ഉദ്യോഗസ്ഥര്‍ സര്‍വീസിലെ അവസാന 10 വര്‍ഷത്തില്‍ അഞ്ചുവര്‍ഷം ഏതെങ്കിലും പോലീസ് സ്റ്റേഷനില്‍ ജോലിചെയ്തവരാകണം. അല്ലാത്തവരെ മെഡലിന് പരിഗണിക്കില്ല.
ഉദ്യോഗസ്ഥരില്‍ ചിലര്‍ ഭരണസ്വാധീനം ഉപയോഗിച്ച് വര്‍ഷങ്ങളായി സ്പെഷല്‍ യൂണിറ്റുകളില്‍ അടയിരുന്ന് മെഡല്‍ തരപ്പെടുത്തുന്ന രീതിക്ക് ഇതോടെ അവസാനമാകും.
മെഡലിന് അപേക്ഷിക്കുന്ന കാലയളവില്‍ മാര്‍ച്ച് ഒന്നിന് പുരുഷ ഉദ്യോഗസ്ഥര്‍ 10 വര്‍ഷം സര്‍വീസും വനിതാ ഉദ്യോഗസ്ഥര്‍ ഏഴുവര്‍ഷം സര്‍വീസും പൂര്‍ത്തിയാക്കിയിരിക്കണം. പരിശീലനകാലയളവ് ഒഴികെയാണിത്.
അപേക്ഷകര്‍ വകുപ്പുതല/വിജിലന്‍സ് അന്വേഷണങ്ങളും ക്രിമിനല്‍/വിജിലന്‍സ് കേസുകളും സ്വകാര്യ അന്യായങ്ങളും നേരിടുന്നവരാകരുത്
അപേക്ഷകര്‍ അച്ചടക്കനടപടിയുടെ ഭാഗമായി കഴിഞ്ഞ 10 വര്‍ഷത്തിനിടെ വലിയശിക്ഷയും അവസാന മൂന്നുവര്‍ഷത്തിനിടെ ലഘുശിക്ഷയും അനുഭവിച്ചവരാകരുത്. സേവനകാലഘട്ടം പൂര്‍ണമായി പരിശോധിച്ചാകണം യൂണിറ്റ് മേധാവിമാര്‍ ഉദ്യോഗസ്ഥരെ ശിപാര്‍ശ ചെയ്യേണ്ടത്. മുമ്പ് മെഡല്‍ ലഭിച്ചവരെ വീണ്ടും പരിഗണിക്കരുത്.
"
https://www.facebook.com/Malayalivartha























