Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണ സംഭവം..മലബാറിലെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം.. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി..


ഇന്ത്യന്‍ റെയിവേയുടെ ഫസ്റ്റ് ക്ലാസ് എസി കൂപ്പെ ആഡംബര മണിയറയാക്കി മാറ്റി നവദമ്പതികളുടെ യാത്ര... കോച്ചിനുള്ളില്‍ അതിക്രമിച്ചുകയറി അലങ്കാരപ്പണികള്‍.. ടിടിഇയെ സസ്പെന്‍ഡ് ചെയ്തതു..


വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ​ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..


വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വന്‍പ്രളയത്തിനും സാധ്യത..വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കടുത്ത പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്..


സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..

ഷംസീറിന്റെ കാര്യം കട്ടപൊക... അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തലശ്ശേരിയില്‍ നിന്നും മത്സരിക്കുക കോടിയേരിയോ മറ്റേതെങ്കിലും നേതാവോ ആയിരിക്കും മത്സരിക്കുക, സ്വരാജിനെ പോലുള്ളവര്‍ മിടുക്കോടെ ഉന്നത സ്ഥാനം അലങ്കരിക്കുമ്പോള്‍ ഷംസീര്‍ നിരാശനും നിരായുധനുമായി മാറുന്നു

06 MARCH 2022 01:02 PM IST
മലയാളി വാര്‍ത്ത

എ.എന്‍ ഷംസീറിന്റെ കാര്യം കട്ടപൊക. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തലശ്ശേരിയില്‍ നിന്നും മത്സരിക്കുക കോടിയേരിയോ മറ്റേതെങ്കിലും നേതാവോ ആയിരിക്കും മത്സരിക്കുക. പിണറായിക്ക് തുടര്‍ ഭരണം കിട്ടിയാല്‍ ഷംസീറിന് ചിലപ്പോള്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പദവി ലഭിക്കാനിടയുണ്ട്.

കോടിയേരി ബാലകൃഷ്ണന്‍ മത്സരിക്കേണ്ടെന്ന് തീരുമാനിച്ചപ്പോഴാണ് ഷംസീറിന് നറുക്ക് വീണത്. ഷംസീറിന് മന്ത്രിയാകാന്‍ ആഗ്രഹമുണ്ടായിരുന്നു. അദ്ദേഹം മന്ത്രിയാകുമെന്ന് സ്വയം പ്രതീക്ഷിച്ചതുമാണ്. എന്നാല്‍ മന്ത്രിയാകാതെ വന്നതോടെ മുഖ്യമന്ത്രിയുമായും പാര്‍ട്ടി സെക്രട്ടറിയായും തെറ്റി.



കണ്ണൂര്‍ ജില്ലയില്‍ നിന്ന് പി.ശശിക്കൊപ്പം ഷംസീറിനും സംസ്ഥാന കമ്മിറ്റിയില്‍ ഇരിക്കാനാണ് വിധി. ഷംസീറിനു ഇത്തവണയും സംസ്ഥാന സമിതിയിലൊതുങ്ങേണ്ടി വന്നത് പിണറായിയുടെ അപ്രിയമാണ്. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മരുമകനും മന്ത്രിയുമായി മുഹമ്മദ്റിയാസുമായുളള ഭിന്നത പരസ്യമായി ചര്‍ച്ചചെയ്യപ്പെട്ടതാണ് ഷംസീറിന് സെക്രട്ടറിയേറ്റില്‍ സ്ഥാനം ലഭിക്കാതിരിക്കാന്‍ കാരണമെന്ന് പറയപ്പെടുന്നു.

ഷംസീറിനേക്കാള്‍ ജൂനിയറായ പലരേയും സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ഷംസീര്‍ പുറത്തിരിക്കേണ്ട സ്ഥിതിയാണ്. സ്വരാജിനെ പോലുള്ളവര്‍ മിടുക്കോടെ ഉന്നത സ്ഥാനം അലങ്കരിക്കുമ്പോള്‍ ഷംസീര്‍ നിരാശനും നിരായുധനുമായി മാറുന്നു.

