ആലപ്പുഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് പരിക്ക്.... ഹരിപ്പാട് ചേപ്പാടാണ് അപകടം നടന്നത്

ആലപ്പുഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഹരിപ്പാട് ചേപ്പാടാണ് അപകടം നടന്നത്. വര്‍ക്കല സ്വദേശികള്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം ഓയൂരില്‍ അമിതഭാരം കയറ്റിവന്ന ടിപ്പര്‍ ലോറിയില്‍ നിന്ന് കൂറ്റന്‍ പാറ തെറിച്ച് റോഡില്‍ വീണു. രണ്ട് ടണ്ണിലധികം ഭാരം വരുന്ന പാറയാണിത്. പിന്നിലുണ്ടായിരുന്ന ബൈക്ക് യാത്രികര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു.
കഴിഞ്ഞദിവസം രാവിലെ ആറോടെ പൂയപ്പള്ളി ജങ്ഷനിലാണ് സംഭവം. വെളിയം ഭാഗത്ത് നിന്നും പാറ കയറ്റിവന്ന ടിപ്പര്‍ പൂയപ്പള്ളി ജങ്ഷനില്‍ നിന്നും കൊല്ലം റോഡിലേക്ക് തിരിയുന്നതിനിടയിലാണ് പാറ തെറിച്ച് റോഡില്‍ വീണത്. തൊട്ട് പിന്നാലെ വന്ന ബൈക്ക് യാത്രികര്‍ വാഹനം വെട്ടിത്തിരിച്ചതിനാല്‍ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു.
ലോറി നിര്‍ത്താതെ പോയെങ്കിലും ഒരു കിലോമീറ്റര്‍ അകലെ വാഹന പരിശോധന നടത്തുകയായിരുന്ന പൂയപ്പള്ളി പൊലീസ് ടാര്‍പ്പോളിനിട്ട് മൂടാതെ അമിതഭാരം കയറ്റി വന്നതിന് ഇതേ ടിപ്പര്‍ കസ്റ്റഡിയിലെടുത്തു.
"
https://www.facebook.com/Malayalivartha























