Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണ സംഭവം..മലബാറിലെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം.. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി..


ഇന്ത്യന്‍ റെയിവേയുടെ ഫസ്റ്റ് ക്ലാസ് എസി കൂപ്പെ ആഡംബര മണിയറയാക്കി മാറ്റി നവദമ്പതികളുടെ യാത്ര... കോച്ചിനുള്ളില്‍ അതിക്രമിച്ചുകയറി അലങ്കാരപ്പണികള്‍.. ടിടിഇയെ സസ്പെന്‍ഡ് ചെയ്തതു..


വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ​ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..


വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വന്‍പ്രളയത്തിനും സാധ്യത..വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കടുത്ത പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്..


സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..

സംസ്ഥാന സര്‍ക്കാരിന്റെ വനിതാരത്ന പുരസ്‌കാരങ്ങള്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു

05 MARCH 2022 02:05 PM IST
മലയാളി വാര്‍ത്ത

2021ലെ സംസ്ഥാന സര്‍ക്കാരിന്റെ വനിതാരത്ന പുരസ്‌കാരങ്ങള്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു.

സാമൂഹ്യ സേവനത്തിനുള്ള വനിതാ രത്ന പുരസ്‌കാരം തിരുവനന്തപുരം പരുത്തിപ്പാറ ശ്രീനഗര്‍ ശാന്താ ജോസ്, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിതയ്ക്കുള്ള പുരസ്‌കാരം ഡോ. വൈക്കം വിജയലക്ഷ്മി, സ്ത്രീകളുടേയും കുട്ടികളുടേയും ശാക്തീകരണം പ്രജ്വല ഡോ. സുനിതാ കൃഷ്ണന്‍, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത കണ്ണൂര്‍ തളിപ്പറമ്പ് തൃച്ചമ്പലം ഡോ. യു.പി.വി. സുധ എന്നിവര്‍ക്കാണ്.

 

മാര്‍ച്ച് 8 വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്നതാണ്. ഒരു ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

ശാന്താ ജോസ്

തിരുവനന്തപുരം ആര്‍.സി.സി.യിലെ രോഗികള്‍ക്ക് സഹായകമായി ആശ്രയ എന്ന സംഘടന രൂപീകരിച്ച് 25 വര്‍ഷങ്ങളായി സേവനം നല്‍കി വരുന്നു. ആര്‍.സി.സി.യിലെ രോഗികള്‍ക്ക് ഒറ്റയ്ക്കല്ല എന്ന തോന്നല്‍ സൃഷ്ടിക്കുന്നതിനപ്പുറം ക്യാന്‍സര്‍ രോഗികള്‍ക്ക് നിലവിലുള്ള സ്‌കീമുകളേയും പദ്ധതികളേയും സംബന്ധിച്ച് അവബോധം നല്‍കുന്നു. മാത്രമല്ല അവിടെ എത്തുന്ന രോഗികള്‍ക്ക് അവരുടെ ആവശ്യം അറിഞ്ഞ് സാമ്പത്തികം ഉള്‍പ്പെടെയുള്ള പലവിധ സഹായങ്ങള്‍ നല്‍കി വരുന്ന വ്യക്തിയാണ് ശാന്താ ജോസ്.

വൈക്കം വിജയലക്ഷ്മി

പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് വിജയം നേടിയ ശ്രദ്ധേയയായ പിന്നണി ഗായികയാണ് വൈക്കം വിജയലക്ഷ്മി. ജന്മനാ കാഴ്ചപരിമിതിയുള്ള വിജയ ലക്ഷ്മി കുട്ടിക്കാലം മുതല്‍ തന്നെ സംഗീതത്തില്‍ പ്രത്യേക താത്പര്യം കാണിച്ചിരുന്നു. സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ ശാസ്ത്രീയ സംഗീതത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. ശാസ്ത്രീയ സംഗീതജ്ഞ, ചലച്ചിത്ര ഗായിക, ഗായത്രീവീണ വായനക്കാരി എന്നീ നിലകളിലും പ്രശസ്തയാണ് വൈക്കം വിജയലക്ഷ്മി.