 



രണ്ടാമതും എംഎല്‍എ ആയ ഷംസീറിനെ തഴഞ്ഞ് മുഖ്യമന്ത്രിയുടെ മരുമകനായ റിയാസിന് മന്ത്രി സ്ഥാനം നല്‍കിയത് പാര്‍ട്ടിക്കുളളില്‍ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരുന്നു. മറ്റൊരു പാര്‍ട്ടി സമ്മേളനം കൂടി കഴിയുമ്പോള്‍ പിണറായി സര്‍വ്വാധിപതിയായി കണ്ണൂരിലെയും സംസ്ഥാനത്തേയും പാര്‍ട്ടിയിലും ഭരണത്തിലും മാറുന്നുവെന്നതിലേക്കാണ് പുതിയ സംഭവ വികാസങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. തന്നോട് കളിച്ചാല്‍ കളി പഠിപ്പിക്കുമെന്ന വ്യക്തമായ സന്ദേശമാണ് ഇതിലൂടെ മുഖ്യമന്ത്രി ഷംസീറിന് നല്‍കിയത്.

സിപിഎം സംസ്ഥാന സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കണ്ണൂരില്‍ നിന്നുളളവരെല്ലാം പിണറായിയുടെ സ്വന്തക്കാര്‍ മാത്രമാണ്. നേതാവിന്റെ മകളുടെ പരാതിയില്‍ അച്ചടക്ക നടപടി നേരിട്ട സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ശശിയാണ് സംസ്ഥാന സമിതിയില്‍ മടങ്ങിയെത്തിയവരില്‍ ഒരാള്‍. ശശിയുടെ സമിതി പ്രവേശം കണ്ണൂരിലെ പാര്‍ട്ടിക്കുളളില്‍ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിട്ടുണ്ട്. ശശിക്കെതിരെ പി.ജയരാജന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കരുക്കള്‍ നീക്കിയിട്ടും വിജയിച്ചില്ല.



പിജെ ആര്‍മ്മിയ്‌ക്കെതിരെ അതിശക്തമായ നിലപാട് എടുത്ത നേതാവാണ് ശശി. ഇതാണ് പിണറായിയുടെ അനുഗ്രഹത്തോടെ ശശിയെ സംസ്ഥാന സമിതിയിലെത്തിച്ചത്. കണ്ണൂരില്‍ ഇതോടെ പിണറായി പക്ഷത്തെ കരുത്തനായ നേതാവായി ശശി മാറുകയാണ്.

ലൈംഗീകാരോപണ പരാതിയില്‍ മൂന്ന് വര്‍ഷത്തോളം സസ്പെന്‍ഷനിലായ ശശി പിണറായിയുടെ അനുഗ്രഹാശിസുകളോടെ കഴിഞ്ഞ തവണ തലശ്ശേരി ഏരിയാ കമ്മിറ്റിയിലും ഇത്തവണ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലുമെത്തുകയായിരുന്നു. ഇതൊടൊപ്പം സംസ്ഥാന സമ്മേളനത്തിലെ പ്രത്യേക ക്ഷണിതാവായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ പി. ശശി ഇനി കണ്ണുരിലെ പാര്‍ട്ടിയിലെ ശക്തി കേന്ദ്രമാവും. ഇ.കെ നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു ശശി.

 



സംസ്ഥാന സമിതിയിലെത്തിയ കണ്ണൂരില്‍ നിന്നുളള മറ്റൊരു നേതാവായ കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി വല്‍സന്‍ പനോളിയും കണ്ണൂരിലെ പിണറായിയുടെ വിശ്വസ്തനാണ്. പി. ജയരാജന് സെക്രട്ടറിയേറ്റില്‍ സ്ഥാനം നല്‍കാത്ത പിണറായി വളരെ തന്ത്രപൂര്‍വ്വമാണ് ജയരാജനെ പ്രതിരോധിക്കാന്‍ പാനോളിയെ പാര്‍ട്ടിയുടെ മുന്‍നിരയിലെത്തിച്ചിരിക്കുന്നതെന്ന് വ്യക്തം.കൂത്തുപറമ്പ് സ്വദേശിയായ വത്സന്‍ പനോളി റെയ്ഡ്‌കോ ചെയര്‍മാന്‍ കൂടിയാണ്. പാര്‍ട്ടി കൂത്തുപറമ്പ് ഏരിയാ സെക്രട്ടറിയായിരുന്നു മുമ്പ് വത്സന്‍ പനോളി.

