Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണ സംഭവം..മലബാറിലെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം.. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി..


ഇന്ത്യന്‍ റെയിവേയുടെ ഫസ്റ്റ് ക്ലാസ് എസി കൂപ്പെ ആഡംബര മണിയറയാക്കി മാറ്റി നവദമ്പതികളുടെ യാത്ര... കോച്ചിനുള്ളില്‍ അതിക്രമിച്ചുകയറി അലങ്കാരപ്പണികള്‍.. ടിടിഇയെ സസ്പെന്‍ഡ് ചെയ്തതു..


വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ​ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..


വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വന്‍പ്രളയത്തിനും സാധ്യത..വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കടുത്ത പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്..


സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..

ദീര്‍ഘ ദൂര സര്‍വീസുകള്‍ നടത്തുന്നതിനായി കെ.എസ്.ആര്‍.ടി.സി- സിഫ്റ്റിന് വേണ്ടി വാങ്ങിയ എ.സി. വോള്‍വോ ബസുകളില്‍ ആദ്യ ബസ് തലസ്ഥാനത്ത്‌.. 40 യാത്രക്കാര്‍ക്ക് സുഖകരമായി കിടന്ന് യാത്ര ചെയ്യുന്ന രീതിയില്‍ സംയോജിപ്പിച്ചിരിക്കുന്ന ബെര്‍ത്തുകളാണ് ഈ ബസുകളില്‍ ഉള്ളത്, ദീര്‍ഘ ദൂര യാത്രക്കാര്‍ക്ക് തെല്ലും ക്ഷീണമില്ലാതെ കരുതലോടെ സുരക്ഷിതമായ യാത്ര പ്രദാനം ചെയ്യുക എന്നതാണ് ലക്ഷ്യം

05 MARCH 2022 11:55 AM IST
മലയാളി വാര്‍ത്ത

ദീര്‍ഘ ദൂര സര്‍വീസുകള്‍ നടത്തുന്നതിനായി കെ.എസ്.ആര്‍.ടി.സി- സിഫ്റ്റിന് വേണ്ടി വാങ്ങിയ എ.സി. വോള്‍വോ ബസുകളില്‍ ആദ്യ ബസ് തലസ്ഥാനത്തെത്തി.

അത്യാധുനിക സൗകര്യങ്ങളോട് കൂടിയ 8 എസി സ്ലീപ്പര്‍ ബസുകളില്‍ ആദ്യത്തെ ബസാണ് ഇന്ന് ആനയറയിലെ കെ.എസ്.ആര്‍.ടി.സി- സിഫ്റ്റ് ആസ്ഥാനത്ത് എത്തിയത്. സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍ നിന്നും ആധുനിക ശ്രേണിയില്‍പ്പെട്ട ബസുകള്‍ വാങ്ങുന്നതിനായി അനുവദിച്ച 50 കോടി രൂപയില്‍ നിന്നും 44.84 കോടി രൂപ ഉപയോഗിച്ച് വാങ്ങുന്ന വിവിധ ശ്രേണിയില്‍പ്പെട്ട 100 ബസുകളിലെ ആദ്യത്തെ ബസാണിത്.




ബാഗ്ലൂര്‍ ആസ്ഥാനമായുള്ള വി.ഇ കോമേഴ്‌സ്യല്‍ വെഹിക്കില്‍ പ്രൈവറ്റ് ലിമിറ്റഡ് ( വോള്‍വോ) എന്ന വാഹന നിര്‍മ്മാതാവ് ബി.എസ്6 ശ്രേണിയില്‍ ഉള്ള ഷാസിയില്‍ സ്വന്തം ഫാക്ടറിയില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ സ്ലീപ്പര്‍ ബസാണ് എത്തിയത്.

14.95 മീറ്റര്‍ നീളത്തോട് കൂടിയ ബസില്‍ 11 ലിറ്റര്‍ എഞ്ചിന്‍ , 430 എച്ച്.പി പവര്‍ നല്‍കുന്നുണ്ട്. ഇന്ധന ക്ഷമതയ്ക്കായി നൂതന സംവിധാനമായ ഐ ഷിഷ്റ്റ് ഓട്ടോമാറ്റിക് ഗിയര്‍ സംവിധാനമാണ് ഈ ബസുകളില്‍ ഉള്ളത്.

 



സുരക്ഷയെ മുന്‍ നിര്‍ത്തി ഹൈഡ്രോ ഡൈനാമിക് റിട്ടാര്‍ഡറും എ.ബി.എസ്, ആന്‍ഡ് ഇ.ബി.ഡി , ഇ. എസ്.പി എന്നീ സംവിധാനങ്ങളും ഈ ബസിന് നല്‍കിയിട്ടുണ്ട്. സുഖകരമായ യാത്ര ഉറപ്പാക്കുന്നതിന് 8 എയര്‍ ബെല്ലോയോട് കൂടിയ സസ്‌പെന്‍ഷന്‍ സിസ്റ്റവും ട്യൂബ് ലെസ് ടയറുകളുമാണ് ബസുകളില്‍ ഉള്ളത്.

