Widgets Magazine
14
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാക്കിസ്ഥാൻ യുദ്ധത്തിന് പൂർണ സജ്ജമാണെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്..രണ്ട് അതിർത്തികളിലും യുദ്ധത്തിന് രാജ്യം തയാറാണെന്ന പ്രസ്താവന..ഡൽഹി സ്‌ഫോടനത്തിന് പിന്നാലെ ഭീഷണി..


ഇന്ത്യ ഉൾപ്പെടെ എട്ട് രാജ്യങ്ങളുമായി ബന്ധമുള്ള 32 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മേൽ യുഎസ് ഉപരോധം.. ഇറാന്റെ ആണവ പദ്ധതിക്കെതിരായ ഏറ്റവും പുതിയ നടപടിയാണ്..


അടുത്ത 3 മണിക്കൂറിൽ..പുതുക്കിയ മഴ മുന്നറിയിപ്പ്..തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇടത്തരം മഴയ്ക്ക് സാധ്യത..ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു..


ബിനോയ് വിശ്വം നടത്തിയ പ്രതികരണത്തില്‍ മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി..ഇടതു രാഷ്ട്രീയം എങ്ങനെ നടപ്പാക്കണമെന്ന് ആരും പഠിപ്പിക്കേണ്ട..നയങ്ങളില്‍ നിന്നും പിന്നാക്കം പോയത് ആരെന്ന് ഞാന്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നില്ല..


ഡോ. ഷഹീന്‍ മതവിശ്വാസിയായിരുന്നില്ല..മുന്‍ ഭര്‍ത്താവും മഹാരാഷ്ട്ര സ്വദേശിയുമായ ഡോ. ഹയാത്ത് സഫര്‍ വളരെ നടുക്കത്തോടെ പറയുന്ന കാര്യങ്ങൾ..അറസ്റ്റ് വിശ്വസിക്കാനായില്ലെന്ന് പിതാവ്.

കെടി ജലീലിനെ മൂലയ്ക്കിരുത്തി കുഞ്ഞാലിക്കുട്ടിയെ ഒപ്പം ചേർക്കാനാണ് സിപിഎം ശ്രമിക്കുന്നത്; ലീഗിനെ എൽഡിഎഫിലെടുക്കാനുള്ള അണിയറ നീക്കങ്ങൾ നടക്കുന്നുണ്ട്; ജലീലിനെ അവർ അടുത്ത് തന്നെ കരിവേപ്പില പോലെ വലിച്ചെറിയും;കേരളത്തിലുള്ളത് മുസ്ലിംലീഗിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന ഭരണകൂടമെന്ന് കെ.സുരേന്ദ്രൻ

05 MARCH 2022 08:27 PM IST
മലയാളി വാര്‍ത്ത

മുസ്ലിംലീഗിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന ഭരണകൂടമാണ് കേരളത്തിലുള്ളതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കാവന്നൂരിൽ പീഡിപ്പിക്കപ്പെട്ട ഇരയോടുള്ള ഭരണകൂട നീതി നിഷേധത്തിനെതിരെ ബിജെപി മലപ്പുറത്ത് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെടി ജലീലിനെ മൂലയ്ക്കിരുത്തി കുഞ്ഞാലിക്കുട്ടിയെ ഒപ്പം ചേർക്കാനാണ് സിപിഎം ശ്രമിക്കുന്നത്.

ലീഗിനെ എൽഡിഎഫിലെടുക്കാനുള്ള അണിയറ നീക്കങ്ങൾ നടക്കുന്നുണ്ട്. എആർ നഗർ ബാങ്ക് കേസ്, ചന്ദ്രിക കേസ്, പാലാരിവട്ടം പാലം അഴിമതി തുടങ്ങിയ ലീഗിനെതിരായ കേസുകളെല്ലാം സിപിഎം ഒത്തുതീർപ്പാക്കിയതാണ്. ജലീലിനെ അവർ അടുത്ത് തന്നെ കരിവേപ്പില പോലെ വലിച്ചെറിയും. സിപിഎമ്മിൽ ആരെ അരിയിട്ട് വാഴിക്കാനാണ് നീക്കമെന്ന് പാർട്ടി സമ്മേളനം കഴിഞ്ഞപ്പോൾ എല്ലാവർക്കും മനസിലായി.

അഞ്ച് കൊല്ലത്തിനപ്പുറം അധികാരമില്ലാതെ പിടിച്ചു നിൽക്കാൻ ലീഗിന് സാധിക്കില്ല. മുസ്ലിംലീഗ് ഒന്നാംതരം കച്ചവട പാർട്ടിയാണ്. കേരളത്തിൽ രാഹുൽ ഗാന്ധിക്ക് പച്ചപരവതാനി വിരിക്കുന്ന ലീഗ് യുപിയിൽ കോൺഗ്രസിനെ കൈവിട്ട് ഒവൈസിയുടെ കൂടെ കൂടിയിരിക്കുകയാണ്. അധിക കാലം മുസ്ലിംലീഗിന് കോൺഗ്രസിനെ സഹിക്കാനാവില്ല.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ലീഗ് മത്സരിക്കാത്ത മണ്ഡലങ്ങളിൽ ലീഗിന്റെ വോട്ട് ലഭിച്ചത് ഇടതുപക്ഷത്തിനാണ്. മലപ്പുറത്ത് ലീഗും സിപിഎമ്മും ഒരേ താത്പര്യമാണ് സംരക്ഷിക്കുന്നത്. പാർശ്വവത്ക്കരിക്കപ്പെട്ടവർക്ക് നീതിയില്ലാത്ത സ്ഥലമായി മലപ്പുറം മാറിയെന്നും സുരേന്ദ്രൻ പറഞ്ഞു.

