സൂചിമുനയില്‍ നിര്‍ത്തി ലൈംഗികമായി പീഡിപ്പിക്കും.., സ്വകാര്യഭാഗത്തു ടാറ്റൂ വരയ്ക്കുന്നതിനിടെ അനാവശ്യമായി ശരീരഭാഗങ്ങളിൽ സ്പർശിക്കും, അനുവാദമില്ലാതെ വസ്ത്രം അഴിച്ചു മാറ്റി അശ്ലീല സംഭാഷണം, മേക്കപ്പിടാൻ എത്തിയവർക്ക് നേരെയും ലൈംഗിക അതിക്രമം,പെൺകുട്ടികളെ കൈയ്യിൽ കിട്ടിയാൽ ടാറ്റൂ ആര്‍ട്ടിസ്റ്റിന്റെ ലീലാവിലാസങ്ങൾ ഇങ്ങനെ...!

കൊച്ചിയിൽ സ്വകാര്യഭാഗത്തു ടാറ്റൂ വരയ്ക്കുന്നതിനിടെ യുവതികളെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ പ്രതി ടാറ്റൂ ആർട്ടിസ്റ്റ് പി.എസ് സുജേഷിനെതിരെ ബലാത്സംഗത്തിന് കേസെടുത്ത് പൊലീസ്. സ്ത്രീത്വത്തെ അപമാനിക്കൽ അടക്കം അഞ്ചു വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയത്.
വൈറ്റിലയ്ക്കടുത്തു മേക്കപ് സ്റ്റുഡിയോ നടത്തുന്നയാൾക്കെതിരെയും ഇന്നലെ സമൂഹമാധ്യമത്തിലൂടെ മീ ടൂ പരാതി ഉയർന്നു. സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട പെൺകുട്ടിക്കു പിന്നാലെ ഒട്ടേറെ യുവതികൾ ദുരനുഭവം പങ്കുവച്ചെത്തി.
അനാവശ്യമായി പെൺകുട്ടികളുടെ ശരീരഭാഗങ്ങളിൽ സ്പർശിച്ചുവെന്നും അനുവാദമില്ലാതെ വസ്ത്രം അഴിച്ചു മാറ്റിയെന്നും അശ്ലീല സംഭാഷണം നടത്തിയെന്നുമാണ് ആരോപണം. വിവാഹ ആവശ്യങ്ങൾക്കു മേക്കപ്പിടാൻ എത്തിയവർക്കു നേരെ ലൈംഗിക അതിക്രമമുണ്ടായെന്നും ചിലർ ആരോപിക്കുന്നു.
ബെംഗളൂരുവില്‍ താമസിക്കുന്ന മലയാളിയാണ് ഏറ്റവും ഒടുവില്‍ പരാതി നല്‍കിയത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് യുവതി ഇ മെയില്‍ വഴി പരാതി നല്‍കുകയായിരുന്നു. കൊച്ചി കമ്മീഷണര്‍ ഓഫീസില്‍ നേരിട്ടെത്തി യുവതികള്‍ വെള്ളിയാഴ്ച വൈകീട്ട് പരാതി നല്‍കിയിരുന്നു. ബലാത്സംഗ ശ്രമം, ലൈംഗിക അതിക്രമം എന്നിവ ആരോപിച്ചാണ് പരാതികള്‍.
യുവതികളുടെ രഹസ്യമൊഴി എടുത്തേക്കും.സംഭവത്തില്‍ പ്രതിയായ കൊച്ചിയിലെ ഇന്‍ക്ഫെക്ടഡ് എന്ന ടാറ്റൂ സ്റ്റുഡിയോ നടത്തുന്ന സുജീഷ് ഒളിവിലാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി. ടാറ്റൂ ചെയ്യുന്നതിനിടെ സുജീഷ് തന്നോട് അപമര്യാദയായി പെരുമാറുകയും തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് കഴിഞ്ഞ ദിവസമാണ് ഒരു യുവതി സമൂഹമാദ്ധ്യമങ്ങളിലൂടെ മീടു ആരോപണം ഉന്നയിച്ചത്. ഇതിന് പിന്നാലെ മറ്റുള്ളവരും പരാതിയുമായി രംഗത്ത് വരികയായിരുന്നു.
https://www.facebook.com/Malayalivartha























