Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണ സംഭവം..മലബാറിലെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം.. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി..


ഇന്ത്യന്‍ റെയിവേയുടെ ഫസ്റ്റ് ക്ലാസ് എസി കൂപ്പെ ആഡംബര മണിയറയാക്കി മാറ്റി നവദമ്പതികളുടെ യാത്ര... കോച്ചിനുള്ളില്‍ അതിക്രമിച്ചുകയറി അലങ്കാരപ്പണികള്‍.. ടിടിഇയെ സസ്പെന്‍ഡ് ചെയ്തതു..


വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ​ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..


വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വന്‍പ്രളയത്തിനും സാധ്യത..വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കടുത്ത പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്..


സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..

'കടുത്ത മാനസിക സമ്മർദ്ദമാണ് അനുഭവിക്കുന്നത്. ആത്മഹത്യ ചെയ്യണമെന്നു പോലും ആലോചിച്ചു. എന്നെ ട്രാപ് ചെയ്യാനായി ആറു വ്യക്തികളാണ് തുനിഞ്ഞിറങ്ങിയിട്ടുള്ളത്. ഇതിൽ രാഷ്ട്രീയക്കാർ, സന്നദ്ധ സംഘടന, ട്രസ്റ്റ് ഭാരവാഹികൾ എന്നിവരുണ്ട്. ഇവർ എന്തായാലും എന്നെ കൊല്ലും. എനിക്ക് മരിക്കാൻ പേടിയില്ല. എനിക്കെന്തെങ്കിലും സംഭവിച്ചാൽ ഇതിനു പിന്നിൽ ഈ ആറു വ്യക്തികളായിരിക്കും....' വെളിപ്പെടുത്തലുമായി നമ്പർ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസ് പ്രതി കോഴിക്കോട് സ്വദേശിനി അഞ്ജലി റീമാദേവ്

05 MARCH 2022 12:48 PM IST
മലയാളി വാര്‍ത്ത

പുതിയ വെളിപ്പെടുത്തലുമായി നമ്പർ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസ് പ്രതി കോഴിക്കോട് സ്വദേശിനി അഞ്ജലി റീമാദേവ്. തനിക്കെതിരെ ആറംഗ സംഘം ഗൂഢാലോചന നടത്തുകയാണെന്നാണ് ഇവർ പറയുന്നത്. സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അഞ്ജലി ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്. താൻ ആത്മഹത്യ ചെയ്യില്ലെന്നും മരിച്ചാൽ ഇതു തന്റെ മരണ മൊഴിയായി കണക്കാക്കണമെന്നും അവർ വ്യക്തമാക്കുകയുണ്ടായി. പേരെടുത്തു പറയാതെ തന്നെ രാഷ്ട്രീയക്കാരും സന്നദ്ധ പ്രവർത്തകരും ട്രസ്റ്റ് ഭാരവാഹികളുമായ ആറു പേർക്കെതിരെയാണ് ആരോപണങ്ങൾ ഉയർത്തിയിരിക്കുന്നത്. സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോയിലാണ് ഇതെല്ലാം വ്യക്തമാക്കിയിരിക്കുന്നത്.

'കുറച്ചു ദിവസങ്ങളായി സമൂഹത്തിലെ ഏറ്റവും മോശപ്പെട്ട സ്ത്രീ എന്ന് എന്നെ ചിത്രീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന് അടിസ്ഥാനമായത് ഒരാൾ ഉന്നയിച്ചിട്ടുള്ള കുറച്ച് ആരോപണങ്ങൾ മാത്രമാണ്. അതാണ് എല്ലാ സമൂഹമാധ്യമങ്ങളും, ചാനലുകളും, വ്യക്തികളും ഞാനെന്ന വ്യക്തിയെ ജഡ്ജ് ചെയ്യാനുള്ള കാരണം. അതിലൊന്ന്, ബോയ് ഫ്രണ്ടില്ലാത്തവർക്കു ബോയ് ഫ്രണ്ടിനെ കൊടുക്കും, കാവൽ നിൽക്കും, അതവർ നേരിട്ടു കണ്ടിട്ടുണ്ട്, ഹണിട്രാപ് ഡീൽ ചെയ്യുന്നത് നേരിട്ടു കണ്ടിട്ടുണ്ട്. രണ്ടാമത്തേത്, ബിപി ഗുളിക എന്നു പറഞ്ഞു മെഡിസിൻ ബോക്‌സിൽ പഞ്ഞി വച്ചു കൊണ്ടു നടന്നു, കൂടിയ ലഹരി ഉപയോഗിക്കുന്നതു കണ്ടിട്ടുണ്ട്. സ്ത്രീകളുമായി മറ്റു രീതിയിലുള്ള ബന്ധമുണ്ട്, നമ്പർ 18 ഹോട്ടലിൽ വച്ച് എന്തോ കാഴ്ച കണ്ടു, ഞാൻ ലഹരി ഉപയോഗിക്കുന്നത് നേരിട്ടു കണ്ടു എന്നെല്ലാമുള്ള ആരോപണങ്ങളാണ് പരാതിക്കാരി ഉയർത്തിയിരിക്കുന്നത്. ഇവിടെ നിയമവും കോടതിയും എല്ലാമുണ്ട്. ആ വ്യക്തി പറയുന്നതിന്റെ അടിസ്ഥാനം എന്താണെന്ന് കൂടി നോക്കേണ്ടതുണ്ട്.'