കഴിഞ്ഞ 6 വർഷത്തിനിടെ സ്ത്രീകൾക്കെതിരെ ഏറ്റവും കൂടുതൽ അതിക്രമങ്ങളുണ്ടായ സംസ്ഥാനം കേരളമാണ്. കേരളത്തിലെ ക്രമസമാധാനം സമ്പൂർണമായി തകർന്നു. ഒരു സ്ത്രീപീഡന കേസും പിണറായി വിജയന്റെ കാലത്ത് തെളിഞ്ഞിട്ടില്ല. പൊലീസിനെ രാഷ്ട്രീയ താത്പര്യത്തിന് അനുസരിച്ച് കയറൂരി വിട്ടിരിക്കുകയാണ്. മലപ്പുറത്തെ പീഡന കേസിൽ ഇടപെട്ട യുവമോർച്ച പ്രവർത്തകരോട് നിങ്ങൾക്കെന്താ ഇതിൽ കാര്യം എന്നാണ് കേസ് അന്വേഷിക്കുന്ന പൊലീസ് ഓഫീസർ ചോദിച്ചത്. ക്രൂരപീഡനത്തിന് ഇരയായ പെൺകുട്ടിയേയും അമ്മയേയും സന്ദർശിക്കാത്ത മലപ്പുറത്തെ ജനപ്രതിനിധികൾക്ക് മനസാക്ഷിയില്ലാതായിരിക്കുന്നു.

ചെറിയ ചെറിയ സംഭവങ്ങൾ പോലും വലിയ വാർത്തയാകുമ്പോൾ എന്തുകൊണ്ടാണ് ഇത്രയും വലിയ ക്രൂരത കാവന്നൂരിൽ നടന്നിട്ടും വാർത്തായാകാതെ പോയതെന്ന് മനസിലാകുന്നില്ല. കുടുംബത്തെ ഏറ്റെടുക്കാൻ ബിജെപി സജ്ജമാണ്. എന്നാൽ സർക്കാർ നിലപാട് വ്യക്തമാക്കുന്നില്ല. ഒരു 10 ലക്ഷം രൂപയെങ്കിലും ആ കുടുംബത്തിന് അനുവദിക്കാൻ പിണറായി വിജയൻ തയ്യാറാകണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് രവി തേലത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പി.ആർ. രശ്മിൽ നാഥ്, ബിജെപി എ. നാഗേഷ് എന്നിവർ സംസാരിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ സിജിശങ്കർ, കെ. ജനചന്ദ്രൻ മാസ്റ്റർ, കെ. രാമചന്ദ്രൻ, ഗീതാ മാധവൻ, എൻ. ശ്രീ പ്രകാശ്, കെ.കെ. സുരേന്ദ്രൻ, ടി.പി. സുൽഫത്ത്, മേഖലാ ജനറൽ സെക്രട്ടറി എം. പ്രേമൻ മാസ്റ്റർ, മേഖലാ വൈസ് പ്രസിഡന്റ് ടി.കെ. അശോക് കുമാർ, ജില്ലാ വൈസ് പ്രസിഡന്റുമാരായ രാജീവ് കല്ലം മുക്ക്, എൻ. അനിൽ കുമാർ, ജില്ലാ സെക്രട്ടറി ബീനാ സന്തോഷ്, ജില്ലാ ട്രഷറർ ബാബുരാജ് മാസ്റ്റർ, യുവമോർച്ച സംസ്ഥാന സെക്രട്ടറി ശിതുകൃഷ്ണ എന്നിവർ പങ്കെടുത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോക്‌സോ കേസില്‍ യെഡിയൂരപ്പയുടെ ഹര്‍ജി തള്ളി കര്‍ണാടക ഹൈക്കോടതി  (7 hours ago)

പൂനെയില്‍ ട്രക്കുകള്‍ക്കിടയില്‍ കാര്‍ ഇടിച്ചുകയറി എട്ടു പേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

ശബരിമലയില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കുമെന്ന് പൊലീസ്  (7 hours ago)

വിയ്യൂര്‍ ജയിലില്‍ ജീവനക്കാരനു നേരെ തടവുകാരുടെ ആക്രമണം  (7 hours ago)

സിനിമയില്‍ അവസരം നല്‍കാന്‍ പെണ്‍കുട്ടിയോട് യുവാവ് ചോദിച്ചത്  (7 hours ago)

ബൈക്ക് യാത്രികരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം  (8 hours ago)

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നാളത്തെ പ്രാദേശിക അവധി ബാധകമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍  (9 hours ago)

സിനിമയില്‍ പിതാവില്‍ നിന്ന് പഠിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് കല്യാണി  (10 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സന്നിധാനത്ത് ശാസ്ത്രീയ പരിശോധന 17ന്  (10 hours ago)

പിഎം ശ്രീയുമായി ബന്ധപ്പെട്ട ചോദ്യം: മാദ്ധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് മുഖ്യമന്ത്രി  (11 hours ago)

രാജേഷിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ഉടന്‍ നല്‍കുമെന്ന് കരാര്‍ കമ്പനി  (12 hours ago)

സിനിമാജീവിതത്തിലുണ്ടായ ചില അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ശ്വേതാ മേനോന്‍  (12 hours ago)

പ്രകോപനവുമായി പാക്കിസ്ഥാൻ  (13 hours ago)

വെട്ടുകാട് തിരുനാള്‍ പ്രമാണിച്ച് നാളെപ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍  (13 hours ago)

ഇന്ത്യൻ കമ്പനിക്ക് ഉപരോധം ഏർപ്പെടുത്തി യുഎസ്  (13 hours ago)

Malayali Vartha Recommends