2017മുതൽ ടാറ്റൂ ആർട്ടിസ്റ്റ് പി എസ് സുജേഷിന്റെ മട്ടും ഭാവവും മാറിത്തുടങ്ങി! ടാറ്റു ചെയ്യുന്ന സ്ഥലം പറഞ്ഞ് കഴിഞ്ഞാൽ പിന്നെ തുണിയഴിക്കണം... പരാതിയുമായി ആറ് യുവതികൾ കൂടി രംഗത്ത്! മുങ്ങിയ സുജേഷിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ്....

വളരെ ഞെട്ടിക്കുന്ന സംഭവമാണ് കൊച്ചിയിൽ നിന്നും പുറത്ത് വന്നത്. ടാറ്റൂ ആർട്ടിസ്റ്റ് പി എസ് സുജേഷിനെതിരെ കൂടുതൽ പരാതികൾ ഉയർന്നതോടെ മുങ്ങിയ സുജേഷിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണ സംഘം. ഒളിവിൽ പോയ പ്രതിയെ കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഉടൻ തന്നെ അറസ്റ്റുണ്ടാകുമെന്നാണ് കൊച്ചി കമ്മീഷണർ പറഞ്ഞു. നിലവിൽ പ്രതിക്കെതിരെ ആറ് പേരാണ് പരാതി നൽകിയത്. കൂടുതൽ പേർക്ക് സമാനമായ അനുഭവം ഉണ്ടായതായി പൊലീസിന് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ട്. 2017 മുതലുള്ള സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
നാല് കേസുകൾ പാലാരിവട്ടത്തും രണ്ടെണ്ണം ചേരാനല്ലൂർ സ്റ്റേഷനിലുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബംഗളൂരുവിൽ താമസിക്കുന്ന മലയാളി യുവതിയാണ് അവസാനമായി ഇയാൾക്കെതിരെ പരാതി നൽകിയത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ഇമെയിൽ വഴിയാണ് യുവതി പരാതി നൽകിയത്. ടാറ്റൂ ചെയ്യുന്നതിന്‌ടെ അപമര്യാദയായി പെരുമാറിയെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നും വ്യക്തമാക്കി സോഷ്യൽ മീഡിയയിലൂടെ ഒരു പെൺകുട്ടി മീടൂ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് സമാന അനുഭവമുള്ള മറ്റു പെൺകുട്ടികളും വെളിപ്പെടുത്തലുകൾ നടത്തിയത്.
https://www.facebook.com/Malayalivartha