'കടുത്ത മാനസിക സമ്മർദ്ദമാണ് അനുഭവിക്കുന്നത്. ആത്മഹത്യ ചെയ്യണമെന്നു പോലും ആലോചിച്ചു. അനിയന്റെ മുഖമാണ് ഓർമ വരുന്നത്. അവന്റെ മുന്നിലെങ്കിലും സത്യം തെളിയിക്കണം. രണ്ടു പേരാണ് എനിക്കെതിരെ പരാതി നൽകിയിരിക്കുന്നത്. മറ്റു പെൺകുട്ടികളുടെ മൊഴിയെടുക്കണം. വർഷങ്ങളായി കൂടെ ജോലി ചെയ്തവരോടു ചോദിക്കണം. ഓഫിസിൽ ജോലി ചെയ്ത എല്ലാവരുടെയും വിവരങ്ങൾ എടുത്തു പരിശോധിക്കണം. സ്ത്രീ ഉന്നയിച്ച കാര്യങ്ങൾ തെളിയിക്കാൻ ലൈവ് പോളിഗ്രാഫ് ടെസ്റ്റെടുക്കണം. ഈ പറഞ്ഞ തെറ്റുകൾ താൻ ചെയ്തിട്ടുണ്ടെങ്കിൽ കല്ലെറിഞ്ഞു കൊല്ലണം.'- അവര്‍ പറയുകയുണ്ടായി.

'എന്നെ ട്രാപ് ചെയ്യാനായി ആറു വ്യക്തികളാണ് തുനിഞ്ഞിറങ്ങിയിട്ടുള്ളത്. ഇതിൽ രാഷ്ട്രീയക്കാർ, സന്നദ്ധ സംഘടന, ട്രസ്റ്റ് ഭാരവാഹികൾ എന്നിവരുണ്ട്. ഈ ആറു പേരുടെ എല്ലാ വിവരങ്ങളും എത്തിക്കേണ്ട സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. ഇവർ എന്നെ തുലയ്ക്കാനുള്ള എനിക്കെതിരെ മീറ്റിങ്ങും ഗൂഢാലോചനകളും ഇപ്പോഴും നടത്തുന്നുണ്ട്. ഞാൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ഇനി ഞാൻ മരിച്ചു പോയാലും ഇങ്ങനെ ആക്കിയവരെ നിയമവും കോടതിയും വെറുതെ വിടരുത്. ഇനി ഒരു പെൺകുട്ടിയുടെ ജീവിതവും തുലയ്ക്കാൻ പാടില്ല. ഇപ്പോഴും പിടിച്ചു നിൽക്കുന്നത് തെറ്റു ചെയ്തിട്ടില്ല എന്ന ഒറ്റ ധൈര്യത്തിലാണ്. ആരെങ്കിലും കൊന്നാലും ഈ ആറു വ്യക്തികൾക്കെതിരെ അന്വേഷണം വരണം. ഞാൻ ചെയ്യാത്ത തെറ്റിനാണ് അനുഭവിക്കുന്നത്.' - എന്നും അഞ്ജലി വ്യക്തമാക്കി.