ഡോ. സുനിതാ കൃഷ്ണന്‍

ഇന്ത്യയിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയാണ് പാലക്കാട്കാരിയായ ഡോ. സുനിതാ കൃഷ്ണന്‍. മദ്യക്കടത്തിനും ലൈംഗിക ചൂഷണങ്ങള്‍ക്കുമെതിരെ ആന്ധ്രാപ്രദേശിലെ ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രജ്വല എന്ന സന്നദ്ധ സംഘടനയുടെ സാരഥിയാണ്. മനുഷ്യാവകാശ പ്രവര്‍ത്തന മേഖലയിലെ മികവിനുള്ള രാജ്യാന്തര അവാര്‍ഡ് ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 2016ല്‍ പത്മശ്രീ പുരസ്‌കാരം നേടിയിരുന്നു.

ഡോ. യു.പി.വി. സുധ

ഇന്ത്യയുടെ പ്രതിരോധ മേഖലയുടെ കീഴിലുള്ള എയറോനോട്ടിക്കല്‍ ഡെവലപ്മെന്റ് ഏജന്‍സിയില്‍ ബംഗളുരുവില്‍ റിസര്‍ച്ച് അസോസിയേറ്റായി പ്രവര്‍ത്തിക്കുന്ന വനിതയാണ് ഡോ. യു.പി.വി. സുധ. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച യുദ്ധ വിമാനങ്ങളുടെ രൂപകല്പനയില്‍ ഇവര്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. പൈലറ്റില്ലാത്ത സ്ട്രൈക്ക് എയര്‍ ക്രാഫ്റ്റ് വെഹിക്കിളിന്റെ രൂപകല്പനയിലും സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലും പങ്കാളിയായിട്ടുണ്ട്. ഇതോടൊപ്പം സാക്ഷരതാ പ്രവര്‍ത്തനങ്ങളിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലും പ്രവര്‍ത്തിച്ചു വരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ തട്ടിക്കൊണ്ടുപോയി ആഭരണം കവര്‍ന്ന സംഭവത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേര്‍ പിടിയില്‍  (1 hour ago)

ഉസ്‌ബെക്കിസ്ഥാനില്‍ കൊല്ലപ്പെട്ട മലയാളി യുവതി നേരിട്ടത് കൊടുംക്രൂരത  (1 hour ago)

അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന് പൊലീസ്  (1 hour ago)

പി.എസ്.സി പരീക്ഷാ ക്രമക്കേട് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘം  (2 hours ago)

ധനകാര്യ സ്ഥാപനങ്ങളുടെ സ്വര്‍ണപ്പണയത്തിലെ കുതിപ്പ് തുടരുന്നു  (2 hours ago)

കേന്ദ്ര സര്‍ക്കാര്‍ ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം വീണ്ടും ആരംഭിക്കുന്നു  (2 hours ago)

ഡല്‍ഹിയില്‍ കേരളത്തിന്റെ എംപിമാര്‍ ഒരു ടീമായി പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (2 hours ago)

ഡോക്ടറുടെ പരിചയക്കുറവില്‍ ചേലാകര്‍മ്മത്തിലെ ചികിത്സാ പിഴവ്; കുട്ടിക്ക് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്  (2 hours ago)

നടന്‍ വിനായകനെതിരെ കേസെടുത്ത് മാവേലിക്കര പൊലീസ്  (3 hours ago)

ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

ഗായികയായി അരങ്ങേറ്റം കുറിച്ച് പൃഥ്വിരാജിന്റെ മകള്‍ അലംകൃത  (3 hours ago)

അഡീഷണല്‍ ക്യാഷ് ഡെപ്പോസിറ്റ് വിഷയത്തില്‍ സോളര്‍ ഉപഭോക്താക്കള്‍ക്ക് ആശങ്ക വേണ്ടെന്ന് കെഎസ്ഇബി വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍  (6 hours ago)

മുപ്പതുവർഷമായി ഇന്ത്യയിലുടനീളമുള്ള മുന്നൂറിലധികം ആഡംബര ഹോട്ടലുകളിൽ തട്ടിപ്പ് നടത്തിയ 69-കാരൻ ബിങ്സൺ ജോണിനെ രായ്പുർ പോലീസ് അറസ്റ്റ് ചെയ്തു  (6 hours ago)

മുപ്പതുവർഷമായി ഇന്ത്യയിലുടനീളമുള്ള മുന്നൂറിലധികം ആഡംബര ഹോട്ടലുകളിൽ തട്ടിപ്പ് നടത്തിയ 69-കാരൻ ബിങ്സൺ ജോണിനെ രായ്പുർ പോലീസ് അറസ്റ്റ് ചെയ്തു  (6 hours ago)

തിരുവല്ലം ടോള്‍ പ്ലാസയ്ക്കു സമീപം ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു.  (7 hours ago)

Malayali Vartha Recommends