ഒരുകാലത്ത് പി. ജയരാജന്റെ നിഴലുപോലെ നടന്നിരുന്ന നേതാക്കളിലൊരാളായിരുന്നു വത്സന്‍ പനോളി. ജയരാജന്‍ കണ്ണൂര്‍ ജില്ലാസെക്രട്ടറിയായ വേളയിലാണ് പനോളിയും ജില്ലാസെക്രട്ടറിയേറ്റിലെത്തുന്നതും കര്‍ഷക സംഘത്തിന്റെ ചുമതല നല്‍കുന്നതും. ഇതിനിടെ വ്യക്തിപൂജ വിവാദത്തിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനും പി. ജയരാജനും തമ്മില്‍ അകന്നതോടെ പിണറായിയുടെ അതീവ വിശ്വസ്തരുടെ പട്ടികയില്‍ ഇടം നേടാന്‍ വത്സന്‍ പനോളിക്ക് കഴിഞ്ഞു. ഇതോടെ പി. ജയരാജനുമായി ക്രമേണ അകന്നു.

 



ഏതായാലും ഷംസീറാണ് സങ്കട കടലിലായത്. ആരും അദ്ദേഹത്തെ സഹായിക്കാനില്ല എന്നതാണ് വാസ്തവം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ തട്ടിക്കൊണ്ടുപോയി ആഭരണം കവര്‍ന്ന സംഭവത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേര്‍ പിടിയില്‍  (14 minutes ago)

ഉസ്‌ബെക്കിസ്ഥാനില്‍ കൊല്ലപ്പെട്ട മലയാളി യുവതി നേരിട്ടത് കൊടുംക്രൂരത  (23 minutes ago)

അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന് പൊലീസ്  (33 minutes ago)

പി.എസ്.സി പരീക്ഷാ ക്രമക്കേട് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘം  (55 minutes ago)

ധനകാര്യ സ്ഥാപനങ്ങളുടെ സ്വര്‍ണപ്പണയത്തിലെ കുതിപ്പ് തുടരുന്നു  (1 hour ago)

കേന്ദ്ര സര്‍ക്കാര്‍ ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം വീണ്ടും ആരംഭിക്കുന്നു  (1 hour ago)

ഡല്‍ഹിയില്‍ കേരളത്തിന്റെ എംപിമാര്‍ ഒരു ടീമായി പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ഡോക്ടറുടെ പരിചയക്കുറവില്‍ ചേലാകര്‍മ്മത്തിലെ ചികിത്സാ പിഴവ്; കുട്ടിക്ക് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്  (1 hour ago)

നടന്‍ വിനായകനെതിരെ കേസെടുത്ത് മാവേലിക്കര പൊലീസ്  (1 hour ago)

ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

ഗായികയായി അരങ്ങേറ്റം കുറിച്ച് പൃഥ്വിരാജിന്റെ മകള്‍ അലംകൃത  (2 hours ago)

അഡീഷണല്‍ ക്യാഷ് ഡെപ്പോസിറ്റ് വിഷയത്തില്‍ സോളര്‍ ഉപഭോക്താക്കള്‍ക്ക് ആശങ്ക വേണ്ടെന്ന് കെഎസ്ഇബി വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍  (5 hours ago)

മുപ്പതുവർഷമായി ഇന്ത്യയിലുടനീളമുള്ള മുന്നൂറിലധികം ആഡംബര ഹോട്ടലുകളിൽ തട്ടിപ്പ് നടത്തിയ 69-കാരൻ ബിങ്സൺ ജോണിനെ രായ്പുർ പോലീസ് അറസ്റ്റ് ചെയ്തു  (5 hours ago)

മുപ്പതുവർഷമായി ഇന്ത്യയിലുടനീളമുള്ള മുന്നൂറിലധികം ആഡംബര ഹോട്ടലുകളിൽ തട്ടിപ്പ് നടത്തിയ 69-കാരൻ ബിങ്സൺ ജോണിനെ രായ്പുർ പോലീസ് അറസ്റ്റ് ചെയ്തു  (5 hours ago)

തിരുവല്ലം ടോള്‍ പ്ലാസയ്ക്കു സമീപം ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു.  (5 hours ago)

Malayali Vartha Recommends