 

'നമ്പർ 18 ഹോട്ടൽ വിഷയവുമായി ബന്ധപ്പെട്ട് എന്നെ കൂട്ടിക്കുഴയ്ക്കുന്നത് എന്തിനാണെന്ന് അറിയില്ല. റോയിയെ പെടുത്താനാണ് പലരും ശ്രമിക്കുന്നത്. അവരോട് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ എന്തിനാണ് അതിലേക്കു എന്നെ വലിച്ചിഴയ്ക്കുന്നത്. ചെയ്തതാണെങ്കിൽ ചെയ്തു എന്നു പറയാൻ ധൈര്യമുണ്ട്. ആരോപണം ഉന്നയിച്ചവർ പറഞ്ഞത് സത്യമല്ല എന്നു തെളിഞ്ഞാൽ ജീവനോടെ ഇല്ലെങ്കിലും എന്തായിരുന്നു അവരുടെ അജൻഡ എന്നതു പുറത്തു കൊണ്ടുവന്നു ശിക്ഷ സമൂഹവും കോടതിയും നേടി കൊടുക്കണം. ഇതെന്റെ അഭ്യർത്ഥനയാണ്. ഇവർ എന്തായാലും എന്നെ കൊല്ലും. എനിക്ക് മരിക്കാൻ പേടിയില്ല. എനിക്കെന്തെങ്കിലും സംഭവിച്ചാൽ ഇതിനു പിന്നിൽ ഈ ആറു വ്യക്തികളായിരിക്കും.'- എന്നും അവർ കൂട്ടിച്ചേക്കുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ തട്ടിക്കൊണ്ടുപോയി ആഭരണം കവര്‍ന്ന സംഭവത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേര്‍ പിടിയില്‍  (1 hour ago)

ഉസ്‌ബെക്കിസ്ഥാനില്‍ കൊല്ലപ്പെട്ട മലയാളി യുവതി നേരിട്ടത് കൊടുംക്രൂരത  (1 hour ago)

അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന് പൊലീസ്  (1 hour ago)

പി.എസ്.സി പരീക്ഷാ ക്രമക്കേട് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘം  (2 hours ago)

ധനകാര്യ സ്ഥാപനങ്ങളുടെ സ്വര്‍ണപ്പണയത്തിലെ കുതിപ്പ് തുടരുന്നു  (2 hours ago)

കേന്ദ്ര സര്‍ക്കാര്‍ ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം വീണ്ടും ആരംഭിക്കുന്നു  (2 hours ago)

ഡല്‍ഹിയില്‍ കേരളത്തിന്റെ എംപിമാര്‍ ഒരു ടീമായി പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (2 hours ago)

ഡോക്ടറുടെ പരിചയക്കുറവില്‍ ചേലാകര്‍മ്മത്തിലെ ചികിത്സാ പിഴവ്; കുട്ടിക്ക് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്  (2 hours ago)

നടന്‍ വിനായകനെതിരെ കേസെടുത്ത് മാവേലിക്കര പൊലീസ്  (3 hours ago)

ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

ഗായികയായി അരങ്ങേറ്റം കുറിച്ച് പൃഥ്വിരാജിന്റെ മകള്‍ അലംകൃത  (3 hours ago)

അഡീഷണല്‍ ക്യാഷ് ഡെപ്പോസിറ്റ് വിഷയത്തില്‍ സോളര്‍ ഉപഭോക്താക്കള്‍ക്ക് ആശങ്ക വേണ്ടെന്ന് കെഎസ്ഇബി വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍  (6 hours ago)

മുപ്പതുവർഷമായി ഇന്ത്യയിലുടനീളമുള്ള മുന്നൂറിലധികം ആഡംബര ഹോട്ടലുകളിൽ തട്ടിപ്പ് നടത്തിയ 69-കാരൻ ബിങ്സൺ ജോണിനെ രായ്പുർ പോലീസ് അറസ്റ്റ് ചെയ്തു  (6 hours ago)

മുപ്പതുവർഷമായി ഇന്ത്യയിലുടനീളമുള്ള മുന്നൂറിലധികം ആഡംബര ഹോട്ടലുകളിൽ തട്ടിപ്പ് നടത്തിയ 69-കാരൻ ബിങ്സൺ ജോണിനെ രായ്പുർ പോലീസ് അറസ്റ്റ് ചെയ്തു  (6 hours ago)

തിരുവല്ലം ടോള്‍ പ്ലാസയ്ക്കു സമീപം ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു.  (7 hours ago)

Malayali Vartha Recommends