സ്വകാര്യ ഭാഗങ്ങളിൽ ടാറ്റു ഇടാന്‍ പ്രത്യേക മുറി, കൂടെ വരുന്നവരെ അവിടേക്ക് കടത്തിവിടാറില്ല, നിരവധി പെൺകുട്ടികൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത് ആ പ്രത്യേക മുറിയിൽ, സൂജീഷ് ലൈംഗികാതിക്രമം ടാറ്റൂ ചെയ്യുന്ന സൂചിമുന നട്ടെല്ലിനോട് ചേര്‍ത്ത് നിര്‍ത്തി, ദിവസങ്ങളായി അടഞ്ഞുകിടന്ന ഇന്‍ക്ഫെക്റ്റെഡ് സ്റ്റുഡിയോ പൊലീസ് എത്തി തുറന്ന് പരിശോധിച്ചു, സിസിടിവി ദൃശ്യങ്ങള്‍ അടങ്ങുന്ന ഹാര്‍ഡ് ഡിസ്‌ക്കും, മറ്റ് ഡിജിറ്റല്‍ തെളിവുകളും പിടിച്ചെടുത്തു...!

ഇടപ്പള്ളിയിലെ 'ഇന്‍ക്‌ഫെക്ടഡ്' ടാറ്റൂ സ്റ്റുഡിയോയിൽ ടാറ്റു ഇടാന്‍ പ്രത്യേക മുറിയുണ്ടെന്ന് യുവതിയുടെ വെളിപ്പെടുത്തൽ. കൂടെ വരുന്നവരെ അവിടേക്കു കടത്തിവിടാറില്ലെന്നും അവിടെവച്ചാണ് പീഡിപ്പിച്ചതെന്നും ഇരയായ യുവതി വെളിപ്പെടുത്തി.സുജീഷ്, ടാറ്റൂ ചെയ്യുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് നിരവധി യുവതികള്‍ രംഗത്തെത്തുകയും പരാതി നല്‍കുകയും ചെയ്തിരുന്നു.
സ്വകാര്യഭാഗത്തു ടാറ്റൂ വരയ്ക്കുന്നതിനിടെ സൂജീഷ് ലൈംഗികാതിക്രമം നടത്തിയതായി ഒരു യുവതി സമൂഹമാധ്യമത്തില്‍ വെളിപ്പെടുത്തിയതിനു പിന്നാലെ ഒട്ടേറെപ്പേര്‍ ഇവിടെയുണ്ടായ ദുരനുഭവം പങ്കുവയ്ക്കുകയായിരുന്നു. സമൂഹമാധ്യമത്തിലൂടെ ആദ്യ വെളിപ്പെടുത്തല്‍ നടത്തിയ യുവതി മാതാപിതാക്കളോടൊപ്പമെത്തി പൊലീസിനോടു വിശദാംശങ്ങള്‍ പങ്കുവച്ചെങ്കിലും പരാതി നല്‍കിയിരുന്നില്ല.
പിന്നീടാണ് ആറു പരാതികള്‍ ലഭിച്ചത്. നോര്‍ത്ത് വനിതാ സ്റ്റേഷനില്‍ യുവതികളുടെ മൊഴിയെടുത്ത ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.ഇന്‍ക്ഫെക്ടഡ് എന്ന സ്ഥാപനത്തിന്റെ ആലിന്‍ ചുവട്, ചേരാനല്ലൂര്‍ കേന്ദ്രങ്ങളില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് പീഡനത്തിന് ഇരയായ ഒരു യുവതിയുടെ പരാതി. ടാറ്റു ചെയ്യുന്നതിനിടെ പീഡിപ്പിച്ചെന്നും ലൈംഗിക ഉദേശത്തോടെ സ്പര്‍ശിച്ചെന്നുമാണ് ആരോപണം.
ടാറ്റൂ ചെയ്യുന്ന സൂചിമുന നട്ടെല്ലിനോട് ചേര്‍ത്ത് നിര്‍ത്തിയാണ് തന്നെ പീഡിപ്പിച്ചതെന്ന് സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമിലൂടെ ഒരു യുവതി വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ പേര്‍ രംഗത്തെത്തിയത്. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായിരുന്നെന്നും അമ്മ ഫോണില്‍ വിളിച്ചപ്പോള്‍ മാത്രമാണ് ഇയാള്‍ തന്നെ വിട്ടതെന്നും യുവതി പോസ്റ്റില്‍ പറയുന്നു.
സുജീഷ് ശനിയാഴ്ച വൈകിട്ട് ചേരാനല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങി എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഇത് പൊലീസ് നിഷേധിച്ചു. അറസ്റ്റു ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പിടിയിലായ സുജീഷിനെ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ചോദ്യം ചെയ്തു.
സുജീഷിനെ വിശദമായി വീണ്ടും ചോദ്യം ചെയ്യും.ആറ് ലൈംഗിക അതിക്രമ കേസുകളാണ് ഇതിനോടകം സുജീഷിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിനു പിന്നാലെ സുജീഷ് ഒളിവില്‍ പോയിരുന്നു. ബെംഗളൂരുവിലേക്ക് കടന്നെന്ന വിവരവും പുറത്തെത്തിയിരുന്നു. ശനിയാഴ്ച പൊലീസ് ടാറ്റൂ സ്റ്റുഡിയോയില്‍ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. അറസ്റ്റിലായ സൂജീഷിനെ പൊലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.
ദിവസങ്ങളായി അടഞ്ഞുകിടക്കുന്ന ഇന്‍ക്ഫെക്റ്റെഡ് സ്റ്റുഡിയോ പൊലീസ് എത്തി തുറന്ന് പരിശോധിച്ചു. സിസിടിവി ദൃശ്യങ്ങള്‍ അടങ്ങുന്ന ഹാര്‍ഡ് ഡിസ്‌ക്കും, മറ്റ് ഡിജിറ്റല്‍ തെളിവുകളും പിടിച്ചെടുത്തു. ഒരു മണിക്കൂറോളം പരിശോധന തുടര്‍ന്നു. ഇവിടെ അടച്ചിട്ട മുറിയില്‍ ടാറ്റൂ ചെയ്യുന്നതിനിടെ ചൂഷണം നേരിട്ടു എന്നാണ് യുവതികളുടെ മൊഴി.
https://www.facebook.com/Malayalivartha























