ഓണ്‍ ലൈൻ ലോട്ടറി അടിച്ചു....അനിൽ കാന്തിന്റെ വ്യാജ വാട്സ് ആപ്പ് വഴി കൊല്ലത്തെ അധ്യാപികയ്ക്കു സന്ദേശം.... നഷ്ടമായത് 14 ലക്ഷം

സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിന്‍റെ പേരിൽ ഓണ്‍ ലൈൻ തട്ടിപ്പ്. അനിൽ കാന്തിന്‍റെ പേരിൽ വ്യാജ വാട്സ് ആപ്പ് അക്കൗണ്ടുണ്ടാക്കി കൊല്ലത്തെ ഒരു അധ്യാപികയിൽ നിന്നും ഹൈ ടെക് സംഘം തട്ടിയത് 14 ലക്ഷംരൂപ. ഉത്തരേന്ത്യൻ ഹൈ- ടെക് ലോബി നടത്തിയ തട്ടിപ്പിനെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ഓണ്‍ ലൈൻ ലോട്ടറി അടിച്ചുവെന്ന് പറഞ്ഞുവെന്ന സന്ദേശമാണ് കൊല്ലം കുണ്ടറ സ്വദേശിയായ അധ്യാപികക്ക് ആദ്യം ലഭിക്കുന്നത്.
സമ്മാനത്തുക നൽകുന്നതിന് മുമ്പ് നികുതി അടയ്ക്കാനുള്ള പണം കമ്പനിക്ക് നൽകണമെന്ന് ഹൈ ടെക് സംഘം സന്ദേശമയച്ചു. സംശയം തോന്നിയ അധ്യാപിക തിരിച്ചു സന്ദേശമയച്ചപ്പോള്‍ പിന്നെയെത്തിയത് ഡിജിപിയുടെ സന്ദേശമാണ്. ടാക്സ് അടയ്ക്കണമെന്നും അല്ലെങ്കിൽ നിയമ നടപടി നേരിടുമെന്നും ഡിജിപിയുടെ ചിത്രം വച്ച് വാട്സ് ആപ്പ് സന്ദേശത്തിൽ പറഞ്ഞു. ഡിജിപിയുടെന്ന പേരിലുള്ള സന്ദേശത്തിൽ താൻ ഇപ്പോള്‍ ദില്ലയിലാണെന്നും അറിയിച്ചു.
സംശയം തീക്കാൻ അധ്യാപിക പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചു. അന്ന് ഡിജിപി ദില്ലിയിലേക്ക് പോയെന്ന മറുപടി ലഭിച്ചപ്പോള്‍ സന്ദേശമയക്കുന്നത് ഡിജിപിയാണെന്ന് ഉറപ്പിച്ച അധ്യാപിക ഹെടെക്ക് സംഘത്തിന്‍റെ വലയിൽ കുരുങ്ങി. അസം സ്വദേശിയുടെ പേരിലെടുത്ത ഒരു നമ്പറിൽ നിന്നാണ് വ്യാജ വാട്സ് ആപ്പ് അക്കൗണ്ടുണ്ടാക്കി തട്ടിപ്പ് നടത്തിയെന്ന് ഹൈ ടെക് സെല്ലിന്‍റെ അന്വേഷണത്തിൽ കണ്ടെത്തി.
തട്ടിപ്പു സംഘത്തിനു വേണ്ടി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പൊലീസുദ്യോഗസ്ഥരുടെ പേരിൽ വട്സ് ആപ്പ് മുഖേനയും വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ടുണ്ടാക്കിയും നേരത്തെയും തട്ടിപ്പ് സംഘങ്ങള്‍ പണം തട്ടിയിട്ടുണ്ട്. സൈബർ തട്ടിപ്പിൽ ജാഗ്രത പുലത്തണമെന്ന് പൊലീസ് ജനങ്ങള്‍ക്ക് നിർദ്ദേശം നൽകുമ്പോഴാണ് സംസ്ഥാന പൊലീസ് മേധാവിയുടെ പേരിൽ തന്നെ ഇപ്പോള്‍ തട്ടിപ്പ് നടത്തിയിരിക്കുന്നത്.
