Widgets Magazine
14
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനവിധി ഇന്നറിയാം... രണ്ട് ഘട്ടമായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ എട്ട് മണി മുതൽ ആരംഭിക്കും , 46 കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ, ചെങ്കോട്ട സ്ഫോടനത്തിന്റെ കൂടി പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് വോട്ടെണ്ണൽ നടക്കുക


പാക്കിസ്ഥാൻ യുദ്ധത്തിന് പൂർണ സജ്ജമാണെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്..രണ്ട് അതിർത്തികളിലും യുദ്ധത്തിന് രാജ്യം തയാറാണെന്ന പ്രസ്താവന..ഡൽഹി സ്‌ഫോടനത്തിന് പിന്നാലെ ഭീഷണി..


ഇന്ത്യ ഉൾപ്പെടെ എട്ട് രാജ്യങ്ങളുമായി ബന്ധമുള്ള 32 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മേൽ യുഎസ് ഉപരോധം.. ഇറാന്റെ ആണവ പദ്ധതിക്കെതിരായ ഏറ്റവും പുതിയ നടപടിയാണ്..


അടുത്ത 3 മണിക്കൂറിൽ..പുതുക്കിയ മഴ മുന്നറിയിപ്പ്..തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇടത്തരം മഴയ്ക്ക് സാധ്യത..ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു..


ബിനോയ് വിശ്വം നടത്തിയ പ്രതികരണത്തില്‍ മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി..ഇടതു രാഷ്ട്രീയം എങ്ങനെ നടപ്പാക്കണമെന്ന് ആരും പഠിപ്പിക്കേണ്ട..നയങ്ങളില്‍ നിന്നും പിന്നാക്കം പോയത് ആരെന്ന് ഞാന്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നില്ല..

കൂടണയും വരെ കൂടെയുണ്ട് കോൺഗ്രസ്; പിണറായി വിജയനും സംസ്ഥാന സർക്കാരും നോക്കുകുത്തികളായി നിൽക്കുമ്പോളാണ് കോൺഗ്രസ്സിൻ്റെ ചുണക്കുട്ടികൾ ഉറങ്ങാൻ പോലും പോകാതെ രക്ഷാപ്രവർത്തനത്തിൻ്റെ മുൻ നിരയിൽ നിൽക്കുന്നത്;അവസാനത്തെ മലയാളിയെയും ഉക്രയ്നിൽ നിന്നും രക്ഷിക്കുന്നതു വരെ നിങ്ങൾ ദൗത്യം തുടരുക തന്നെ ചെയ്യുമെന്ന് കെ സുധാകരൻ

05 MARCH 2022 10:55 PM IST
മലയാളി വാര്‍ത്ത

അവസാനത്തെ മലയാളിയെയും ഉക്രയ്നിൽ നിന്നും രക്ഷിക്കുന്നതു വരെ നിങ്ങൾ ദൗത്യം തുടരുക തന്നെ ചെയ്യുമെന്ന് കെ സുധാകരൻ എംപി പറഞ്ഞു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ; കൂടണയും വരെ കൂടെയുണ്ട് കോൺഗ്രസ് " റഷ്യ - ഉക്രെയ്ൻ യുദ്ധത്തിനിടയിൽ പെട്ട മലയാളികളെ രക്ഷപ്പെടുത്താനുള്ള വലിയ ദൗത്യത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുൻ നിരയിലുണ്ട്.

പ്രാഥമിക ഘട്ടത്തിൽ യൂറോപ്യൻ രാജ്യങ്ങളിലെ കോൺഗ്രസ് സംഘടനകൾ വഴി രക്ഷാദൗത്യം ഏകോപിപ്പിക്കാനാണ് കെപിസിസി ശ്രമിച്ചത്. വിദേശത്തെ നമ്മുടെ കുട്ടികളെ ഉൾപ്പെടുത്തി കെപിസിസി ഹെൽപ് ഡസ്ക് രൂപീകരിച്ചു. നവ മാധ്യമങ്ങളിലൂടെ ആ വിവരം ജനങ്ങളിലെത്തിച്ചു.

ഇന്ത്യൻ എംബസി കുട്ടികളുടെ കോളുകൾ സ്വീകരിക്കുന്നുണ്ടായിരുന്നില്ല. അതു കൊണ്ട് തന്നെ യുദ്ധ മേഖലകളിൽ നിന്നും മലയാളികൾ നമ്മുടെ നമ്പരുകളിൽ വിളിക്കുകയും വിവരങ്ങൾ പറയുകയും അവരുടെ ദൃശ്യങ്ങൾ പുറത്തെത്തിക്കുകയും ചെയ്തു. ബങ്കറുകളിലെ ദയനീയ ജീവിതവും ഷെല്ലിംഗ് ഭീകരതയും എംബസ്സിയിലും മാധ്യമങ്ങളിലുമെത്തിക്കാൻ ആ ദൃശ്യങ്ങളിലൂടെ നമ്മുടെ ഹെൽപ്പ് ഡസ്കിന് കഴിഞ്ഞു.

രാഷ്ട്രീയത്തിനതീതമായി പോളണ്ടിലും മറ്റും മലയാളികളുടെ കൂട്ടായ്മയുണ്ടാക്കി. കുട്ടികൾക്കും എംബസ്സിയ്ക്കുമിടയിൽ കെപിസിസിയുടെ ഹെൽപ് ഡസ്ക് ഒരു പാലം പോലെ പ്രവർത്തിച്ചു.ഉക്രെയ്ൻ അതിർത്തിയിൽ എത്തുന്നവർക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ട്. ഭക്ഷണവും വെള്ളവുമില്ലാതെ തളർന്നു വരുന്ന അവർക്ക് നമ്മുടെ പ്രവർത്തകർ പറ്റാവുന്ന സഹായങ്ങളൊക്കെയൊരുക്കിയിട്ടുണ്ട്.