ടെന്റര്‍ നടപടികളിലൂടെ ബസ് ഒന്നിന് 1,38,50000 ( ഒരു കോടി മുപ്പത്തി എട്ട് ലക്ഷത്തി അമ്പതിനായിരം രൂപ)യ്ക്കാണ് ഈ ബസുകള്‍ വാങ്ങുന്നത്. 40 യാത്രക്കാര്‍ക്ക് സുഖകരമായി കിടന്ന് യാത്ര ചെയ്യുന്ന രീതിയില്‍ സംയോജിപ്പിച്ചിരിക്കുന്ന ബെര്‍ത്തുകളാണ് ഈ ബസുകളില്‍ ഉള്ളത്. ദീര്‍ഘ ദൂര യാത്രക്കാര്‍ക്ക് തെല്ലും ക്ഷീണമില്ലാതെ കരുതലോടെ സുരക്ഷിതമായ യാത്ര പ്രദാനം ചെയ്യുക എന്നതാണ് ലക്ഷ്യം.



ഈ ബസുകളില്‍ 41 യാത്രക്കാര്‍ക്ക് യാത്ര ചെയ്യാവുന്നതും ഏറെ സൗകര്യ പ്രദമായതും സുഖകരമായ യാത്ര ഉറപ്പു വരുത്തുന്ന റിക്ലൈനിംഗ് സീറ്റുകളുമാണ് ഈ ബസുകളില്‍ ഘടിപ്പിച്ചിരിക്കുന്നത്.

ദീര്‍ഘ ദൂര യാത്രക്കാരെ ലക്ഷ്യമിട്ട് കൂടുതല്‍ ലഗേജ് വെക്കുന്നതിനുള്ള ഇടം ഈ ബസുകളില്‍ സജ്ജമാക്കിയിട്ടുണ്ട്. നാല് വശങ്ങളിലേയും എയര്‍ സസ്‌പെന്‍ഷന്‍, യാത്ര കൂടുതല്‍ സുഖപ്രദമാക്കുന്നതിന് സഹായിക്കും. 47.12 ലക്ഷം രൂപയാണ് ഒരു ബസിന്റെ വില. 11.7 മീറ്റര്‍ നീളത്തില്‍ നീളവും 197 എച്ച്.പി പവന്‍ നല്‍കുന്ന എഞ്ചിന്‍, എയര്‍ അസിസ്റ്റഡ് ഹൈഡ്രോളിക് ക്ലച്ച്, ഓവര്‍ ഡ്രൈവോട് കൂടിയ 6 സ്പീഡ് ഗിയര്‍ ബോക്‌സ്, ട്യൂബ് ലെസ് ടയറുകള്‍, 4 വശവും എയര്‍ സസ്‌പെന്‍ഷന്‍ എന്നിവ ഈ ബസുകളുടെ പ്രത്യേകതയാണ്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ തട്ടിക്കൊണ്ടുപോയി ആഭരണം കവര്‍ന്ന സംഭവത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേര്‍ പിടിയില്‍  (1 hour ago)

ഉസ്‌ബെക്കിസ്ഥാനില്‍ കൊല്ലപ്പെട്ട മലയാളി യുവതി നേരിട്ടത് കൊടുംക്രൂരത  (1 hour ago)

അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന് പൊലീസ്  (1 hour ago)

പി.എസ്.സി പരീക്ഷാ ക്രമക്കേട് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘം  (2 hours ago)

ധനകാര്യ സ്ഥാപനങ്ങളുടെ സ്വര്‍ണപ്പണയത്തിലെ കുതിപ്പ് തുടരുന്നു  (2 hours ago)

കേന്ദ്ര സര്‍ക്കാര്‍ ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം വീണ്ടും ആരംഭിക്കുന്നു  (2 hours ago)

ഡല്‍ഹിയില്‍ കേരളത്തിന്റെ എംപിമാര്‍ ഒരു ടീമായി പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (2 hours ago)

ഡോക്ടറുടെ പരിചയക്കുറവില്‍ ചേലാകര്‍മ്മത്തിലെ ചികിത്സാ പിഴവ്; കുട്ടിക്ക് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്  (2 hours ago)

നടന്‍ വിനായകനെതിരെ കേസെടുത്ത് മാവേലിക്കര പൊലീസ്  (3 hours ago)

ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

ഗായികയായി അരങ്ങേറ്റം കുറിച്ച് പൃഥ്വിരാജിന്റെ മകള്‍ അലംകൃത  (3 hours ago)

അഡീഷണല്‍ ക്യാഷ് ഡെപ്പോസിറ്റ് വിഷയത്തില്‍ സോളര്‍ ഉപഭോക്താക്കള്‍ക്ക് ആശങ്ക വേണ്ടെന്ന് കെഎസ്ഇബി വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍  (6 hours ago)

മുപ്പതുവർഷമായി ഇന്ത്യയിലുടനീളമുള്ള മുന്നൂറിലധികം ആഡംബര ഹോട്ടലുകളിൽ തട്ടിപ്പ് നടത്തിയ 69-കാരൻ ബിങ്സൺ ജോണിനെ രായ്പുർ പോലീസ് അറസ്റ്റ് ചെയ്തു  (6 hours ago)

മുപ്പതുവർഷമായി ഇന്ത്യയിലുടനീളമുള്ള മുന്നൂറിലധികം ആഡംബര ഹോട്ടലുകളിൽ തട്ടിപ്പ് നടത്തിയ 69-കാരൻ ബിങ്സൺ ജോണിനെ രായ്പുർ പോലീസ് അറസ്റ്റ് ചെയ്തു  (6 hours ago)

തിരുവല്ലം ടോള്‍ പ്ലാസയ്ക്കു സമീപം ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു.  (7 hours ago)

Malayali Vartha Recommends