മകളെ ആരൊക്കെയോ ചേര്‍ന്ന് വക വരുത്തിയതാണ്.. 2017 മാര്‍ച്ച് അഞ്ചിന് വൈകീട്ട് എറണാകുളം കച്ചേരിപ്പടിയിലുള്ള സെയ്ന്റ് തെരേസാസ് ഹോസ്റ്റലില്‍നിന്ന് കലൂര്‍ സെയ്ന്റ് ആന്റണീസ് പള്ളിയിലേക്കു പോയതിന് പിന്നാലെ സംഭവിച്ചത് എന്താണ്.. മിഷേലിന്റെ മൂക്കിനിരുവശത്തും കണ്ട പാടുകളും കൈത്തണ്ടയില്‍ കണ്ട കരിനീലിച്ച പാടുകളും ചുണ്ടിലെ മുറിപ്പാടും എങ്ങനെയുണ്ടായെന്ന് അന്വേഷണ സംഘത്തിന് വിശദീകരിക്കാന്‍ കഴിഞ്ഞിട്ടില്ല; മിഷേലിന്റെ ദുരൂഹ മരണത്തിന് അഞ്ചാണ്ട് കഴിയുമ്പോഴും തെളിയിക്കാനാകാതെ ക്രൈംബ്രാഞ്ച്

2017 മാര്‍ച്ച് അഞ്ചിന് കാണാതായ മിഷേലിന്റെ മൃതദേഹം പിറ്റേന്ന് കൊച്ചി കായലിൽ കണ്ടെത്തിയത്. കൊച്ചിയില്‍ സി.എ. വിദ്യാര്‍ഥിനിയായിരുന്ന പിറവം സ്വദേശിനിയായിരുന്നു മിഷേല്‍ ഷാജി. 2017 മാര്‍ച്ച് അഞ്ചിന് വൈകീട്ട് എറണാകുളം കച്ചേരിപ്പടിയിലുള്ള സെയ്ന്റ് തെരേസാസ് ഹോസ്റ്റലില്‍നിന്ന് കലൂര്‍ സെയ്ന്റ് ആന്റണീസ് പള്ളിയിലേക്കു പോയ മിഷേല്‍ 6.15-ന് പള്ളിയില്‍ നിന്നു തിരിച്ചിറങ്ങിയെന്നും രാത്രി 8-ന് എറണാകുളത്തിനും വൈപ്പിനുമിടയിലുള്ള രണ്ടാമത്തെ ഗോശ്രീ പാലത്തില്‍നിന്നു കായലില്‍ ചാടി ആത്മഹത്യ ചെയ്തുവെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.
മിഷേലിന്റെ മൂക്കിനിരുവശത്തും കണ്ട പാടുകളും കൈത്തണ്ടയില്‍ കണ്ട കരിനീലിച്ച പാടുകളും ചുണ്ടിലെ മുറിപ്പാടും എങ്ങനെയുണ്ടായെന്ന് അന്വേഷണ സംഘത്തിന് വിശദീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഷാജി പറയുന്നു. ആദ്യം കേസന്വേഷിച്ച ലോക്കല്‍ പോലീസും പിന്നീട് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചും മിഷേലിന്റേത് ആത്മഹത്യയാണെന്നാണ് കണ്ടെത്തിയത്. എന്നാല്‍, ക്രൈംബ്രാഞ്ച് ഇതുവരെ അവരുടെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. മിഷേലിന്റെ മാതാപിതാക്കളോ അടുത്ത ബന്ധുക്കളോ ഇത് അംഗീകരിക്കുന്നില്ല. മകളെ ആരൊക്കെയോ ചേര്‍ന്ന് വക വരുത്തിയതാണെന്ന് ഉറച്ചു വിശ്വസിക്കുന്ന പിതാവ് ഷാജി വര്‍ഗീസും കുടുംബവും കേസ് സി.ബി.ഐ. അന്വേഷിക്കണമെന്നാണ് ആവശ്യപ്പെടുന്നത്.
അന്വേഷണം തൃപ്തികരമല്ലെന്നും പ്രതിഷേധമറിയിക്കാന്‍ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലെ മുഴുവന്‍ ദേവാലയങ്ങളിലും ഞായറാഴ്ച ഇതു സംബന്ധിച്ച് പ്രതിഷേധ പ്രമേയം വായിക്കുമെന്നും ഷാജി വര്‍ഗീസ് അറിയിച്ചു.
https://www.facebook.com/Malayalivartha