റെഡ് ക്രോസിൻ്റെയും മലയാളി നഴ്സുമാരുടെയും സഹായത്തോടെ അതിർത്തിയിൽ എത്തിയവർക്ക് പ്രഥമശുശ്രൂഷ നൽകി. എംബസ്സിയുടെ വാഹനങ്ങൾ കുട്ടികൾ കുടുങ്ങി കിടക്കുന്ന ഭാഗങ്ങളിലേയ്ക്ക് എത്തിച്ച് രക്ഷാപ്രവർത്തനം നടത്താൻ ഹെൽപ് ഡസ്കിന് കഴിഞ്ഞു.മാതാപിതാക്കൾക്ക് ആശ്വാസമായി കുട്ടികളെ കണ്ടെത്താനും വിവരങ്ങൾകൊടുക്കാനും കഴിഞ്ഞു.

മലയാളികളെ അവഗണിക്കുന്ന അവസ്ഥ ഇപ്പോൾ ക്യാംപിലുണ്ട്. ഇന്ത്യയിലെത്താനുള്ള ഫ്ലൈറ്റ് ടിക്കറ്റ് നൽകുന്നതിലൊക്കെ ഏജൻ്റുമാർ അവർക്ക് താത്പര്യമുള്ളവർക്ക് മുൻ ഗണന കൊടുക്കുന്നുണ്ട്.എന്നാൽ നമ്മുടെ ശക്തമായ ഇടപെടൽ കൊണ്ട് കാര്യങ്ങൾ മലയാളികൾക്കും അനുകൂലമാക്കിയിട്ടുണ്ട്.

ദൗത്യം തുടരുകയാണ്. 13000 ഫോൺ കോളുകളോളം ജിൻസും ഗോകുലും ജോയലും മനുവും ജീവകും അസറുദ്ദീനും ഒക്കെ അടങ്ങുന്ന നമ്മുടെ പ്രവർത്തകർക്ക് ലഭിച്ചു.അഞ്ഞൂറോളം കുട്ടികളെ അതിർത്തി കടത്തി കെപിസിസി സേവനം തുടരുകയാണ്.പിണറായി വിജയനും സംസ്ഥാന സർക്കാരും നോക്കുകുത്തികളായി നിൽക്കുമ്പോളാണ് കോൺഗ്രസ്സിൻ്റെ ചുണക്കുട്ടികൾ ഉറങ്ങാൻ പോലും പോകാതെ രക്ഷാപ്രവർത്തനത്തിൻ്റെ മുൻ നിരയിൽ നിൽക്കുന്നത്.

മുന്നണിയിൽ നിന്ന് കാര്യങ്ങൾ സംഘടിപ്പിച്ച ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്, ഒപ്പം KMCC പോലുള്ള സംഘടനകൾക്കും ഹൃദയം നിറഞ്ഞ നന്ദി.കുട്ടികളേ,നിങ്ങളെ ഓർത്ത് ഈ പ്രസ്ഥാനം അഭിമാനം കൊള്ളുകയാണ്. അവസാനത്തെ മലയാളിയെയും ഉക്രയ്നിൽ നിന്നും രക്ഷിക്കുന്നതു വരെ നിങ്ങൾ ദൗത്യം തുടരുക.ജയ് ഹിന്ദ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ട് ഘട്ടമായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ  (6 minutes ago)

പോക്‌സോ കേസില്‍ യെഡിയൂരപ്പയുടെ ഹര്‍ജി തള്ളി കര്‍ണാടക ഹൈക്കോടതി  (7 hours ago)

പൂനെയില്‍ ട്രക്കുകള്‍ക്കിടയില്‍ കാര്‍ ഇടിച്ചുകയറി എട്ടു പേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

ശബരിമലയില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കുമെന്ന് പൊലീസ്  (7 hours ago)

വിയ്യൂര്‍ ജയിലില്‍ ജീവനക്കാരനു നേരെ തടവുകാരുടെ ആക്രമണം  (7 hours ago)

സിനിമയില്‍ അവസരം നല്‍കാന്‍ പെണ്‍കുട്ടിയോട് യുവാവ് ചോദിച്ചത്  (7 hours ago)

ബൈക്ക് യാത്രികരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം  (8 hours ago)

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നാളത്തെ പ്രാദേശിക അവധി ബാധകമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍  (9 hours ago)

സിനിമയില്‍ പിതാവില്‍ നിന്ന് പഠിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് കല്യാണി  (10 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സന്നിധാനത്ത് ശാസ്ത്രീയ പരിശോധന 17ന്  (11 hours ago)

പിഎം ശ്രീയുമായി ബന്ധപ്പെട്ട ചോദ്യം: മാദ്ധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് മുഖ്യമന്ത്രി  (11 hours ago)

രാജേഷിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ഉടന്‍ നല്‍കുമെന്ന് കരാര്‍ കമ്പനി  (12 hours ago)

സിനിമാജീവിതത്തിലുണ്ടായ ചില അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ശ്വേതാ മേനോന്‍  (12 hours ago)

പ്രകോപനവുമായി പാക്കിസ്ഥാൻ  (13 hours ago)

വെട്ടുകാട് തിരുനാള്‍ പ്രമാണിച്ച് നാളെപ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍  (13 hours ago)

Malayali Vartha Recommends