പ്രമുഖ നടിമാർ ഉൾപ്പെടെ ടാറ്റൂ കേന്ദ്രത്തിലെ സന്ദർശകർ...! പ്രതിയെക്കുറിച്ച് സൂചന കിട്ടിയെന്ന് കമ്മീഷണര്‍ നാഗരാജു, പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യും...! കൊച്ചിയിലെ ടാറ്റൂ കേന്ദ്രങ്ങൾ അരിച്ചു പെറുക്കാൻ പോലീസ്....യുവതികളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയേക്കും

കൊച്ചിയിൽ സ്വകാര്യഭാഗത്തു ടാറ്റൂ വരയ്ക്കുന്നതിനിടെ യുവതികളെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ പ്രതി ടാറ്റൂ ആർട്ടിസ്റ്റ് പി.എസ് സുജേഷിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. കൊച്ചിയിലെ ഇന്‍ക്ഫെക്ടഡ് എന്ന ടാറ്റൂ സ്റ്റുഡിയോ നടത്തുന്ന സുജീഷിനെതിരെ
പരാതിയുമായി നിരവധി പേർ രംഗത്തെത്തിയതോടെ ഇയാൾ ഒളിലാണ്.
പ്രതിയെക്കുറിച്ച് സൂചന കിട്ടിയെന്നാണ് കമ്മീഷണര്‍ നാഗരാജു പറഞ്ഞു. പ്രതിക്കെതിരെ ബലാത്സംഗത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കൽ അടക്കം അഞ്ചു വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയത്.
കൊച്ചിയിലെ ടാറ്റൂ കേന്ദ്രങ്ങളെ കുറിച്ച് പരിശോധന ആരംഭിച്ചിട്ടുണ്ട്. മറ്റേതെങ്കിലും കേന്ദ്രങ്ങളില്‍ സ്ത്രീകള്‍ക്ക് സമാന അനുഭവം ഉണ്ടായോ എന്ന് പരിശോധിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു. സുജേഷിനെതിരെ ഇതുവരെ ആറ് പേരാണ് പരാതി നൽകിയത്. നാല് കേസുകൾ പാലാരിവട്ടത്തും രണ്ടെണ്ണം ചേരാനല്ലൂർ സ്റ്റേഷനിലുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
2017 മുതൽ ലൈംഗിക പീഡനമുണ്ടായെന്നാണ് യുവതികളുടെ മൊഴി. കൂടുതൽ പേരെ സുജേഷ് ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നതിലും പൊലീസിന് വ്യക്തത ലഭിച്ചിട്ടുണ്ട്. അനാവശ്യമായി പെൺകുട്ടികളുടെ ശരീരഭാഗങ്ങളിൽ സ്പർശിച്ചുവെന്നും അനുവാദമില്ലാതെ വസ്ത്രം അഴിച്ചു മാറ്റിയെന്നും അശ്ലീല സംഭാഷണം നടത്തിയെന്നുമാണ് ആരോപണം.
വിവാഹ ആവശ്യങ്ങൾക്കു മേക്കപ്പിടാൻ എത്തിയവർക്കു നേരെ ലൈംഗിക അതിക്രമമുണ്ടായെന്നും ചിലർ ആരോപിക്കുന്നു.ബംഗ്ലുരുവിൽ താമസിക്കുന്ന മലയാളി യുവതിയാണ് അവസാനമായി ഇയാൾക്കെതിരെ പരാതി നൽകിയത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ഇമെയിൽ വഴിയാണ് യുവതി പരാതി നൽകിയത്.
ടാറ്റൂ ചെയ്യുന്നതിനിടെ സുജീഷ് തന്നോട് അപമര്യാദയായി പെരുമാറുകയും തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് കഴിഞ്ഞ ദിവസമാണ് ഒരു യുവതി തുറന്നുപറഞ്ഞത്. ഇതിന് പിന്നാലെ തങ്ങൾക്കും സമാനമായ ദുരനുഭവങ്ങളുണ്ടായെന്ന് വ്യക്തമാക്കി കൂടുതൽ യുവതികൾ രംഗത്തെത്തുകയായിരുന്നു.
യുവതികളുടെ രഹസ്യമൊഴി എടുത്തേക്കും.ടാറ്റൂ ചെയ്യുന്നതിനിടെ സുജീഷ് തന്നോട് അപമര്യാദയായി പെരുമാറുകയും തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് കഴിഞ്ഞ ദിവസമാണ് ഒരു യുവതി സമൂഹമാദ്ധ്യമങ്ങളിലൂടെ മീടു ആരോപണം ഉന്നയിച്ചത്. ഇതിന് പിന്നാലെ മറ്റുള്ളവരും പരാതിയുമായി രംഗത്ത് വരികയായിരുന്നു.
ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരായ മീടൂ ആരോപണത്തില്‍ പരാതി നല്‍കാന്‍ വിദ്യാര്‍ത്ഥികള്‍ മടിക്കരുതെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷന്‍.പൊലീസ് ശക്തമായ നടപടി സ്വീകരിക്കുമെന്നും പരാതിക്കാര്‍ക്ക് എല്ലാവിധ സഹായവും തങ്ങള്‍ നല്‍കുമെന്നും വനിതാ കമ്മീഷന്‍ വ്യക്തമാക്കി.
സംഭവത്തില്‍ പരാതിപ്പെടാന്‍ സ്ത്രീകള്‍ മടിക്കേണ്ടതില്ലെന്നും ഇത്തരം സ്ഥാപനങ്ങളുടെ നടത്തിപ്പ് അടക്കം പരിശോധിക്കേണ്ടതായിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.വനിതാ കമ്മീഷന്റെ നിയമങ്ങളില്‍ കാലാനുസൃതമായി ഭേദഗതി സംബന്ധിച്ച നിര്‍ദേശം മാര്‍ച്ച് 14 നകം സര്‍ക്കാരിന് നല്‍കും. നിയമം നടപ്പാക്കുന്നതിലെ അപാകതയാണ് കുറ്റകൃത്യങ്ങള്‍ കൂടാന്‍ കാരണം.
സിനിമാ മേഖലയില്‍ നിന്നും തൊഴിലിടങ്ങളില്‍ നിന്നും വ്യാപകമായി പരാതി ലഭിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. തൊഴില്‍ സ്ഥാപനങ്ങളില്‍ ഇന്റേണല്‍ കംപ്ലെയിന്റ് സെല്‍ ശക്തമാക്കണമെന്നും പലയിടത്തും അത്തരം സംവിധാനങ്ങള്‍ പോലുമില്ലെന്നും സതീദേവി പറഞ്ഞു.
https://www.facebook.com/Malayalivartha