തട്ടിപ്പു സംഘത്തിനു വേണ്ടി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പൊലീസുദ്യോഗസ്ഥരുടെ പേരിൽ വട്സ് ആപ്പ് മുഖേനയും വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ടുണ്ടാക്കിയും നേരത്തെയും തട്ടിപ്പ് സംഘങ്ങള്‍ പണം തട്ടിയിട്ടുണ്ട്. സൈബർ തട്ടിപ്പിൽ ജാഗ്രത പുലത്തണമെന്ന് പൊലീസ് ജനങ്ങള്‍ക്ക് നിർദ്ദേശം നൽകുമ്പോഴാണ് സംസ്ഥാന പൊലീസ് മേധാവിയുടെ പേരിൽ തന്നെ ഇപ്പോള്‍ തട്ടിപ്പ് നടത്തിയിരിക്കുന്നത്.
പൊലീസ് ഉദ്യോഗസ്ഥരുടെ പേരിൽ ഇതിനു മുൻപും സൈബർ തട്ടിപ്പ് നടന്നിട്ടുണ്ട്. വ്യാജ അക്കൗണ്ട് ഉണ്ടാക്കി അന്താരാഷ്‌ട്ര ക്രിമിനലുകൾ വരെ കേരളത്തിൽ പലരെയും കബളിപ്പിച്ചു. എന്നിട്ടും ഈ തട്ടിപ്പിൽ വീഴുന്നതാണ് പൊലീസിനെയും അമ്പരിപ്പിക്കുന്നത്.
ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമായതോടെ തട്ടിപ്പിനെതിരെ പരാതി നൽകാൻ പ്രത്യേക കോൾ സെൻററുമായി കേരള പോലീസ്.തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്ത് ആണ് കോൾ സെന്റർ സ്ഥാപിച്ചത്. സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ആണ് കോൾ സെൻറര്‍ ഉദ്ഘാടനം ചെയ്തത്.സൈബർ തട്ടിപ്പിന് ഇരയാകുന്നവര്‍ക്ക് ടോൾ ഫ്രീ നമ്പറായ 155260 എന്ന നമ്പറിൽ വിളിച്ച് പരാതി നൽകാം. ഓൺലൈൻ സാമ്പത്തിക ഇടപാടുകൾ ലക്ഷ്യമിട്ട് നിരവധി തട്ടിപ്പുകൾ നടക്കുന്നതിനിടയിലാണ് ഈ നീക്കം.
ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകുന്നവർക്ക് കാലതാമസം കൂടാതെ പരാതി നൽകാൻ സംവിധാനമൊരുക്കുകയാണ് ലക്ഷ്യം. . കേന്ദ്ര സർക്കാരിന്റെ സിറ്റിസൺ ഫിനാൻഷ്യൽ സൈബർ ഫ്രോഡ് റിപ്പോർട്ടിംഗ് ആൻഡ് മാനേജ്മെന്റ് സിസ്റ്റത്തിന് കീഴിലാണ് കോൾ സെന്റർ സംവിധാനം പ്രവർത്തിക്കുന്നത്.
സൈബര്‍ തട്ടിപ്പിന് ഇരയാകുന്നവര്‍ക്ക് മാത്രമല്ല തട്ടിപ്പിനെക്കുറിച്ച് അറിയുന്നവർക്കും കോൾ സെന്ററുമായി ബന്ധപ്പെടാം. പരാതികൾ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിലൂടെ ബാങ്ക് അധികാരികൾക്ക് കൈമാറും, അങ്ങനെ ഈ അക്കൗണ്ട് ഉപയോഗിച്ച് അനിധികൃതമായി പണം കൈമാറ്റം ചെയ്യുന്നത് തടയാനാകും. തുടർന്ന് പരാതികൾ സൈബർ പോലീസിന് കൈമാറും. കേസ് രജിസ്റ്റർ ചെയ്യുകയും തുടര്‍ന്നുള്ള നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha























