ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരായ ലൈംഗിക പീഡന കേസില്‍ പരാതിപ്പെടാന്‍ മടിക്കേണ്ടെന്ന് സംസ്ഥാന വനിത കമീഷന്‍ അധ്യക്ഷ

ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരായ ലൈംഗിക പീഡന കേസില്‍ പരാതിപ്പെടാന്‍ മടിക്കേണ്ടെന്ന് സംസ്ഥാന വനിത കമീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി.
കേസില്‍ പൊലീസ് ശക്തമായ നടപടി ഉറപ്പ് തന്നിട്ടുണ്ടെന്നും സതീദേവി മാധ്യമങ്ങളോട് പറഞ്ഞു. ടാറ്റൂ ചെയ്യുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ കൊച്ചിയിലെ ഇന്‍ക്ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോ ഉടമ സുജീഷിനെതിരെ ഏഴ് പേരാണ് പരാതി നല്‍കിയത്.
ബംഗ്ലുരുവില്‍ താമസിക്കുന്ന മലയാളിയാണ് വെള്ളിയാഴ്ച കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ക്ക് ഇമെയില്‍ വഴി അവസാനമായി പരാതി നല്‍കിയത്.
ബലാത്സംഗ ശ്രമം, ലൈംഗിക അതിക്രമം എന്നിവ ആരോപിച്ച് ഇന്നലെ കൊച്ചി കമീഷണര്‍ ഓഫീസില്‍ നേരിട്ടെത്തി യുവതികള്‍ പരാതി നല്‍കിയിരുന്നു.
ടാറ്റൂ ചെയ്യുന്നതിനിടെ സുജീഷ് തന്നോട് അപമര്യാദയായി പെരുമാറുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് കഴിഞ്ഞ ദിവസമാണ് ഒരു യുവതി തുറന്നു പറഞ്ഞത്.
https://www.facebook.com/Malayalivartha























